കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടുകാര്‍ പൂജ്യം തന്നു മൂലക്കിരുത്തിയില്ലേ: ഇനിയെങ്കിലും..., പൃഥിരാജിന് പിന്തു​ണച്ച് നടന്‍ അപ്പാനി ശരത്

Google Oneindia Malayalam News

തിരുവനന്തപുരം: ലക്ഷദ്വീപ് ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പൃഥിരാജിനെതിരെ സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ജനം ടിവി നടത്തിയ വ്യക്തിഹത്യക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരണവുമായി നടന്‍ അപ്പാനി ശരത്. മാധ്യമ സിന്‍ഡിക്കേറ്റിന്റെ അമ്പേറ്റ് വാങ്ങിയിട്ടും ഫേസ്ബുക് വെട്ടുക്കിളികൂട്ടത്തിന്റെ കൊത്തേറ്റുവാങ്ങിയിട്ടും നെഞ്ചും വിരിച്ചു നട്ടെല്ല് നിവര്‍ത്തി മുന്നോട്ട് നടന്ന മനുഷ്യനാണ് അത്.

80 മെട്രിക് ടണ്‍ ഓക്‌സിജനുമായി കൊച്ചിയിലെത്തിയ ഐഎന്‍എസ് ഷര്‍ദുല്‍ കപ്പല്‍: ചിത്രങ്ങള്‍ കാണാം

അയ്യാളെയാണ് നിങ്ങള്‍ കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം കാണിച്ചു പിപ്പിരി കാട്ടുന്നതെന്നാണ് അപ്പാനി ശരത് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നിലപാടുകളില്‍

നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത മനുഷ്യര്‍.. നമുക്ക് ചുറ്റിലും വളരെ കുറവാണ് അങ്ങനെ ഉള്ളവര്‍. കൃത്യമായ കാഴ്ചപ്പാട്, രാഷ്ട്രീയം, അഭിപ്രായം എല്ലാം വ്യക്തമായി കൃത്യമായി പറയാന്‍ കുറച്ച് ഉറപ്പ് വേണം. നല്ല ഒറിജിനല്‍ ടിഎംടി നട്ടെല്ല് വേണം. മാധ്യമ സിന്‍ഡിക്കേറ്റിന്റെ അമ്പേറ്റ് വാങ്ങിയിട്ടും ഫേസ്ബുക് വെട്ടുക്കിളികൂട്ടത്തിന്റെ കൊത്തേറ്റുവാങ്ങിയിട്ടും നെഞ്ചും വിരിച്ചു നട്ടെല്ല് നിവര്‍ത്തി മുന്നോട്ട് നടന്ന മനുഷ്യനാണ് അത്. അയ്യാളെയാണ് നിങ്ങള്‍ കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം കാണിച്ചു പിപ്പിരി കാട്ടുന്നത്.

പൂജ്യം തന്നില്ലേ


നിങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി അയാള്‍ എന്നത്തേയും പോലെ രാവിലെ എഴുന്നേല്‍ക്കും കുളിക്കും പല്ല് തേക്കും സിനിമ കാണും ഫാമിലിയുമായി ചിലവഴിക്കും.. എന്നത്തേയും പോലെ അയാള്‍ സ്വസ്ഥമായി ശങ്കയില്ലാതെ ജീവിക്കും. ഇതൊന്നും, ഈ കാട്ടികൂട്ടുന്ന അക്കപോരുകള്‍ ഒന്നും അയ്യാളെ ബാധിക്കില്ല. കാരണം അയ്യാളുടെ പേര് പൃഥ്വിരാജ് എന്നാണ്.. സുകുമാരന്‍ മല്ലികാ മകന്‍ പൃഥ്വിരാജ്.
NB: നാട്ടുകാര്‍ പൂജ്യം തന്നു മൂലക്കിരുത്തിയില്ലേ ഇനി എങ്കിലും വിഷവായും വച്ചു ചുമ്മാതിരുന്നൂടെ??? ഇഷ്ടല്ല്യാ??

പ്രിയദര്‍ശനും


അതേസമയം സംഭവത്തില്‍ പൃഥിരാജിനെ പിന്തുണച്ച് ജനം ടിവി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്ത് എത്തിയിരുന്നു. ജനം ടിവിയെ പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പ്രിയദര്‍ശന്‍റെ പ്രതികരണത്തിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ലക്ഷദീപില്‍

സമൂഹത്തില്‍ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. ഒരു ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യം അത്തരം അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ്. ലക്ഷദീപില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നടന്‍ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്.

അംഗീകരിക്കാന്‍ വയ്യ

അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, തീര്‍ച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ സഭ്യമല്ലാത്ത രീതിയില്‍ അതിനോട് പ്രതികരിക്കുക എന്നാല്‍ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാന്‍ വയ്യ.

Recommended Video

cmsvideo
Director Priyadarshan comes out in support of actor Prithviraj | Oneindia Malayalam
ഒരു സംസ്‌കാരമാണ്,

സഭ്യതാ എന്നത് ഒരു സംസ്‌കാരമാണ്, ഞാന്‍ ആ സംസ്‌കാരത്തോട് ഒപ്പമാണ്. പ്രിത്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്‌കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്.

നന്ദിത ശ്വേതയുടെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
Actor Appani Sarath criticizes BJP and supports Prithviraj over janam tv
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X