അനൂപ് ചന്ദ്രന്‍ മാപ്പ്പറഞ്ഞു, കേസ്ഒത്തുതീര്‍പ്പായി
ആലപ്പുഴ: നടന്‍ അനൂപ് ചന്ദ്രന്‍ യൂത്ത് കോണ്‍ഗ്രസ് യോഗം അലങ്കോലപ്പെടുത്തിയ കേസ് ഒത്തു തീര്‍പ്പായി. അനൂപ് ചന്ദ്രന്‍ മാപ്പ് പറഞ്ഞതിനാലാണ് കേസ് ഒത്തു തീര്‍പ്പാക്കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് ചേര്‍ത്തല അരീപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് യോഗം അലങ്കോലപ്പെടുത്തിയതിനെ തുടര്‍ന്ന് അനൂപ് ചന്ദ്രനെ അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ അനൂപ് തുടര്‍ച്ചയായി കമന്റുകള്‍ പറയുകയും ചിരിച്ച് പരിഹസിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് താരത്തോട് മാറിനില്‍ക്കാന്‍ ചിലര്‍ ആവശ്യപ്പെട്ടത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചതനുസരിച്ച് അനൂപിനെ അറസ്റ്റ് ചെയ്തു.

അനൂപ് മദ്യപിച്ചാണ് യോഗം അലങ്കോലപ്പെടുത്തിയതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞതിനെത്തുടര്‍ന്ന് വൈദ്യപരിശോധ നടത്താനിരുന്നെങ്കിലും നടന്‍ വിസമ്മതിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്നായിരുന്നു അനൂപിന്റെ പരാതി. ഇതേ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലായിരുന്ന അനൂപ് ചന്ദ്രന്‍ രാത്രി വൈകി വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചിക്തസ തേടി. മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയും നല്‍കി.
കാലത്ത് ആശുപത്രിവിട്ട അനൂപും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ചര്‍ച്ച നടത്തുകയും ഇരുകൂട്ടരും പരാതി പിന്‍വലിച്ച് കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. അനൂപ് മാപ്പ് പറഞ്ഞതിനാലാണ് കേസ് ഒത്തു തീര്‍പ്പാക്കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു












Click it and Unblock the Notifications