വീട്ടമ്മയെ കാറിലെത്തി മര്‍ദ്ദിച്ചെന്ന് പരാതി; നടന്‍ സുരേഷ് അത്തിമുറ്റത്തിനെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവല്ല: വീട്ടമ്മയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സീരിയല്‍ നടനെ പോലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയില്‍ തിരുവല്ല മതില്‍ഭാഗം അത്തിമുറ്റത്ത് സുരേഷ്(45)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്‌കൂട്ടറില്‍ വരികയായിരുന്ന തന്നെ കാറിലെത്തിയ സുരേഷം ഭാര്യയും വഴിതടഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വീട്ടമ്മ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് സുരേഷിന്റെ ഭാര്യയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അയല്‍വാസികളായ ഇരുകുടംബങ്ങളും തമ്മില്‍ വഴിതര്‍ക്കവും മറ്റ് പ്രശ്‌നങ്ങളു ഉണ്ടായിരുന്നെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ പിആര്‍ സന്തോഷ് വ്യക്തമാക്കി. സുരേഷിനെ കോടതി റിമാന്‍ഡ് ചെയ്തു












Click it and Unblock the Notifications