'കുട്ടി' ഇനി ഗൃഹനാഥന്‍; വധു പാര്‍വതി; വൈറലായി വിവാഹ ചിത്രങ്ങള്‍
'ആവേശം' സിനിമയിലെ 'കുട്ടി' എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മിഥൂട്ടി. റീല്‍സുകളിലൂടെ സമൂഹ മാധ്യമങ്ങളിലും വൈറലായ താരമാണ് ഈ യുവാവ്. മിഥുന്‍ സുരേഷ് എന്നാണ് യഥാര്‍ത്ഥ പേര്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ നടന്‍ മിഥൂട്ടി വിവാഹിതനായി. തിരുവനന്തപുരം സ്വദേശി പാര്‍വതിയാണ് വധു.
ലളിതമായിട്ടാണ് കല്യാണച്ചടങ്ങുകള്‍ നടത്തിയത്. ഇരുവരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ നിമിഷങ്ങള്‍ക്കകം വൈറലായി. വൈകാതെ റിസപ്ഷനുമുണ്ട്.

താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് നവ ദമ്പതികള്‍ക്ക് ആശംസ അര്‍പ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് മിഥുനും പാര്‍വതിയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. രണ്ടു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
റീല്‍സുകളിലൂടെലൂടെയാണ് തൃശൂര്‍ സ്വദേശിയായ മിഥുന്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. മിഥൂട്ടി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തുടര്‍ന്ന് ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം നടത്തിയത്. ഫഹദ് ഫാസിലും സജിന്‍ ഗോപുവും ഉള്‍പ്പെടെയുള്ള താരങ്ങള്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ക്കൊപ്പം കുട്ടി എന്ന വില്ലനും കട്ടയ്ക്ക് നിന്നു.
മിഥുട്ടിയുടെ വില്ലന്‍ കഥാപാത്രവും പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. ഫൈസല്‍ ഫാസിലുദ്ദീന്‍ സംവിധാനം ചെയ്യുന്ന 'മേനെ പ്യാര്‍ കിയ' ആണ് മിഥൂട്ടിയുടെ അടുത്ത ചിത്രം.












Click it and Unblock the Notifications