കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാർവ്വതി അമ്മയുടെ വൈസ് ചെയർമാനാകാൻ യോഗ്യത ഉള്ള നടി.. സംഘടന വിട്ടത് വലിയ നഷ്ടം'; ബാബു രാജ്

Google Oneindia Malayalam News

കൊച്ചി; താരസംഘടന എഎംഎംഎയുടെ ജനറൽ സെക്രട്ടറി കൂടിയായ ഇടവേള ബാബു ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് സംഘടനയിൽ നടി പാർവ്വതി തിരുവോത്ത് രാജിവെച്ചത്. കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ നടിയുടെ രാജി സംഘടന സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഇടവേള ബാബുവിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചതുമില്ല.

അതേസമയം പാർവ്വതിയുടെ രാജിയിൽ പ്രതികരിക്കുകയാണ് നടൻ ബാബു രാജു. റിപ്പോർട്ടർ ചാനലിനോടാണ് നടന്റെ പ്രതികരണം. പാർവ്വതിയുടെ രാജി സ്വീകരിക്കരുതെന്ന് യോഗത്തിൽ ആവശ്യപ്പെട്ട ഒരേ ഒരാൾ ബാബു രാജ് ആണെന്ന തരത്തിൽ റിപ്പോർട്ട് ഉണ്ടായിരുന്നു..ബാബു രാജിന്റെ വാക്കുകളിലേക്ക്

 അമ്മയിൽ തുടർന്ന് തന്നെ

അമ്മയിൽ തുടർന്ന് തന്നെ

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ പിന്തുണച്ച് കൊണ്ടുള്ള നടപടി സ്വീകരിച്ച സംഘടനയുടെ നിലപാടിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയും ഡബ്ല്യുസിസി അംഗങ്ങളും നടിമാരുമായ ഗീതു മോഹൻ ദാസ്, റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ എന്നിവരും അമ്മ സംഘടനയിൽ നിന്ന് രാജിവെച്ചിരുന്നു. എന്നാൽ അപ്പോഴും സംഘടനയിൽ തന്നെ തുടർന്ന് അനീതിക്കെതിരെ പൊരുതുകയെന്ന നിലപാടായിരുന്നു നടി പാർവ്വതി സ്വീകരിച്ചിരുന്നത്.

 പ്രതിഷേധിച്ച് രാജി

പ്രതിഷേധിച്ച് രാജി

ഇതിനിടെ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന തരത്തിൽ സംഘടനയുടെ ജനറൽസെക്രട്ടറി കൂടിയായ ഇടവേള ബാബു പ്രതികരിച്ച് രംഗത്തെത്തിയതോടെയായിരുന്നു ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പാർവ്വതി താരസംഘടനയില് നിന്ന് രാജി പ്രഖ്യാപിച്ചത്.

 രാജി ചർച്ചയായി

രാജി ചർച്ചയായി

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന എഎംഎംഎ എക്സിക്യൂട്ടീവ് യോഗത്തിൽ പാർവ്വതിയുടെ രാജി വിഷയം ചർച്ചയായിരുന്നു.പാർവ്വതിയുടെ രാജിക്കത്ത് വിശദമായി യോഗത്തിൽ ചർച്ച ചെയ്തു. നടിയുടെ രാജി സ്വീകരിക്കണമെന്ന് തന്നെയായിരുന്നു യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടത്. അതേസമയം നടിയുടെ രാജി സ്വീകരിക്കരുതെന്ന നിലപാടായിരുന്നു നടൻബാബു രാജ് സ്വീകരിച്ചത്.

 മറ്റ് അംഗങ്ങളുടെ നിലപാട്

മറ്റ് അംഗങ്ങളുടെ നിലപാട്

സംഘടനയിൽ നിന്നും രാജിവെയ്ക്കുന്നതും പുറത്താക്കുന്നതും ശരിയായ കീഴ്‌വഴക്കമല്ലന്ന് നടൻ ബാബുരാജ് റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പാർവ്വതിയുടെ രാജി ചർച്ചയായപ്പോൾ അവരുടെ വിഷയം ചർച്ച ചെയ്യണമെന്നും രാജി പുനപരിശോധക്കണമെന്നുമാണ് താൻ ആവശ്യപ്പെട്ടത്.എന്നാൽ മറിച്ചായിരുന്നു മറ്റ് അംഗങ്ങൾ നിലപാട് വ്യക്തമാക്കിയത്.‌

 സമൂഹ മാധ്യമങ്ങളിലൂടെ

സമൂഹ മാധ്യമങ്ങളിലൂടെ

രാജി വെയ്ക്കുന്ന കാര്യം സംഘടനയിലാണ് ചർച്ച ചെയ്യേ്ടത്. അല്ലാതെ സമൂഹമാധ്യമങ്ങളിലൂടെ അല്ലെന്നും ഇതൊരു ശരിയായ കീഴ്വഴക്കമല്ലെന്നും സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളും നിലാപാടെടുക്കുകയായിരുന്നുവെന്നും ബാബു രാജ് പറഞ്ഞു.

 യോഗ്യത ഉള്ള നടിയാണ് പാർവ്വതി

യോഗ്യത ഉള്ള നടിയാണ് പാർവ്വതി

അറിവും വിവേകവുമുള്ള നടിമാരാണ് പാർവതിയും, പദ്മപ്രിയയും. രമ്യ നമ്പീശനും. സംഘടനയുടെ വൈസ് ചെയർമാനാകാൻ വരെ യോഗ്യതയുള്ള നടിയാണ് പാർവതി. പാർവ്വതി സംഘടന വിട്ടത് വലിയൊരു നഷ്ടം തന്നെയാണ്. സംഘടനയുടെ പുറത്ത് നിൽക്കുന്നവർ കഴിവുള്ളവരാണെന്നും ബാബു രാജ് പറഞ്ഞു.

 മറ്റ് പെൺകുട്ടികൾക്ക് പരാതിയില്ലല്ലോ

മറ്റ് പെൺകുട്ടികൾക്ക് പരാതിയില്ലല്ലോ

സിനിമയിൽ ആൺമേൽക്കോയ്മ ഉണ്ടെന്ന വിമർശനങ്ങളും ബാബു രാജ് തള്ളി. നിരവധി പെൺകുട്ടികൾ സംഘടനയിൽ ഉണ്ട്. അവർക്കൊന്നും യാതൊരു പരാതിയും സംഘടനയെ കുറിച്ച് ഇല്ലല്ലോയെന്നും ബാബു രാജ് ചോദിച്ചു. എന്തുകൊണ്ടാണ് ഏഴോ എട്ടോ നടിമാർ മാത്രം സംഘടനയ്ക്കെതിരെ രംഗത്തെത്തുന്നതെന്ന് ബാബു രാജ് നേരത്തേ ചോദിച്ചിരുന്നു.

 പ്രശ്നങ്ങളുണ്ടാക്കണം എന്നാണ്

പ്രശ്നങ്ങളുണ്ടാക്കണം എന്നാണ്

അമ്മയെ എഎംഎംഎ എന്ന് പാര്‍വ്വതി തന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ പരാമര്‍ശിക്കുന്നതില്‍ നിന്നും വ്യക്തമാകുന്നത് അവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കണം എന്നതാണെന്നായിരുന്നു ബാബു രാജ് പറഞ്ഞത്. എല്ലാ സംഘടനകൾക്കും അതിന്റേതായ നല്ലതും കുറവുമുണ്ട്. ചട്ടകൂടിൽ ഒതുങ്ങി നിന്ന് കൊണ്ട് മാത്രമേ സംഘടനയ്ക്ക് പ്രവർത്തിക്കാൻ കഴിയൂ.

 ആരും കാണാത്തത്

ആരും കാണാത്തത്

സംഘടന ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ച് എന്തുകൊണ്ടാണ് ആരും കാണാത്തതെന്നും ബാബു രാജ് ചോദിച്ചു. അതേസമയം സംഘടനയിൽ നിന്ന് പുറത്ത് പോയവർക്ക് സിനിമ ലഭിക്കുന്നില്ലെന്ന ആക്ഷേപത്തേയും ബാബു രാജ് തള്ളി. കഴിവുളളർക്ക് എപ്പോഴും സിനിമ ലഭിക്കുമെന്നും ബാബു രാജ് പറഞ്ഞു.

 കഴിവുള്ള നടിയാണ്

കഴിവുള്ള നടിയാണ്

പാർവ്വതി കഴിവുള്ള താരമാണ് അവർക്ക് നിരവധി സിനിമകൾ ലഭിച്ചിട്ടുണ്ട്. സംഘടനയും സിനിമ അഭിനയവും തമ്മിൽ യാതൊരു തരത്തിലുള്ള ബന്ധമില്ലെന്നും ബാബു രാജ് പറഞ്ഞു. അതേസമയം ആക്രമിക്കെപ്പെട്ട നടിക്കെതിരായ പരാമർശം നടത്തിയ വിവാദത്തിൽ താൻ ഇടവേള ബാബുവിനെ വിളിച്ച് സംസാിച്ചിരുന്നുവെന്നും ബാബു രാജ് പറഞ്ഞു.

 ഇടവേള ബാബു പറഞ്ഞത്

ഇടവേള ബാബു പറഞ്ഞത്

വിവാദമായപ്പോൾ തന്നെ താൻ ബാബുവിനെ വിളിച്ചിരുന്നു. എന്നാൽ നടിയെ കുറിച്ച് മോശമായൊന്നും പറഞ്ഞിട്ടില്ലെന്നും സിനിമയിലെ കഥാപാത്രത്തെ കുറിച്ചാണ് പറഞ്ഞതെന്നുമായിരുന്നു ഇടവേള പറഞഅഞത്. തന്റെ പരാമർശം മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായി ബാബു രാജ് പറഞ്ഞു.

English summary
actor babu raj about parvathy thiruvothu says she is an inevitable actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X