നടന്‍ അനൂപ് ചന്ദ്രനെ അറസ്റ്റ് ചെയ്തു
ആലപ്പുഴ: ചേര്‍ത്തല അരീപറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് യോഗത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ നടന്‍ അനൂപ് ചന്ദ്രനെ അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അരീപ്പറമ്പില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തിലിടെയാണ് സംഭവം.
നേതാക്കള്‍ പ്രസംഗിക്കുന്നതിനിടെ അനൂപ് തുടര്‍ച്ചയായി കമന്റകള്‍ പറയുകയും പരിഹസിക്കുകയും ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് ചിലര്‍ അനൂപിനോട് മാറിനില്‍ക്കാന്‍ പറഞ്ഞത് സംഘര്‍ഷാവസ്ഥയുണ്ടായിക്കി. തുടര്‍ന്ന് പൊലീസിനെ വിളിക്കുകയായിരുന്നു.

അരീപ്പറമ്പിലാണ് അനൂപിന്റെയും വീട്. പ്രസംഗം കേള്‍ക്കാന്‍ വളരെ കുറച്ച് പേര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അനൂപിനെയും കൂട്ടുകാരന്‍ ജ്യോതിസിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതേ സമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് അനൂപ് ആരോപിച്ചു. യോഗത്തില്‍ ഒരാള്‍ തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് പറഞ്ഞപ്പോള്‍ അതത്ര കാര്യമല്ലെന്ന് പറഞ്ഞതിനാണ് മര്‍ദ്ദിച്ചതെന്നും അനൂപ് വിശദീകരികുന്നു.
അനൂപിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് സിപിഎമ്മു ആരോപിച്ചു. അനൂപ് ചിരിച്ചുവെന്ന് പറഞ്ഞാണ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചതെന്നാണ് സിപിഎമ്മിന്റെ പക്ഷം. നടനെ മര്‍ദ്ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യണണെന്നാവശ്യപ്പെട്ട് സിപിഎം അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു.
എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് അനൂപിനോട് സംസാരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരോട് അനൂപ് തട്ടികക്കയറി. താന്‍ മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞു. കോണ്‍ഗ്രസ് നിര്‍ദ്ദേശപ്രകാരം മദ്യപിച്ചിട്ടുണ്ടോ എന്ന് വൈദ്യപരിശോധന നടത്താന്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും താരം വിസമ്മതിച്ചു. മദ്യപിച്ചിട്ടില്ലാത്ത തന്നെ ആക്ഷേപിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു അപ്പോള്‍ അനൂപിന്റെ മറുപടി.












Click it and Unblock the Notifications