കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ പറയുന്നവരുടെ കരണം അടിച്ചുപൊളിക്കണം, സഹകരിച്ചില്ലെങ്കില്‍ അനുഭവിക്കണം എന്നേ പറയാനാകൂ

Google Oneindia Malayalam News

തിരുവനന്തപുരം:കൊറോണ പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തില്‍ സമൂഹത്തെ നിയന്ത്രിക്കാന്‍ പൊലീസ് ബലപ്രയേഗവും മോശം ഭാഷയും ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ഈ സാഹചര്യത്തില്‍ തല്ലിയാലേ ആളുകള്‍ നന്നാവൂ എന്നുണ്ടെങ്കില്‍ കുറ്റം പറയാനാകില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പൊലീസിന് മുന്നില്‍ ഒരു നിയന്ത്രണവും വയ്ക്കാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരീരത്തിലെ അവയവങ്ങള്‍ക്ക് പരിക്കേല്‍ക്കാത്ത രീതിയില്‍ തല്ലുന്നതിനും കുഴപ്പമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. മനോരമ ന്യൂസ് ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. വിശദാംശങ്ങളിലേക്ക്.

ഭരത്ചന്ദ്രന്‍ ഐപിഎസ് കളിക്കുകയാണ്

ഭരത്ചന്ദ്രന്‍ ഐപിഎസ് കളിക്കുകയാണ്

കൊല്ലം പാരിപ്പള്ളിയില്‍ പഴം വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ പൊലീസ് കൈകാര്യം ചെയ്ത രീതിയെ പൊലീസ് സുരേഷ് ഗോപി കളിക്കുകയാണെന്ന വിമര്‍ശനത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടി. അങ്ങനെ പറയുന്നവരുടെ കരണം അടിച്ചുപൊളിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം കൊല്ലത്ത് പഴം വാങ്ങാന്‍ പോയ യുവാവിനെ പാരിപ്പള്ളി സിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വലിയ വിമര്‍ശനങ്ങളും ഈ സംഭവത്തിന് നേരിടേണ്ടി വന്നിരുന്നു. പൊലീസ് നടപടികള്‍ക്ക് ശേഷം യുവാവിന് സിഐ വീട്ടില്‍ ചെന്ന് കാണുകയും ചെയ്തിരുന്നു.

വരാന്‍ പോകുന്നത് പട്ടാളം

വരാന്‍ പോകുന്നത് പട്ടാളം

പൊലീസ് പ്രവര്‍ത്തിക്കുന്നത് ഈ ലോകത്തിന് വേണ്ടിയാണ്. ഇപ്പോള്‍ പൊലീസിന് നിയന്ത്രിക്കാനാകാത്ത സാഹചര്യം വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമായിരിക്കും. അവര്‍ക്ക് മലയാളിയെയോ തമിഴനെയോ അറിയില്ല. മനുഷ്യരെ മാത്രമേ അറിയൂ. വളരെ സൂക്ഷിക്കണം. ഇതൊരു മുന്നറിയിപ്പാണ്. ഇങ്ങനെ മുന്നറിയിപ്പ് നല്‍കുവാനുള്ള അവകാശം എനിക്കുമുണ്ട്. എല്ലാവരും പൊലീസിന് പിന്തുണ നല്‍കണമെന്നും സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചു.

മകന്‍ ഐസലേഷനില്‍

മകന്‍ ഐസലേഷനില്‍

ലണ്ടനില്‍ നിന്നും വന്ന തന്റെ മകന്‍ ഐസലേഷനിലാണെന്നും എല്ലാ പരിപാടികളും മാറ്റിവച്ച് ഒറ്റ രാത്രികൊണ്ട് വീട്ടിലിരിക്കാന്‍ തീരുമാനിച്ചത് രോഗം വ്യാപിക്കുന്നതിന്റെ ഗൗരവം മനസിലാക്കിയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കാല് പിടിച്ച് അപേക്ഷിക്കുകയാണെന്നും ലോക സമൂഹത്തിന് വേണ്ടിയുള്ള വ്രതം പോലെയാകണം ഈ ലോക്ക്ഡൗണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുഭവിക്കണം എന്നേ പറയാനാകൂ

അനുഭവിക്കണം എന്നേ പറയാനാകൂ

പൊലീസിന്റെ കടിഞ്ഞാണ്‍ ഭരണകര്‍ത്താക്കളുടെ കൈകളിലാണ്. അവരെ എപ്പോള്‍ അയച്ചുവിടണം, എപ്പോള്‍ കെട്ടണം എന്നൊക്കെ അവര്‍ക്ക് നന്നായി അറിയാം. ഇപ്പോള്‍ പൊലീസിനോട് സഹകരിച്ചില്ലെങ്കില്‍ അനുഭവിക്കണം എന്നേ പറയാനാകൂ എന്നും സുരേഷ് ഗോപി പറഞ്ഞു. പൊലീസ് സേനയോട് എപ്പോഴും ബഹുമാനമുണ്ട്. പൊലീസിംഗ് ഒരു മനസ്ഥിതിയാണ്. അവരുടെ മാനസിക സമ്മര്‍ദ്ദം നമ്മള്‍ മനസിലാക്കണം. യാത്രകള്‍ സ്വയം നിയന്ത്രിക്കാന്‍ ആളുകള്‍ തയ്യാറാകണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam
വീടിന്റെ ഗേറ്റ് തൊട്ടിട്ടില്ല

വീടിന്റെ ഗേറ്റ് തൊട്ടിട്ടില്ല

ഓരോ വ്യക്തിയും ത്വരിതപ്പെടുത്തിയെടുക്കേണ്ട ഒന്നാണ് ലോക്ക്ഡൗണ്‍. പ്രധാനമന്ത്രി അല്ലെങ്കില്‍ മുഖ്യമന്ത്രി മാത്രം നടപ്പിലാക്കി എടുക്കേണ്ട ജാഗ്രതയോണ ഈ ലോക്ക്ഡൗണ്‍. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പാര്‍ലമെന്റി്ല്‍ പങ്കെടുക്കേണ്ടപരിപാടി ഒഴിവാക്കി ഡല്‍ഹിയില്‍ നിന്നു വന്ന ആളാണ് ഞാന്‍. വെള്ളിയാഴ്ച അമ്പലത്തില്‍ തൊഴുത് വീട്ടിലേക്ക് കയറി. ലോക്ക്ഡൗണ്‍ ആണെന്ന് അറിഞ്ഞതുകൊണ്ട് അത്യാവശ്യം വേണ്ട സാധനങ്ങള്‍ വെളിയില്‍ പോയി വാങ്ങിച്ചു. ആ ഞാ്ന്‍ ഞായറാഴ്ച മുതല്‍ ഇതുവരെ വീടിന്റെ ഗേറ്റ് തൊട്ടിട്ടില്ല.

English summary
Actor and MP Suresh Gopi About Lock Down Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X