കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒതുക്കിയാല്‍ ഒതുങ്ങുന്ന നേതാവല്ല വിഎസ് എന്ന് നടന്‍ അപ്പാനി ശരത്: പിണറായി ഭരണത്തിനും വിലയിരുത്തല്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം തദ്ദേശ തിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്ക് തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കി നിരവധി സിനിമാ താരങ്ങളും രംഗത്ത് വന്നിരിക്കുകയാണ്. ആ നിരയിലെ ഏറ്റവും ഒടുവിലെത്തിയവരില്‍ ഒരാളാണ് അപ്പാനി ശരത്ത്. കോളേജ് പഠനകാലം മുതല്‍ തന്നെ വ്യക്തമായ രാഷ്ട്രീയം ഉള്ളയാളാണ് താനെന്നാണ് റിപ്പോര്‍ട്ട് ടിവിയുടെ പ്രത്യേക പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അപ്പാനി ശരത്ത് വ്യക്തമാക്കുന്നത്. എസ്എഫ്‌ഐക്ക് വേണ്ടി നിരവധി തെരുവ് നാടകങ്ങളും രാഷ്ട്രീയ നാടകങ്ങളുമെല്ലാം കളിച്ചിട്ടുണ്ടെന്നും അപ്പാനി ശരത്ത് പറയുന്നു.

അപ്പാനി ശരത്ത് പറയുന്നു

അപ്പാനി ശരത്ത് പറയുന്നു

വോട്ടവകാശത്തിനൊക്കെ മുമ്പ് തന്നെ ഇത്തരം പ്രചാരണങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങിയിരുന്നു. എസ്എഫ്ഐ ആയിരുന്നെങ്കിലും മത്സര രംഗത്തൊന്നും ഉണ്ടായിരുന്നില്ല. കോളേജ് ഇലക്ഷന്‍ സമയത്ത് പ്രചാരണത്തില്‍ സജീവമായിരുന്നു. കോളേജ് ഇലക്ഷനും നാട്ടിലെ തിരഞ്ഞെടുപ്പും രണ്ടും രണ്ടാണല്ലോയെന്നും അദ്ദേഹം പറയുന്നു. സിനിമയില്‍ വന്നതിന് ശേഷം പ്രചാരണത്തിനൊന്നും പോയിട്ടില്ലെങ്കിലും എസ് എഫ് ഐ വിളിക്കുന്ന പരിപാടികള്‍ക്ക് പോയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ചെറുത്ത് നിന്ന സര്‍ക്കാര്‍

ചെറുത്ത് നിന്ന സര്‍ക്കാര്‍

ഏറെക്കുറെ കാര്യങ്ങളില്‍ സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയിട്ടുണ്ട്. ഏത് പ്രതിസന്ധി വന്നാലും ചെറുത്ത് നില്‍ക്കുക എന്നൊരു കാര്യമുണ്ടായിട്ടുണ്ട്. കൊവിഡ് വ്യാപനത്തിനൊന്നും ഒരു പരിഹാരം നമ്മള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നിട്ടും നമ്മള്‍ ചെറുത്ത് നില്‍ക്കുകയാണ്. പ്രളയം വന്നപ്പോഴും നമ്മള്‍ ചെറുത്ത് നിന്നു. ഇത്തരത്തില്‍ എല്ലാ പ്രതിസന്ധിയിലും നമുക്ക് ഒപ്പം നിന്ന് ചെറുത്ത് നിന്ന സര്‍ക്കാറാണ് ഇതെന്നും അദ്ദേഹം പറയുന്നു.

വിഎസ് അച്യുതാനന്ദന്‍

വിഎസ് അച്യുതാനന്ദന്‍

ഒട്ടും സമാധാനപരമായ ഒരു കാലഘട്ടം ആയിരുന്നില്ല. ദുരിതങ്ങള്‍ ഓരോന്നായി കടന്നു വന്നു. പക്ഷെ നമ്മള്‍ ചെറുത്ത് നിന്നു. ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ്. കട്ട വിഎസ് ആരാധാകനാണ്. ജീവിതത്തില്‍ അത്രമാത്രം വിഎസിനെ ഇഷ്ടപ്പെടുന്നു. ഒരു വേദിയില്‍ അദ്ദേഹത്തോടൊപ്പം ഇരുന്നുണ്ട്. അത് വലിയ നേട്ടമായിട്ട് കരുതുന്ന ആളാണ് ഞാന്‍.

ഒതുക്കിയാല്‍ ഒതുങ്ങില്ല

ഒതുക്കിയാല്‍ ഒതുങ്ങില്ല

എന്ത് പ്രശ്നം വന്നാലും ആ പ്രശ്നങ്ങളെയെല്ലാം ചിരിച്ചുകൊണ്ട് വളരെ ലാഘവത്തില്‍ എടുക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ ഒതുക്കുന്നു എന്നൊന്നും തോന്നിയിട്ടില്ല. അത്രയും വലിയ ഒരു മനുഷ്യന്‍റെ മുന്നില്‍ ഇതൊന്നും ഒന്നും എല്ല. എത്ര വലിയ മനുഷ്യനാണ് അദ്ദേഹം. ജീവിതത്തില്‍ എത്രത്തേളം അനുഭവങ്ങളുണ്ട്. ഇത്തരത്തില്‍ ജീവിതത്തില്‍ വലിയ അനുഭവങ്ങല്‍ ഉള്ള ഒരു മനുഷ്യനെ അത്ര പെട്ടെന്നൊന്നും ആര്‍ക്കും നിശിപ്പിക്കാന്‍ കഴിയില്ലെന്നും താരം പറയുന്നു.

രാഷ്ട്രീയത്തിന് അപ്പുറത്തേക്ക്

രാഷ്ട്രീയത്തിന് അപ്പുറത്തേക്ക്

അങ്ങനെ ഒതുക്കിയാല്‍ ഒതുങ്ങുന്ന വ്യക്തിയല്ല വിഎസ്. രാഷ്ട്രീയം അല്ല ഞാന്‍ പറയുന്നത്. രാഷ്ട്രീയത്തിന് അപ്പുറത്തേക്ക്, അദ്ദേഹം നടന്ന് വന്ന വഴികളില്‍ അദ്ദേഹത്തിന് കിട്ടിയ ഒരു ശക്തിയുണ്ടല്ലോ അത് തന്നെയാണ് ഏറ്റവും പ്രധാനം. രാഷ്ട്രീയവും സിനിമയും ഒരുമിച്ച് കൊണ്ടുപോവുന്നത് ഒരോരുത്തരുടേയും താല്‍പര്യം അല്ലേ. അത്തരം കാര്യങ്ങളെ കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല.

സിനിമയില്‍ നോക്കാം

സിനിമയില്‍ നോക്കാം


തന്നോട് ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ ഞാന‍് മത്സരിക്കില്ലെന്നും താരം വ്യക്തമാക്കുന്നു. സിനിമയില്‍ വേണമെങ്കില്‍ രാഷ്ട്രീയക്കാരനായി അഭിനയിക്കാം അല്ലാതെ നേരിട്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല. സിനിമയില്‍ ഇതുവരെ ഒരു രാഷ്ട്രീയക്കാരന്‍റെ വേഷം ചെയ്തിട്ടില്ല. ഒരു പ്ലാനിങ് ഉണ്ടായിരുന്നു. അത് നടന്നില്ല. അങ്ങനെ ഒരു രാഷ്ട്രീയക്കാരന്‍റെ സിനിമ വന്ന് കഴിഞ്ഞാല്‍ ഉറപ്പായും അഭിനയിക്കുമെന്നും അപ്പാനി ശരത്ത് പറയുന്നു.

രാഷ്ട്രീയ ചിത്രങ്ങളില്‍

രാഷ്ട്രീയ ചിത്രങ്ങളില്‍

രാഷ്ട്രീയ ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ലാല്‍സലാമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥികള്‍ വീട്ടില്‍ വന്ന് വോട്ട് ചോദിച്ചിട്ടുണ്ട്. എല്ലാവരും എന്‍റെ സുഹൃത്തുക്കളാണ്. കുട്ടിക്കാലം മുതല്‍ തന്നെ കാണുന്നവരാണ് എല്ലാവരും. മുഴവന്‍ പേരോടും രാഷ്ട്രീയം നോക്കാതെ സ്നേഹം ഉണ്ട്. സ്നേഹം എല്ലാരോടും ഉണ്ടെങ്കിലും വോട്ട് ആര്‍ക്ക് ചെയ്യും എന്ന് അവര്‍ക്കും അറിയാം.

സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍

സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍


ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കുറെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. എന്‍റെ നാട്ടില്‍ തന്നെ ഒരുപാടുപേര്‍ സ്വതന്ത്രരായി ഉണ്ട്. അധികം പേരും വ്യക്തികളെ നോക്കിയാവും വോട്ട് ചെയ്യുക. എല്ലാവരേയും എല്ലാവര്‍ക്കും അറിയാമായിരിക്കും. അതില്‍ നമ്മുടെ നാടിന് നേട്ടം എന്താണെന്ന് നോക്കിയാവും ഓരോരുത്തരും വോട്ട് ചെയ്യുന്നതെന്നും അപ്പാനി ശത്ത് അഭിപ്രായപ്പെടുന്നു.

വികസനം വേണം

വികസനം വേണം

ഒരു കുടുംബത്തില്‍ നിന്ന് തന്നെ കാലാകാലങ്ങളായി മത്സരാര്‍ത്ഥികള്‍ വരുന്നതിനോട് യോജിക്കുന്നില്ല. പുതിയ തലമുറയില്‍പ്പെട്ട ആളുകള്‍ വരണം. പുതിയ ആശയങ്ങളും മാറ്റങ്ങളും ഉണ്ടാവണം. വിദ്യാഭ്യാസവും കാര്യബോധവും ഉണ്ടായിരിക്കണം. വികസനമാണ് ജനങ്ങള്‍ക്ക് വേണ്ടതെന്നും അഭിമുഖത്തില്‍ അപ്പാനി ശരത്ത് വ്യക്തമാക്കുന്നു.

Recommended Video

cmsvideo
Director Ranjith supports Pinarayi Vijayan government | Oneindia Malayalam
സിനിമകള്‍ വരാന്‍ തുടങ്ങി

സിനിമകള്‍ വരാന്‍ തുടങ്ങി

കൊവിഡ് കാലം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. സിനിമയില്‍ വന്നിട്ട് വെറും മൂന്ന് വര്‍ഷമായ താന്‍ ഇപ്പോഴും തുടക്കകാരന്‍ തന്നെയാണ്. പഠിച്ചതും അഭിനയം തന്നെ. അഭിനയമല്ലാതെ മറ്റൊരു തൊഴിലും വശമില്ല. അതുകൊണ്ട് ഒരു വര്‍ഷം പണിയൊന്നുമില്ലാതെ ഇരിക്കുക എന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. പിന്നെ ലോക്ക്ഡൗണിന് ശേഷം സിനിമകള്‍ വരാന്‍ തുടങ്ങിയെന്നും അപ്പാനി ശരത്ത് പറയുന്നു.

English summary
Actor Appani Sarath says VS Achuthanandan is his favorite CM and leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X