• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈ സൂപ്പര്‍ സ്റ്റാറിന്റെ മോശം സിനിമ പോലും 100 ദിവസം ഓടും; കഥയൊക്കെ പിന്നീട്; തുറന്നുപറച്ചിലുമായി മുകേഷ്

കൊച്ചി: മലയാളികളുയെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മുകേഷ്. 1982ല്‍ പുറത്തിറങ്ങിയ ബലൂണ്‍ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു.

ഇന്ന് നടനെ കൂടാതെ അദ്ദേഹം ഒരു നിയമസഭാംഗം കൂടിയാണ്. കൊല്ലം നിയമസഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് അദ്ദേഹം നിയമസഭയിലേക്കെത്തിയത്. ഇപ്പോഴിതാ തന്റെ മനസിലെ സൂപ്പര്‍ സ്റ്റാറുകളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മുകേഷ്. കൗമുദി ഫ്‌ളാഷ് മൂവീസില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍...

മനസിലുള്ള സൂപ്പര്‍ സ്റ്റാര്‍

മനസിലുള്ള സൂപ്പര്‍ സ്റ്റാര്‍

തന്റെ മനസിലുള്ള സൂപ്പര്‍ സ്റ്റാറിനെ കുറിച്ചാണ് മുകേഷ് ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ഒരുപാട് സൂപ്പര്‍ സ്റ്റാറുകളെ താന്‍ കണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന് ചോദിച്ചാല്‍ രജനീകാന്ത് എന്നാണ് ഉത്തരം പറയുക- മുകേഷ് കുറിച്ചു. അദ്ദേഹം എന്തുകൊണ്ടാണ് സൂപ്പര്‍ സ്റ്റാര്‍ ആയതെന്ന കാരണവും മുകേഷ് വിവരിച്ചു.

സാധാരണക്കാരില്‍ സാധാരണക്കാരന്‍

സാധാരണക്കാരില്‍ സാധാരണക്കാരന്‍

സിനിമയില്‍ കാണുന്ന ആളേ അല്ല രജനീകാന്ത്. യാഥാര്‍ത്ഥ ജീവിതത്തില്‍ സ്റ്റൈല്‍ മന്നന്‍ സാധാരണക്കാരില്‍ സാധാരണക്കാരനാണ്. കഷണ്ടി തലയും നരച്ച താടിയും സാധാരണ വേഷവുമണിഞ്ഞ് മേക്കപ്പ് ഇല്ലാതെയേ അദ്ദേഹത്തെ പുറത്തു കാണാന്‍ സാധിക്കൂ. സൂപ്പര്‍ സ്റ്റാറുകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നതും ആ ലാളിത്യമാണ്- മുകേഷ് പറയുന്നു.

പല സൂപ്പര്‍ സ്റ്റാറുകളും

പല സൂപ്പര്‍ സ്റ്റാറുകളും

സിനിമയിലെ പല സൂപ്പര്‍ സ്്റ്റാറുകളും വീട്ടിലുള്ളപ്പോള്‍ പോലും വിലകൂടിയ വസ്ത്രങ്ങളും മേക്കപ്പുമണിഞ്ഞ് നില്‍ക്കുന്നവരാണ്. എന്നാല്‍ സ്വന്തം കുറവുകള്‍ പോലും തുറന്നുപറയാനുള്ള വിനയവുമാണ് രജനീകാന്തിനെ രജനീകാന്താക്കുന്നത്.

മോശം സിനിമ പോലും 100 ദിവസം ഓടും

മോശം സിനിമ പോലും 100 ദിവസം ഓടും

രജനീകാന്താണ് ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറാണെന്ന് പറയാന്‍ മറ്റൊരു കാരണവും മുകേഷ് പറഞ്ഞു. രജനീകാന്തിന്റെ മോശം സിനിമ പോലും തീയേറ്ററില്‍ 100 ദിവസം ഓടും. സിനിമയുടെ കഥയും കാര്യങ്ങളൊക്കെ പിന്നീടാണ്. സ്റ്റാറിനെ കാണാന്‍ വേണ്ടിയാണ് ആളുകള്‍ പോകുന്നത്.

ഹാപ്പി

ഹാപ്പി

രജനീകാന്തെന്ന സൂപ്പര്‍ സ്റ്റാറിനെ കാണാന്‍ വേണ്ടിയാണ് ആളുകള്‍ പോകുന്നത്. സ്റ്റാറില്‍ നിന്ന് പ്രതീക്ഷിക്കുന്നത് കിട്ടിയാല്‍ പ്രേക്ഷകര്‍ ഹാപ്പിയായി. കൂട്ടത്തില്‍ കഥയും കാര്യങ്ങളൊക്കെ ഗംഭീരമായാല്‍ അങ്ങേയറ്റം ഹാപ്പി- മുകേഷ് പറഞ്ഞു.

എല്ലാവരുടെയും ആഗ്രഹം

എല്ലാവരുടെയും ആഗ്രഹം

സിനിമയിലെ അഭിനയരംഗത്ത് നില്‍ക്കുന്നവരുടെ ഏറ്റവും വലിയ ആഗ്രഹം ഒരു സൂപ്പര്‍ സ്റ്റാര്‍ അവുകയെന്നതാണ്. അവരുടെ പ്രാര്‍ത്ഥനകളിലും ആ ആഗ്രഹം പ്രതിഫലിക്കുന്നുണ്ടാവുമെന്നുറപ്പാണെന്നും മുകേഷ് വ്യക്തമാക്കി.

 എന്നോട് ചോദിച്ചാല്‍

എന്നോട് ചോദിച്ചാല്‍

ഒരു സൂപ്പര്‍ സ്റ്റാര്‍ ആകണമെന്നാണ് ആഗ്രഹമെന്ന് തന്നോട് ചോദിച്ചാല്‍, ഏയ് അങ്ങനെയൊന്നുമില്ല, എന്ന മറുപടിയായിരിക്കും പറയുക. ഇങ്ങനയൊക്കെ പോയാല്‍ മതിയാകുമെന്ന് മറുപടിയായിരിക്കും പറയുമെങ്കിലും അത് കള്ളമാണെന്നും മുകേഷ് പറയുന്നു.

അതൊരു വലിയ സത്യമാണ്

അതൊരു വലിയ സത്യമാണ്

ഏറ്റവും വലിയ മോഹമുണ്ടെങ്കില്‍ മാത്രമേ നമുക്ക് എന്തെങ്കിലുമൊക്കെ ആകാന്‍ പറ്റൂ, അത് വലിയ ഒരു സത്യമാണ്. സൂപ്പര്‍സ്റ്റാറുകളാകാനുള്ള പലരുടേയും മോഹം പലപ്പോഴും തനിക്ക് നേരിട്ട് അനുഭവിച്ചറിയാന്‍ സാധിച്ചിട്ടുണ്ടെന്നും മുകേഷ് പറയുന്നു.

ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച രണ്ട് പേര്‍... അഞ്ചക്കം കടക്കാതെ രണ്ട് തവണ; ഇത്തവണ ജീവന്‍മരണ പോരാട്ടം

ശരത് പവാര്‍ കേരളത്തിലേക്ക്, എന്‍സിപി 4 സീറ്റില്‍ പിന്നോട്ടില്ല, കൈവിടാന്‍ എല്‍ഡിഎഫ്!!

അധികാരം പിടിക്കണം; അടവ് മാറ്റി യുഡിഎഫ്.. പിസി ജോർജ് എത്തും ഒപ്പം പിസി തോമസും..സീറ്റ് സാധ്യത ഇങ്ങനെ

മിഷന്‍ 60; കോണ്‍ഗ്രസ് തനിച്ച് 60 സീറ്റ് നേടും, ബാക്കി ഘടകക്ഷികള്‍;ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം

English summary
Actor and MLA Mukesh says, Thalaivar Rajinikanth is the biggest superstar In his mind
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X