Get Updates
Get notified of breaking news, exclusive insights, and must-see stories!

'വീട്ടിൽ വരുന്നവരെ ആദരിക്കുന്ന രീതി നമ്പൂതിരിമാർക്കേയുള്ളൂ'; നടൻ ബാബു നമ്പൂതിരി 'എയറിൽ'

കൊച്ചി: നമ്പൂതിരിമാരുടെ മഹാസംഗമത്തിൽ വെച്ച് നടൻ ബാബു നമ്പൂതിരി നടത്തിയ പരാമർശത്തിനെതിരെ വിമർശനം രൂക്ഷം. വീട്ടിൽ വന്നുകയറുന്നവരോട് എന്താണ് കഴിക്കാൻ വേണ്ടതെന്ന് ചോദിക്കുന്ന രീതി കേരളത്തിലെ നമ്പൂതിരിമാർക്കേയുള്ളൂവെന്ന നടന്റെ പരമാർശത്തിനെതിരെയാണ് വിമർശനവും പരിഹാസവും കടുക്കുന്നത്.. 'നാം 2023 നമ്പൂതിരി മഹാസംഗമം' എന്ന പരിപാടിയ്ക്കിടെയായിരുന്നു നടന്റെ വാക്കുകൾ.

ബാബു നമ്പൂതിരി പറഞ്ഞത്-'നാരായണന്‍ നമ്പൂതിരി അദ്ദേഹത്തിന്റെ അടുത്താണ് ഞാന്‍ ഇരുന്നത്. നാരായണന്‍ അപ്പന്‍ എന്ന് ഞാന്‍ വിളിക്കട്ടെ. എന്നോട് അദ്ദേഹം കണ്ടപ്പോഴേ ചോദിച്ചത്, കാപ്പി കുടിച്ചോ? എന്നാണ്. ഞാന്‍ പറഞ്ഞു കുടിച്ചു. ഇവിടുന്ന് കുടിച്ചോ എന്ന് ചോദിച്ചു. ഇവിടുന്ന് കുടിച്ചില്ല, ഞാന്‍ മൂന്ന് ദോശയും നേന്ത്രപ്പഴവും കഴിച്ചിട്ടാണ് വന്നത്. ഇനി കഴിക്കണോയെന്ന് ചോദിച്ചു. വേണ്ട എന്ന് പറഞ്ഞ് അദ്ദേഹം ചിരിച്ചു.

babunamboothiri-

നമ്മുടെ ഒരു ഉപചാരം, നമ്മുടെ കുടുംബത്തിൽ ഒരാള്‍ വന്നു കഴിഞ്ഞാൽ നമ്മൾ ചെയ്യുന്ന ഒരു രീതിയുണ്ട്, ഇത് എല്ലാവര്‍ക്കുമില്ല. നമ്പൂതിരിമാര്‍ക്കേ ഉള്ളൂ, ബ്രാഹ്‌മിണ്‍സിനെ ഉള്ളൂ, ബ്രാഹ്‌മിണ്‍സിനെന്നല്ല, കേരളത്തിലെ നമ്പൂതിരിമാര്‍ക്കേ ഉള്ളൂ. ഒരാളെ ആദരിക്കുക, അത് ശത്രുവാകട്ടെ മിത്രമാകട്ടെ, വന്നു കേറിയാലുടനെ എന്താ കഴിക്കാന്‍ വേണ്ടേ

കാപ്പിയുടെ സമയമാണെങ്കില്‍ കാപ്പി, ഊണിന്റെ സമയമാണെങ്കില്‍ ഊണ്, ഊണെന്ന് പറഞ്ഞാല്‍ വിഭവസമൃദ്ധമായ ഊണ് ആയിരിക്കില്ല, നമുക്ക് അറിയാമല്ലോ, ഒരു ഉപ്പിലിട്ടതും സംഭാരവും, ധാരാളം മതി, ഇങ്ങനെയാണ് അപ്പോള്‍ ഞാന്‍ പറഞ്ഞത്, ആദരിക്കാനായി നമ്മള്‍ ഒരു പടി പോലും പിറകിലല്ല. നമുക്ക് ഇല്ലായ്മ ഉണ്ടെങ്കില്‍ പോലും മറ്റൊരാള്‍ക്ക് വീതിച്ച് കൊടുക്കുന്ന മനസ്ഥിതിയാണ് നമ്പൂതിരിമാര്‍ക്കുള്ളത്', എന്നാൽ ബാബു നമ്പൂതിരി പറഞ്ഞത്.

വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. കേരളത്തിൽ മറ്റ് വീടുകളിൽ പോയി നോക്കാത്തതിന്റെ പ്രശ്നമാണ് നമ്പൂതിരിക്ക് എന്നാണ് ചിലർ കമന്റ് ചെയ്തത്. ഇത് നമ്പൂതിരി ഫലിതമായി മാത്രമേ കാണേണ്ടുവെന്നാണ് മറ്റ് ചില കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+