Get Updates
Get notified of breaking news, exclusive insights, and must-see stories!

റസ്റ്റൊറന്റില്‍ അതിക്രമം; ദുല്‍ഖറിന്റെ സഹതാരം അറസ്റ്റില്‍

തിരുവനന്തപുരം: ദുല്‍ഖര്‍ സല്‍മാന്റെ സഹതാരമായി അഭിനയിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശിയായ സുദ്ധറാം ചന്ദ്രനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം കഴക്കൂട്ടത്ത് വച്ചാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. റസ്റ്റോറന്റിലെ രണ്ട് ജീവനക്കാരെ കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിയ്ക്കുകയായിരുന്നു. ഇയാള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെക്‌നോപാര്‍ക്കിനടുത്തുള്ള സിഎഫ്‌സി റസ്റ്റോറന്റിലാണ് സംഭവം നടന്നത്. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയിലാണ് സിദ്ധുറാം അഭിനയിച്ചിട്ടുള്ളത്.

സിദ്ധുറാം ചന്ദ്രന്‍

സിദ്ധുറാം ചന്ദ്രന്‍

തൃശൂര്‍ പീച്ചി സ്വദേശിയാണ് സിദ്ധുറാം ചന്ദ്രന്‍. ന്യൂജനറേഷന്‍ സിനിമകളുമായി അടുത്ത ബന്ധമുള്ള ആളാണ്.

കത്തിക്കുത്ത്

കത്തിക്കുത്ത്

കഴക്കൂട്ടത്തെ സിഎഫ്‌സി റസ്റ്റൊറന്റിലെ മാനേജര്‍ സാലിമിനേയും ജീവനക്കാരനായ ഷാജഹാനേയും ആണ് സിദ്ധുറാം കത്തികൊണ്ട് കുത്തിയത്. ഇയാള്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്.

ജീവനക്കാരിയെ കടന്നുപിടിച്ചു

ജീവനക്കാരിയെ കടന്നുപിടിച്ചു

കഴിഞ്ഞ ദിവസം റസ്റ്റൊറന്റിലെത്തിയ സിദ്ധുറാം അവിടത്തെ ഒരു ജീവനക്കാരിയെ കടന്നുപിടിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ റസ്റ്റൊറന്റില്‍ നിന്ന് ഇറക്കി വിട്ടിരുന്നു.

പ്രതികാരം

പ്രതികാരം

പ്രതികാരം തീര്‍ക്കാന്‍ വേണ്ടിയാണ് സിദ്ധുറാം അടുത്ത ദിവസം കത്തിയുമായി എത്തിയത് എന്നാണ് കരുതുന്നത്.

സിനിമാ നടന്‍

സിനിമാ നടന്‍

ദുല്‍ഖറിനൊപ്പം സെക്കന്റ് ഷോയില്‍ അഭിനയിച്ച സിദ്ധുറാം പിന്നീട് ഹാംങ് ഓവര്‍, രഘുവിന്റെ സ്വന്തം റസിയ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

വിശദീകരണം ഇങ്ങനെ

വിശദീകരണം ഇങ്ങനെ

ഓര്‍ഡര്‍ ചെയ്ത് ഏറെ കഴിഞ്ഞാണ് തനിയ്ക്ക് ഭക്ഷണം ലഭിച്ചതെന്നും കഴിച്ച് തീരും മുമ്പ് ബില്‍ കൊണ്ടുവന്നുവെന്നും സിദ്ധുറാം പറയുന്നു. അതിന്റെ പേരില്‍ റസ്റ്റൊറന്റ് ജീവനക്കാരിയെ പിടിച്ച് തള്ളുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ പറയുന്നു.

പിടിച്ചത് ഓട്ടോ ഡ്രൈവര്‍മാര്‍

പിടിച്ചത് ഓട്ടോ ഡ്രൈവര്‍മാര്‍

റസ്‌റ്റൊറന്റിലെ ജീവനക്കാരെ കുത്തി പരിക്കേല്‍പിച്ചതിന് ശേഷം സിദ്ധുറാം ഇറങ്ങി ഓടുകയായിരുന്നു. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ഇയാളെ ഓടിച്ചിട്ട് പിടിയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+