കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' ഒരു ഘട്ടം കഴിയുമ്പോൾ എല്ലാവരും അവർക്കു വിദേശി,ഇവിടെ നമുക്ക് 'നമ്മളുണ്ട്'; അനൂപ് മേനോന്റെ കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; ലോകം കൊവിഡ് ഭീതിയിൽ തുടരുകയാണ്. കൊറോണയെ പ്രതിരോധിക്കുന്നതിന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ തുടരുന്നത്. ഈ സാഹചര്യത്തിൽ നടൻ അനൂപ് മേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.കോവിഡ് മനസ്സിലാക്കിത്തന്ന വലിയ കാര്യം സ്വന്തം നാടുപോലെയാവില്ല നമുക്ക് മറ്റേതൊരു രാജ്യവും എന്നതാണെന്ന് നടൻ ഫേസ്ബുക്കിൽ കുറിച്ചു.പോസ്റ്റ് വായിക്കാം

 COVID-19 എന്ന ഈ പുതുമുഖം

COVID-19 എന്ന ഈ പുതുമുഖം

പ്രിയപ്പെട്ടവരെ, നമുക്ക് ജീവിക്കാൻ ഏറ്റവും ആവശ്യമുള്ള മൂന്നു കാര്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ നമ്മുടെ ബുദ്ധിയെയും, ഹൃദയത്തെയും കൂട്ടിക്കൊണ്ടു പോവുകയാണ് COVID-19 എന്ന ഈ പുതുമുഖം. ആഹാരം, പാർപ്പിടം, വസ്ത്രം എന്നിവയാണ് നമ്മുടെ 'basic needs' എന്നത് ആദ്യ പാഠങ്ങളിൽ ഒന്നായിരുന്നു വിദ്യാലയത്തിൽ.നമുക്കാവശ്യമുള്ളതിനേക്കാൾ വാങ്ങാൻ, ആവശ്യമില്ലാത്തതും വാങ്ങാൻ, ആവശ്യമേ ഇല്ലാത്തതും വാങ്ങേണ്ടതാണ് എന്ന് നമ്മളെ തെറ്റിദ്ധരിപ്പിക്കാൻ, ആർക്കാണ് സാധിച്ചത്?..

 കാർഷിക വ്യവസായം

കാർഷിക വ്യവസായം

ഈ Lockdown പഠിപ്പിച്ച ഏറ്റവും വലിയ പാഠം നമുക്കിത്രയൊക്കെ മതി അല്ലലില്ലാതെ ജീവിക്കാൻ എന്നതാണ്.
ആഹാരം ഉത്പാദിപ്പിക്കുന്നവനാണ് ഈ സമൂഹത്തിലെ ഏറ്റവും പ്രധാനിയായ കണ്ണി എന്നതും. നമ്മുടെ കൃഷിക്കാരൻ സമൂഹത്തിലെ ഏറ്റവും മുഖ്യമായ സ്ഥാനം അർഹിക്കുന്നു. ഇന്നത്തെയും നാളത്തേയും തലമുറ ഏറ്റവുമധികം നിക്ഷേപിക്കേണ്ടതും കാർഷിക വ്യവസായത്തിൽ തന്നെ.

 അതും ബോണസ്

അതും ബോണസ്

ഭക്ഷ്യ സമൃദ്ധിയും ശുദ്ധമായ ജലവും തന്നെയായിരിക്കും ഇനിയുള്ള കാലം ഏതൊരു രാജ്യത്തിന്റെയും അടിത്തറ ശക്തമാക്കുന്നത്. നിങ്ങളുടെ പറമ്പിലെ ചീര കൊടുത്തു അപ്പുറത്തെ പറമ്പിലെ തക്കാളി വാങ്ങുക എന്ന പഴയ ബാർട്ടർ സമ്പ്രദായം സാമൂഹികമായ ഇടപെടലുകളെ, സഹോദര്യത്തെ, സ്നേഹത്തെ കുറച്ചൊന്നുമല്ല ശക്തമാക്കാൻ പോകുന്നത്. പറമ്പിൽ കൃഷിചെയ്യുന്ന സമയത്തിന് കുറച്ചു വിറ്റാമിൻ-D സൂര്യേട്ടന്റെ വഴി കിട്ടിയാൽ അതും ബോണസ്.

 സ്വന്തം നാടുപോലെയാവില്ല

സ്വന്തം നാടുപോലെയാവില്ല

കോവിഡ് മനസ്സിലാക്കിത്തന്ന മറ്റൊരു വലിയ കാര്യം സ്വന്തം നാടുപോലെയാവില്ല നമുക്ക് മറ്റേതൊരു രാജ്യവും എന്നതാണ്. അവിടുത്തെ സമൃദ്ധിയും സമ്പത്തും sophistication നും ഒക്കെ ആത്യന്തികമായി അവരുടെ ദേശക്കാർക്കു മാത്രം അവകാശപ്പെട്ടതാണ് . കുറ്റങ്ങളും കുറവുകളും ഒരുപാടുണ്ടാകുമെങ്കിലും നമ്മുടെ നാട്ടിൽ തന്നെയാണ് നമ്മളേറ്റവും സുരക്ഷിതർ.

 വിദേശി മാത്രം

വിദേശി മാത്രം

അന്യ രാജ്യക്കാരന് നമ്മൾ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ജൈനനെന്നോ ബൗദ്ധനെന്നോ ഒന്നുമില്ല. ഒരു ഘട്ടം കഴിയുമ്പോൾ എല്ലാവരും അവർക്കു വിദേശി.."FOREIGNER" മാത്രമാണ്.അല്ലെങ്കിൽ ഒരു ഇമിഗ്രന്റ് . ഇവിടെ നമുക്ക് 'നമ്മളുണ്ട്' .നമ്മളെ ചേർത്ത് പിടിക്കുന്ന സർക്കാരും പോലീസും ആരോഗ്യ സംവിധാനങ്ങളും ഉണ്ട്. ആ ധൈര്യമാണ് നമ്മുടെ നാട്... ആ ധൈര്യമായിരിക്കും നമ്മുടെ നാട്...

English summary
actor anoop menon on Covid and lock down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X