Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സുരേഷ് ഗോപിയുടെ പരാതി; കേന്ദ്രം ഇടപെടുന്നു, പൊലീസ് കേസ്

തൃശൂര്‍: മാര്‍ഗതടസം സൃഷ്ടിച്ചെന്നാരോപിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് സുരേഷ് ഗോപി പരാതി നല്‍കിയത്. തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചു എന്നാണ് പരാതി. തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ സിറ്റി പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാമനിലയം ഗസ്റ്റ് ഹൗസിലെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. അതേസമയം സുരേഷ് ഗോപിയുടെ പരാതിയില്‍ കേന്ദ്ര സര്‍ക്കാരും വിവരങ്ങള്‍ തേടുന്നു എന്നാണ് വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

suresh gopi

സുരേഷ് ഗോപിക്ക് സുരക്ഷ കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിക്കും സ്റ്റാഫുകള്‍ക്കും നേരെ കൈയേറ്റ ശ്രമമുണ്ടായി എന്ന് സുരേഷ് ഗോപിയുടെ ഓഫിസ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. നേരത്തെ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ പ്രാഥമികാന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സുരേഷ് ഗോപിയും പരാതി നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്താന്‍ കമ്മീഷണര്‍ തൃശൂര്‍ എസിപിയോട് നിര്‍ദേശിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും നടന്‍മാര്‍ക്കെതിരായ ആരോപണവും സംബന്ധിച്ച് സുരേഷ് ഗോപിയോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയത്. എന്നാല്‍ ഒരു വലിയ സംവിധാനത്തെ തകര്‍ക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അമ്മ ഓഫിസില്‍ നിന്നിറങ്ങുമ്പോള്‍ ചോദിക്കണം എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. പുറത്തുവരുന്ന ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്കുള്ള ഒരു തീറ്റയാണ് എന്നും നിങ്ങള്‍ അതുവച്ച് കാശുണ്ടാക്കിക്കോളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ സമൂഹത്തിന്റെ മാനസികാവസ്ഥയെ തന്നെ വഴി തെറ്റിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

മുകേഷിനെതിരായ ആരോപണത്തില്‍ കോടതി തീരുമാനിക്കും എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. തന്റെ വഴി തന്റെ അവകാശമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് രോഷം പ്രകടിപ്പിച്ചത്. അതേസമയം സുരേഷ് ഗോപിക്കെതിരായ പരാതിയില്‍ പരാതിക്കാരനില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വേണ്ടി വന്നാല്‍ മൊഴിയെടുക്കുമെന്ന് എസിപി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+