• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷൂട്ടിങ്ങിനിടെ നടൻ കുഴഞ്ഞുവീണ് മരിച്ചു; ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചില്ലെന്ന് സഹപ്രവര്‍ത്തകര്‍

കൊച്ചി: ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന് ദാരുണാന്ത്യം. നിരവധി ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായി പ്രവര്‍ത്തിക്കുകയും ചെയ്ത് പ്രഭീഷി ചക്കാലക്കല്‍ ആണ് മരിച്ചത്. ഞയറാഴ്ച കുണ്ടന്നൂര്‍ ബണ്ട് റോഡില്‍ കൊച്ചിൻ കൊളാഷ് എന്ന യൂട്യൂബ് ചാനലിന്റെ ഷോട്ട്ഫിലിം ചിത്രകരണത്തിനിടെ പ്രഭീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കാനായി അഭ്യര്‍ത്ഥിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പ്രഭീഷ് ചക്കാലക്കല്‍

പ്രഭീഷ് ചക്കാലക്കല്‍

കൊച്ചിൻ കൊളാഷ് ചാനലിന്‍റെ തന്നെ കൊറോണക്കാലത്തെ ഓണം എന്ന പരിപാടിയിൽ പ്രഭീഷ് അവതരിപ്പിച്ച മാവേലി ഏറെ ശ്രദ്ധ നേടിയിരുന്നു. കുണ്ടന്നൂര്‍ ബണ്ട് റോഡില്‍ മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട ബോദവല്‍ക്കരണം ടെലിഫിലീം ചിത്രീകരണമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

കുഴഞ്ഞു വീണത്

കുഴഞ്ഞു വീണത്

സുന്ദരമായ പ്രദേശം മാലിന്യങ്ങളാല്‍ മൂടിക്കിടക്കുന്നത് കണ്ട് പ്രതികരിക്കുന്ന വിദേശ പൗരന്‍റെ വേഷമായിരുന്നു ടെലിഫിലീമില്‍ പ്രഭീഷിന്. തന്‍റെ ഭാഗം അഭിനയിച്ച് കഴിഞ്ഞതിന് ശേഷം സെറ്റില്‍ ഉണ്ടായിരുന്നു പ്രിയപ്പെട്ടവരോടൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോടെയുത്ത് അല്‍പ സമയത്തിന് ശേഷമായിരുന്നു താരം കുഴഞ്ഞു വീണത്.

വാഹനങ്ങളൊന്നും നിര്‍ത്തിയില്ല

വാഹനങ്ങളൊന്നും നിര്‍ത്തിയില്ല

നാക്ക് വരണ്ട് പോയെന്നും കുടിക്കാന്‍ കുറച്ച് വെള്ളം വേണമെന്നും കുടെയുണ്ടായിരുന്ന വീഡിയോ ഗ്രാഫർ സുജിത്തിനോട് പ്രഭീഷ് ആവശ്യപ്പെടുകയായിരുന്നു. വെള്ളം കൊടുത്തയുടന്‍ അദ്ദേഹ കുഴഞ്ഞു വീഴുകയായിരുന്നു. രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ കേണപേക്ഷിച്ചിട്ടും അതുവഴി പോയ വാഹനങ്ങളൊന്നും നിര്‍ത്താന്‍ തയ്യാറായില്ല.

ഏറെ വൈകി

ഏറെ വൈകി

പിന്നീട് പ്രബീഷിന്‍റെ പോക്കറ്റില്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്‍റെ കാറിന്‍റെ തന്നെ താക്കോല്‍, മേക്കപ്പ് അണിഞ്ഞിരുന്നതിനാല്‍ വളരെ പ്രയാസപ്പെട്ട് പുറത്തെടുത്തതിന് ശേഷം ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഔദ്യോഗിക ജീവിതത്തിനൊപ്പം കലാരംഗത്തും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നു പ്രഭീഷ്.

കുംഫു മാസ്റ്റർ

കുംഫു മാസ്റ്റർ

സിനിമ അഭിനയും വലിയ മോഹമായിരുന്നെങ്കിലും വേണ്ടത്ര അവസരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയില്ല. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത കുംഫു മാസ്റ്റർ എന്ന സിനിമയിലെ വില്ലൻ കഥാപാത്രത്തിന് ശബ്‍ദം നൽകിയരുന്നത് പ്രബീഷായിരുന്നു.'കുണ്ടന്നൂർക്കാരൻ' എന്ന കൂട്ടായ്മയ്ക്കും പ്രബീഷ് നേതൃത്വം വഹിച്ചിരുന്നു.

cmsvideo
  Covaxin vaccination found effective in non-human primates‌ | Oneindia Malayalan
  ഉദ്യോഗസ്ഥന്‍

  ഉദ്യോഗസ്ഥന്‍

  ജെഎസ്ഡബ്ലിയു സിമന്‍റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥന്‍ കൂടിയാണ് പ്രഭീഷ്. സിഎസ്എസ് സംസ്ഥാന സമിതി അംഗമാണ്. പിതാവ്: ചക്കാലക്കൽ സി പി ജോസഫ്. മാതാവ്: പരേതയായ റീത്ത. ഭാര്യ: ജാൻസി. മകൾ: ടാനിയ. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം മരട് മൂത്തേടം പള്ളിയിൽ.

  അതിർത്തിയിൽ കാവലായി സൈനികരുണ്ട്, രാഷ്ട്രം അവരുടെ പിന്നിലുണ്ടാകണം, അതിർത്തി തർക്കത്തിൽ പ്രധാനമന്ത്രി

  പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; കൊവിഡ് വ്യാപനത്തിനിടയില്‍ കടുത്ത നിയന്ത്രണം

  English summary
  actor and dubbing artist prabeesh chakkalakkal dies at shooting location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X