തട്ടിപ്പ്;നടന്‍ അശോകന്റെ സഹോദരങ്ങള്‍ പിടിയില്‍

യഥാര്‍ത്ഥ സ്വര്‍ണം കാട്ടി വിശ്വാസം നേടിയ ശേഷം ഇടപാടുകാരെ കബളിപ്പിയ്ക്കുകയായിരുന്നു സംഘം. നികുതിയും മറ്റും ഒഴിവാക്കി നല്‍കാമെന്നായിരുന്നു പ്രതികളുടെ വാഗ്ദാനം. ഇത്തരത്തില്‍ സ്വര്‍ണം വാങ്ങാനെത്തിയ വ്യാപാരിയ്ക്ക് ഇവര്‍ മുക്കുപണ്ടം നല്‍കി. പ്രതികളെ സംശയം തോന്നിയ വ്യാപാരി പണം പിന്നെ നല്‍കാമെന്ന് പറഞ്ഞ് സ്വര്‍ണ ചിപ്പുകളുമായി പോയി.
ചിപ്പുകള്‍ വ്യാജമാണെന്ന് പൊലീസില്‍ പരാതിപ്പെട്ടു. മരട് പൊലീസാണ് കേയെടുത്തത്.സ്വര്‍ണം വാങ്ങാനെന്ന വ്യാജേന പൊലീസ് വേഷം മാറി ഇവരെ തേടിയെത്തി.പൊലീസ് പിടിയിലായപ്പോഴാണ് നടന്‍ അശോകന്റെ സഹോദരങ്ങളാണെന്ന് ഇവര്‍ വെളിപ്പെടുത്തിയത്. നടന്‍ അശോകന് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് പറഞ്ഞു. നാല് കിലോ വ്യാജ സ്വര്‍ണം സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു.












Click it and Unblock the Notifications