Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാനും മരിക്കുവോളം എഫ്ബിയിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ', രാവിലെ സച്ചിയെക്കുറിച്ച് അനിൽ കുറിച്ചു..

കോഴിക്കോട്: 2020 ഒരു ദുരന്തം കൂടി നൽകിയിരിക്കുകയാണ്. ക്രിസ്തുമസ് ദിനത്തിൽ വൈകുന്നേരം നടൻ അനിൽ നെടുമങ്ങാടിനേയും മരണം കവർന്നു. അനിലിന് മികച്ചൊരു വേഷം അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നൽകിയ സംവിധായകൻ സച്ചിയുടെ ജന്മദിനമാണ് ഇന്ന്. സച്ചിയുടെ അപ്രതീക്ഷിത മരണം മലയാള സിനിമാ രംഗത്തെ കരയിപ്പിച്ചതാണ്.

സച്ചിയുമായി വളരെ അടുപ്പമുണ്ടായിരുന്ന അനിലിന്റെ ഫേസ്ബുക്ക് പേജിന്റെ കവർ ചിത്രം സച്ചിയാണ്. സച്ചി പോയത് മുതൽ തന്റെ മരണം വരെ കവർ ചിത്രം അത് തന്നെയാവും എന്നാണ് അനിൽ ഇന്ന് രാവിലെ ഫേസ്ബുക്കിൽ കുറിച്ചത്.

sachy

മരണത്തെ കുറിച്ചുളള വാക്കുകൾ അറം പറ്റിയത് പോലെയായി അനിലിന്റെ പോക്ക്. അനിൽ രാവിലെ ഫേസ്ബുക്കിൽ സച്ചിയെ കുറിച്ച് എഴുതിയത് ഇങ്ങനെ..'' ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത്.. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ... ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം....സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+