കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒപ്പം രണ്ട് പാകിസ്ഥാനി തടവുകാര്‍, ജീവിതം അവസാനിച്ചെന്ന് കരുതി കരഞ്ഞു; ചതിയുടെ കഥ തുറന്നുപറഞ്ഞ് അശോകന്‍

Google Oneindia Malayalam News

കൊച്ചി: മലയാളികളുടെ സിനിമ ലോകത്ത് അസാധ്യ അഭിനയപ്രകടനങ്ങള്‍ കാഴ്ചവച്ചും ചിരിപ്പിച്ചും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് അശോകന്‍. പി. പത്മരാജന്റെ സംവിധാനത്തില്‍ 1979-ല്‍ പുറത്തിറങ്ങിയ പെരുവഴിയമ്പലം എന്ന ചിത്രത്തിലെ വാണിയന്‍ കുഞ്ചു എന്ന വേഷം അവതരിപ്പിച്ചുകൊണ്ടാണ് അശോകന്‍ സിനിമ ലോകത്ത് കാലെടുത്ത് വച്ചത്.

Recommended Video

cmsvideo
ജയിലിൽ കിടന്ന ഇരുണ്ട നാളുകളെക്കുറിച്ചു അശോകൻ | Oneindia Malayalam

അന്ന് തുടങ്ങിയ ചലച്ചിത്രാഭിനയം പിന്നീട് ദശാബ്ദങ്ങള്‍ നീണ്ടു. മലയാളചലച്ചിത്രരംഗത്തെ ഒട്ടുമിക്ക പ്രഗല്‍ഭ സംവിധായകരുടെയും ചിത്രങ്ങളില്‍ അശോകന്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത അശോകന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ജീവിതത്തില്‍ സംഭവിച്ച മറക്കാനാവാത്ത അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

മയക്കുമരുന്ന് കേസ്

മയക്കുമരുന്ന് കേസ്

മയക്കുമരുന്ന് കേസില്‍ ബന്ധമുള്ളയാളാണെന്ന് സംശയിച്ച് ഖത്തര്‍ പൊലീസ് അറസ്റ്റ് ചെയ്ത ഓര്‍മ്മയാണ് അശോകന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 1988ല്‍ നടന്ന സംഭവം ഇന്നും ഏറെ നടുക്കത്തോടെ ഓര്‍ക്കുന്നതാണെന്നും അശോകന്‍ പറയുന്നു.

ഖത്തറില്‍ പോയത്

ഖത്തറില്‍ പോയത്

ഒരു സുഹൃത്തിനെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് അന്ന് ഖത്തറില്‍ പോയത്. അദ്ദേഹത്തിന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത ശേഷം ഞാനും മറ്റൊരു സുഹൃത്തും ഹോട്ടലിലേക്ക് തിരിച്ചു. എന്നാല്‍ മുറിയില്‍ കയറാന്‍ വേണ്ടി താക്കോല്‍ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ പൂട്ട് തുറന്നില്ല.

മൂന്ന് നാല് അറബികള്‍

മൂന്ന് നാല് അറബികള്‍

ഇങ്ങനെ നില്‍ക്കുന്ന സമയത്തായിരുന്നു മൂന്ന് നാല് അറബികള്‍ അവിടെ വന്നത്. അവര്‍ പൂട്ട് തുറക്കുകയും വാതില്‍ തുറക്കുകയും ചെയ്തു. അകത്തു കയറിയതിന് ശേഷം വാതില്‍ കുറ്റിയിടുകയും ചെയ്തു. ഞങ്ങള്‍ വല്ലാതെ ഭയന്നുപോയി- അശോകന്‍ പറഞ്ഞു.

പിന്നീടാണ് മനസിലായത്

പിന്നീടാണ് മനസിലായത്

അവര്‍ മുറിയില്‍ കയറി മുഴുവന്‍ പരിശോധിച്ചു. എന്റെ ബാഗും അലമാരയുമെല്ലാം വിശദമായി പരിശോധിച്ചു. പിന്നീടാണ് ഞങ്ങള്‍ക്ക് മനസിലായത് ഞങ്ങള്‍ അവര് ഡിക്റ്ററ്റീവുകളായിരുന്നു എന്നത്. അവര്‍ ഞങ്ങളെ ഖത്തര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.

സുഹൃത്തിനെ കൂട്ടിക്കൊണ്ടു പോയി

സുഹൃത്തിനെ കൂട്ടിക്കൊണ്ടു പോയി

പൊലീസ് സ്റ്റേഷനിലെത്തിയതിന് പിന്നാലെ ഞങ്ങളെ മേലുദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാക്കി. അവര്‍ പരസ്പരം അറബിയില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പിന്നീട് അതില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്റെ സുഹൃത്തിനെ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

മുഖം ചുവന്നിരിക്കുന്നു

മുഖം ചുവന്നിരിക്കുന്നു

സുഹൃത്ത് പിന്നീട് തിരിച്ചുവന്നപ്പോള്‍ മുഖമെല്ലാം വല്ലാതെ ചുവന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ അയാളെ മര്‍ദ്ദിച്ചിരുന്നു എന്നാണ് പറഞ്ഞത്. പിന്നീട് ഞങ്ങളെ ഒരു ജയിലില്‍ കൊണ്ടുപോയി വെവ്വേറെ സെല്ലില്‍ പൂട്ടിയിട്ടു.

പാകിസ്ഥാനി തടവുകാര്‍

പാകിസ്ഥാനി തടവുകാര്‍

തനിക്കൊപ്പം രണ്ട് പാകിസ്ഥാനി തടവുകാരാണ് ഉണ്ടായിരുന്നതെന്ന് അശോകന്‍ പറയുന്നു. ജീവിതം അവസാനിച്ചെന്ന് കരുതി ഞാന്‍ കരഞ്ഞു. എന്നാല്‍ എനിക്കൊപ്പം ഉണ്ടായിരുന്ന തടവുകാര്‍ എന്നെ ആശ്വസിപ്പിച്ചു. ജീവിതത്തില്‍ ഇനി പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് കരുതിയ നിമിഷമായിരുന്നു എന്ന് അശോകന്‍ പറയുന്നു.

സ്‌പോണ്‍സര്‍

സ്‌പോണ്‍സര്‍

പിറ്റേ ദിവസം സ്‌പോണ്‍സര്‍ സെല്ലിനടുത്ത് എത്തി പേടിക്കാനില്ലെന്ന് പറഞ്ഞു. പിന്നാലെ ഒരു അറബി പൊലീസുകാരന്‍ വന്ന് എന്തോ പേപ്പര്‍ വായിച്ച് തന്നെ വെളിയിലേക്ക് കൊണ്ടുപോയി. സിഐഡി ഓഫീസറുടെ മുറിയില്‍ എത്തിയപ്പോള്‍ എവിടെ എല്ലാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

സത്യം അറിഞ്ഞത്

സത്യം അറിഞ്ഞത്

താന്‍ മയക്കുമരുന്നിന് അടിമയായ ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആ സിനിമയിലെ ചില ചിത്രങ്ങള്‍ ഇവിടെ കട്ട് ചെയ്ത് ഇവിടെ ആരോ പ്രചരിപ്പിച്ചു, ഒരു പക്ഷേ സുഹൃത്തിന്റെ ശത്രുക്കളോ അങ്ങനെയൊക്കെ ആകാം. അവര്‍ ഞാനൊരു ശരിക്കുമുള്ള കഞ്ചാവ് ബിസ്‌നസുകാരനാണെന്ന് കരുതി തന്നെ പിടികൂടുകയായിരുന്നു.

രക്ഷപ്പെട്ടു

രക്ഷപ്പെട്ടു

അങ്ങനെ ഭീകരമായ ഒരു പ്രശ്‌നത്തില്‍ നിന്ന് അന്ന് രക്ഷപ്പെടുകയായിരുന്നെന്ന് അശോകന്‍ ഓര്‍മ്മിക്കുന്നു. ദൈവധീനം കൊണ്ടാണ് താന്‍ അന്ന് പുറത്തിറങ്ങിയെന്ന് അശോകന്‍ പറയുന്നു. ആ ഒരു സിനിമ കാരണമാണ് താന്‍ ഖത്തര്‍ ജയിലില്‍ ഒരു ദിവസം കിടന്നെന്നും അശോകന്‍ പറയുന്നു. ആക്ടര്‍ അശോകന്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്‍റെ മരണം കൊലപാതകം; ചില കാര്യം തുറന്നു പറയുമെന്ന് പിസി ജോര്‍ജ്മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്‍റെ മരണം കൊലപാതകം; ചില കാര്യം തുറന്നു പറയുമെന്ന് പിസി ജോര്‍ജ്

ക്ഷമയെ പരീക്ഷിക്കുന്ന സൈബര്‍ ബുള്ളിയിംഗിന് ഇരയായിട്ടുണ്ട്, സ്ത്രീകളും ഇക്കൂട്ടത്തിലുണ്ടെന്ന് സ്വാസികക്ഷമയെ പരീക്ഷിക്കുന്ന സൈബര്‍ ബുള്ളിയിംഗിന് ഇരയായിട്ടുണ്ട്, സ്ത്രീകളും ഇക്കൂട്ടത്തിലുണ്ടെന്ന് സ്വാസിക

കോൺഗ്രസിൽ തർക്കം അവസാനിക്കുന്നില്ല; വെൽഫെയർ ബന്ധത്തിൽ ഇടഞ്ഞ് മുല്ലപ്പള്ളി, ഗുണം ചെയ്യുമെന്ന് മുരളീധരൻകോൺഗ്രസിൽ തർക്കം അവസാനിക്കുന്നില്ല; വെൽഫെയർ ബന്ധത്തിൽ ഇടഞ്ഞ് മുല്ലപ്പള്ളി, ഗുണം ചെയ്യുമെന്ന് മുരളീധരൻ

English summary
Actor Ashokan tells story of who was mistaken for a drug dealer and had to stay in Qatar jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X