റിമ കല്ലിങ്കല്‍ നടത്തുന്നത് 'കള്ള തള്ളല്‍'; റിമ ഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടെന്ന് പ്രമുഖ നടന്‍
Recommended Video

തിരുവനന്തപുരം: താന്‍ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയത് 'ഒരു മീന്‍ പൊരിച്ചതിന്റെ പേരിലാണ്' എന്നായിരുന്നു റിമ കല്ലിങ്കല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ടെഡ് എക്‌സ് സ്പീച്ചില്‍ പറഞ്ഞത്. എന്നാല്‍ റിമ പറഞ്ഞതിനെ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം മീന്‍ പൊരിച്ചത് കിട്ടാത്തതിലെ കെറുവ് മാത്രമായാണ് കണ്ടത്.
ഇതിന്റെ പേരില്‍ റിമയ്‌ക്കെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണവും ട്രോള്‍ ആക്രമണവും നടന്നു. ഇപ്പോഴും ട്രോളുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. റിമയെ പിന്തുണച്ചും ഒട്ടനവധി പേര്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ റിമ കല്ലിങ്കലിന്റെ ഫെമിനിസത്തെ ചോദ്യം ചെയ്യുകയാണ് പ്രമുഖ നടനായ അനില്‍ പി നെടുമങ്ങാട്. കമ്മട്ടിപ്പാടം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനില്‍. റിമ ഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണ് എന്നാണ് കാര്യകാരണ സഹിതം അനില്‍ പറയുന്നത്. അനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്... (ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് അനിലിനോട് അനുവാദം തേടിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രതികരണം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അതുപോലെ തന്നെ പങ്കുവയ്ക്കുകയാണ് ഞങ്ങള്‍)

മീനിന്‍റെ പേരില്‍ ട്രോളുന്നവരോട്
മീനിന്റെ പേരിൽ റിമയെ ട്രോ ളുന്നവരോട്... എല്ലാം അങ്ങനെ ചോദിക്കരുത്, റിമ കല്ലിങ്കൽ അഭിനിയിക്കുന്ന, നയിച്ചുകൊണ്ടിരിക്കുന്ന സിനിമകളുടെ വടക്കേ പുറങ്ങളിൽ റിമ എത്തി നോക്കിയിട്ടുണ്ടോ, അവരൊക്കെ എത്രമാത്രം കൂതറ റൂമുകളിലാണ് മാസങ്ങളോളം ഒരു സിനിമക്കു വേണ്ടി താമസിക്കുന്നത്?

അപമാനിക്കപ്പെടുന്നവര്‍
ഒരു ചായ കിട്ടാതെ അപമാനിക്കപ്പെടുന്നവർ, സ്റ്റീൽ ഗ്ലാസ്, കണ്ണാടി ഗ്ലാസ്, ഒന്നു പോയേ റിമ കല്ലിങ്കൽ .ഒരിടത്തേക്കും ഒന്നും നോക്കാതെ ഉള്ള കള്ള തള്ളലിനു(stage show) എഫ്ബിയില്‍ കുറേ പേരു കാണും ഏറ്റെടുക്കാൻ. സ്വന്തം കാര്യം നോക്കി തള്ളാതെ നിങ്ങടെ താഴെ നിങ്ങൾ പുച്ഛത്തോടെ അവഗണിച്ച് തള്ളുന്ന എത്ര കലാകാരൻമാർ ഉണ്ട്.അതിൽ ആൺ, പെണ്ണ് വിത്യാസമില്ല

ഫാസിസ്റ്റാണോ എന്ന് ചോദിച്ചിരുന്നെങ്കില്‍
മുഖ്യമന്ത്രി സഖാവ് പിണറായി വിജയനോട് ഫെമിനിസ്റ്റാണോ എന്ന് ചോദിച്ച റിമക്ക് ( ഫാസിസ്റ്റാണോ എന്നങ്ങാനും ചോദിച്ചാൽ വരമ്പത്ത് കൂലി എന്നറിയാല്ലോ)നിലമ്പൂര് വെടി വച്ച് കൊല്ലപ്പെട്ട അജിതയെ അറിയില്ല, യുഎപിഎ ചുമത്തി ആദ്യമായി കേരളത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ആദിവാസി സ്ത്രീ ഗൗരിയെ അറിയില്ല(poster ഒട്ടിച്ചേനു), ഷൈനയെ അറിയില്ല, കരിയറിസത്തിന്റെ ഭാഗമായി നിങ്ങൾ എടുത്തു ചാർത്തുന്ന ഫെമിനിസം യഥാർത്ഥ ഫെമിനിസ്റ്റുകളെ മാറ്റിനിർത്തിയിട്ടുള്ള ആഡംബര ഹൈജാക്കിംഗ് ആണെന്ന് പലരും മനസ്സിലാക്കുന്നുണ്ട് .

ഫെമിനിസ്റ്റുകള്‍ക്ക് നാണക്കേട്
പിന്നെ താങ്ങി നിൽക്കുന്നവർ സിനിമയിൽ വല്ല പ്രയോജനം കിട്ടേണങ്കിൽ കിട്ടട്ടെ എന്നും വിചാരിച്ച്. (എഫ്ബിയില്‍ താങ്ങുന്ന കപട ഫെമിനിസ പുരുഷ കേസരികളെയല്ല, പെൺ മനസ്സ്, പെൺ പ്രണയത്തിന്റെ അന്തരാളങ്ങൾ,ആർത്തവം, ഒടുവിൽwcc പോലും ഞങ്ങൾ പുരുഷ ബുജിതമ്പ്രാക്കൾഏറ്റെടുത്തു കഴിഞ്ഞു) നിങ്ങൾ ശരിക്കും റിമ ഫെമിനിസ്റ്റുകൾക്ക് നാണക്കേടാണ്.
അനിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഇതായിരുന്നു അനില്‍ പി നെടുമങ്ങാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മറ്റൊന്ന് കൂടി
ഇതിന് ശേഷം മറ്റൊരു പോസ്റ്റുകൂടി അനിലിന്റെ ഫേസ്ബുക്ക് വാളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇനിയെങ്കിലും റിമയ്ക്ക് അഭിനയിക്കുന്ന സിനിമകളില്‍ ഒരു ദിനം ഒരു നേരമെങ്കിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാം... ല്ലേ...? എന്നായിരുന്നു അനില്‍ എഴുതിയത്
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications