Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേട്ടാ...ഫോണ്‍ വിളിച്ചാല്‍ എടുക്കുവോ; മുകേഷിനെ ട്രോളി ആരാധകരന്റെ കമന്റ്; കലക്കന്‍ മറുപടിയുമായി താരം

കൊല്ലം : നടനും കൊല്ലം എം എല്‍ എയുമായ മുകേഷിനെ ഏറ്റവും കൂടുതല്‍ വിവാദങ്ങളിലേക്ക് എത്തിക്കുന്നത് ഫോണ്‍ കോളുകളാണ് . അര്‍ദ്ധ രാത്രി ഫോണ്‍ വിളിച്ച ഒരാളോട് മോശമായി പെരുമാറിയ മുകേഷിന്റെ ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് പല കോണുകളില്‍ നിന്നും ഉയര്‍ന്നത് . ഉറങ്ങുന്നതിനിടെ വിളിച്ച ആളോട് തനിക്ക് അന്തസില്ലേ എന്നായിരുന്നു മുകേഷ് ചോദിച്ചത്. ഇത് പിന്നീട് വലിയ ട്രോളുകളായും പ്രചരിച്ചിരുന്നു . . . . . . . .

1

കൂടാതെ അടുത്തിടെ വിളിച്ച പത്താം ക്ലാസുകാരനോട് കയര്‍ത്ത് സംസാരിച്ചതിന് വലിയ വിമര്‍ശനങ്ങളും താരം നേരിട്ടിരുന്നു. പാലക്കാട് ഒറ്റപ്പാലത്ത് നിന്നും സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച കുട്ടിയോടാണ് എംഎല്‍എ പൊട്ടിത്തെറിച്ചത്. കുട്ടിക്ക് പറയാനുളളത് എന്താണെന്ന് കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന മുകേഷ് തന്റെ ഫോണ്‍ നമ്പര്‍ കൊടുത്ത കൂട്ടുകാരന്റെ ചെവിക്കുറ്റി നോക്കി അടിക്കണം എന്നും പറഞ്ഞിരുന്നു.

2

കൂടാതെ ഒറ്റപ്പാലത്തെ ആരാണെന്ന് നിനക്ക് അറിഞ്ഞുകൂടേ. ആദ്യം ആ എംഎല്‍എയെ കണ്ട് പിടിക്ക് കെട്ടോ. എംഎല്‍എയുടെ അടുത്ത് പോയി സംസാരിക്ക്. മേലാല്‍ എംഎല്‍എയുടെ അടുത്ത് പോയി സംസാരിക്കാതെ എന്നെ വിളിക്കരുത് എന്നും മുകേഷ് ആ കുട്ടിയോട് പറഞ്ഞിരുന്നു.
പിന്നാലെ ഇ ബുള്‍ ജെറ്റ് വിവാദം വന്നപ്പോഴും മുകേഷിന് ഫോണ്‍ കോള്‍ എത്തിയിരുന്നു.

3

എന്തിനും ഏതിനും മുകേഷിനെ വിളിക്കൂ എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിങ്. തനിക്ക് നേരെ ഉത്തരം ഫോണ്‍ കോളുകള്‍ വര്‍ദ്ധിച്ചതോടെ മുകേഷ് ഇപ്പോള്‍ ശ്രദ്ധാലുവായിട്ടുണ്ട്. ഒരു എംഎല്‍എ എന്നതിനപ്പുറത്തേക്ക് നാട് മുഴുവന്‍ അറിയുന്ന ഒരു സിനിമ നടന്‍ ആയതാണ് മുകേഷിന് ഇങ്ങനെ ഫോണ്‍ കോള്‍ വരാനുള്ള പ്രധാന കാരണം.

4

എന്നാല്‍ ഇപ്പോഴിതാ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ പങ്കുവച്ച കമന്റിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം വിവാഹിതരായ തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫിനും അനുഷയ്ക്കും ആശംസകള്‍ അറിയിച്ച് മുകേഷ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു.

5

ഇതിന് താഴെയാണ് ഒരാള്‍ കമന്റുമായി രംഗത്തെത്തിയത്. ഫോണ്‍ വിളിച്ചാല്‍ എടുക്കുമോ ചേട്ടാ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് താഴെ മുകേഷ് നല്‍കിയ മറുപടിയാണ് ഏറെ ശ്രദ്ധേയം. എടുക്കുന്നതാണല്ലോ പ്രശ്നം' എന്നായിരുന്നു മുകേഷ് കുറിച്ച മറുപടി. കൂടെ പൊട്ടിച്ചിരിയ്ക്കുന്ന ഒരു ഇമോജിയും താരം പങ്കുവക്കുകയും ചെയ്തു. ഈ കമന്റും മറുപടിയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

6

പിന്നാലെ ഇതിന് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. അദ്ദേഹം ഒരു പ്രധാന സ്ഥാനത് ഇരിക്കുന്ന ആളാണ്... പല അത്യാവശ്യത്തിന് വിളിക്കുന്നവര്‍ ഉണ്ട്... അങ്ങനെ ഉള്ള വിലപ്പെട്ട സമയം ചുമ്മാതെ കോമാളിത്തരം കാണിക്കാന്‍ ഉപയോഗിക്കരുത് എന്നായിരുന്നു ഒരാള്‍ കമന്റായി കുറിച്ചത്.

7

ഫോണ്‍ കയ്യില്‍ കൊണ്ട് നടക്കുന്നത് കളിക്കാനല്ല. നിങ്ങളെ പോലുള്ളവര്‍ വിളിച്ചാല്‍ സംസാരിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. ഒരു കാര്യവും ഇല്ലാതെ വിളിച്ചു ശല്ല്യം ചെയ്യുന്നത് കൊണ്ട് ഒരു അടിയന്തരമായിട്ട് വിളിക്കുന്നവര്‍ക്കാണ് അത് ദോഷകരമായി ബാധിക്കുന്നത്. എന്നൊക്കെയാണ് മറ്റ് ചില കമന്റുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+