'എന്റെ ഇടതുപക്ഷത്തില്‍ സിപിഎമ്മും സിപിഐയും ഇല്ല... പു.ക.സ കാലഹരണപ്പെട്ട സംഘടന'; വിമര്‍ശിച്ച് ജോയ് മാത്യു
കോഴിക്കോട്: നേരിനും നെറിയ്ക്കും വേണ്ടി ചിന്തിക്കുന്ന ഇടത് ചിന്താഗതിയുള്ള ആളാണ് താന്‍ എന്ന് നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യു. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗമന കലാ സാഹിത്യ സംഘം കാലഹരണപ്പെട്ട ഒരു സംഘടനയാണ് എന്നും അദ്ദേഹം വിമര്‍ശിച്ചു.
പല സംഘടനകളും ഫണ്ട് വരുന്നതിനാലാണ് ഇപ്പോഴും പിടിച്ച് നില്‍ക്കുന്നത് എന്നും അല്ലാത്ത പക്ഷം അവയെല്ലാം എന്നേ പിരിച്ചുവിട്ടേനെ എന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു. ജോയ് മാത്യുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

ഇടത് സഞ്ചാരിയാണ് ഞാന്‍. നിങ്ങള്‍ ഉദ്ദേശിക്കുന്ന ഇടതുപക്ഷം ഏതാണ്. അത് തെറ്റായിക്കൂടെ. നിങ്ങള്‍ ഇടതുപക്ഷം എന്ന് പറയുന്നത് ഇവിടത്തെ കേരളത്തിലെ ഇന്ത്യയിലെ സി പി ഐം എ, സി പി ഐ പിന്നെ കുറെ ഞാഞ്ഞൂല് പാര്‍ട്ടികളും കൂടി ചേര്‍ന്നിട്ടുള്ള ഒരു ലെഫ്റ്റ്. ആ ലെഫ്റ്റ് അല്ല ഞാന്‍. ഞാന്‍ എന്റേതായ ലെഫ്റ്റ് ആണ്. നേരിന്റെ ലെഫ്റ്റ്, നെറിയുടെ ലെഫ്റ്റ് ആണ്.

പുരോഗമനപരമായി ചിന്തിക്കുന്ന മാനവരാശിക്ക് ഗുണപരമായ കാര്യങ്ങള്‍ ചെയ്യുന്ന ഒന്നാണ് ഇടതുപക്ഷം. പു.ക.സ ഒരു കാലഹരണപ്പെട്ട സംഘടനയാണ് ശരിക്കും. ഓരോ സംഘടനയ്ക്കും ഒരു കാലം കഴിഞ്ഞാല്‍ അത് ആവശ്യമില്ല. ഗാന്ധിജി തന്നെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത് കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ പറഞ്ഞ ആളാണ്.

പല ഓര്‍ഗനൈസേഷനുകളും നിങ്ങള്‍ നോക്കിയാല്‍ മനസിലാകും ആവശ്യമില്ല എന്ന് തോന്നും നമുക്ക്. അതിന്റെ കാലം കഴിഞ്ഞിരിക്കുന്നു. മനുഷ്യന് മാറുന്നുണ്ടല്ലോ. ആ മാറ്റം സംഘടനയിലും കൊണ്ടുവരാം. അപ്പോഴേക്കും സംഘടനയില്‍ ഫണ്ടുണ്ടാകും. ഈ ഫണ്ട് വരുമ്പോള്‍ വലിയ പ്രശ്നമാണ്. സംഘടന പിരിച്ചുവിടാന്‍ കഴിയില്ല. ഫണ്ടില്ലെങ്കില്‍ ഈ സംഘടനയില്‍ ആരുമുണ്ടാകില്ല.

ഏത് തൊഴിലാളി സംഘടനയാണെങ്കിലും ഏത് മുതലാളി സംഘടനയാണെങ്കിലും രാഷ്ട്രീയ സംഘടനയാണെങ്കിലും അവിടെ ഫണ്ടുണ്ടോ, തേനീച്ച കൂട്ടില്‍ തേനീച്ച വരുന്നത് പോലെയാണ്. അവിടെ പറ്റിപിടിച്ച് നില്ക്കും. അത് അങ്ങനെ ജീര്‍ണിക്കും. അവിടെ പുരോഗമനപരമായ ആശയമോ ചിന്തയോ ഒന്നുമുണ്ടാകില്ല. പു.ക.സയില്‍ നിന്നും നിങ്ങള്‍ക്ക് എടുത്ത് കാണിക്കാന്‍ പറ്റിയ ഒരു സാഹിത്യകാരന്മാരെ പറയൂ.

മലയാള സാഹിത്യത്തില്‍ പു.ക.സ മെമ്പറായിരിക്കെ മികച്ച സാഹിത്യ സൃഷ്ടി നടത്തിയിട്ടുള്ള ഒരാളെ പറ. അല്ലെങ്കില്‍ നിങ്ങള്‍ക്ക് എം ടി വാസുദേവന്‍ നായരേയോ ടി പദ്മനാഭനേയോ വൈക്കം മുഹമ്മദ് ബഷീറിനേയോ മാധവിക്കുട്ടിയേയോ വി കെ എന്നിനേയോ ഒക്കെ പറയാം. മുകുന്ദന്, പുനത്തില്‍.. ഇവരൊന്നും പു ക സയാണ് എന്ന് എനിക്ക് തോന്നുന്നില്ല.

അതൊരു പൊളിറ്റിക്കല്‍ ഓര്‍ഗനൈസേഷനാണ്. അതിനെ ചുറ്റിപ്പറ്റി നിന്നാല്‍ ദേശാഭിമാനിയില്‍ കവിത വരും, കഥ വരും. പാര്‍ട്ടിയുടെ എന്തെങ്കിലും പരിപാടിയില്‍ പാട്ട് പാടാന്‍ പറ്റും, കവിത എഴുതാന്‍ പറ്റും. അല്ലാതെ എന്നെ ഉത്തേജിപ്പിക്കുന്ന ഒരു സാഹിത്യവും പു.ക.സയില്‍ നിന്ന് എനിക്ക് കിട്ടിയിട്ടില്ല. ഓര്‍ഗനൈസേഷനിലൂടെ വളരേണ്ടതല്ല സാഹിത്യം.

പിന്നെ വേറെ ഓപ്ഷനൊന്നും ഇല്ലാത്തത് കൊണ്ട് ആള്ക്കാര് അതില്‍ കൂടിയിരിക്കുന്നതാണ്. ആരേയും കുറ്റം പറയാനൊന്നുമില്ല. അത് ഓരോരുത്തരുടേയും അഭിരുചി ആണ്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications