'ബാബുരാജ് ഗുരുതരാവസ്ഥയിൽ'; വ്യാജവാർത്തയ്ക്ക് 'കാർഡിയോ'മറുപടിയുമായി താരം
തിരുവനന്തപുരം: വ്യാജവാർത്തയ്ക്കെതിരെ രസകരമായ മറുപടിയുമായി നടൻ ബാബുരാജ്. ഗുരുതരാവസ്ഥയിൽ ബാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന തരത്തിൽ ചില യുട്യൂബ് ചാനലുകൾ വാർത്ത പ്രചരിപ്പിച്ചിരുന്നു. ഇതിന് മറുപടിയായി ജിം വീഡിയോ പങ്കിട്ട് കൊണ്ടാണ് ഇപ്പോൾ താരം പ്രതികരിച്ചിരിക്കുന്നത്.
'കാർഡിയോ വർക്കൗട്ട് ചെയ്യുകയാണ്, അല്ലാതെ കാർഡിയോ വാർഡിൽ അല്ല', എന്ന കാപ്ഷനോടെ ജിമ്മിൽ ട്രെഡ് മില്ലിൽ ഓടുന്ന വീഡിയോ ആണ് നടൻ പങ്കുവെച്ചത്. 'തലയ്ക്കു മീതെ ശൂന്യാകാശം താഴെ മരുഭൂമി' എന്ന പാട്ടാണ് ബാബുരാജ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളോട് കൂടി നടന്‍ ബാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എല്ലാവരും പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് എന്നുള്ള തമ്പ് കൊടുത്തിട്ടുള്ള വീഡിയോ പ്രചരിച്ചത്.
അതേസമയം വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് നിറയുന്നത്. ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം എന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. 'ഇനി ഇത് പറഞ്ഞ് നടക്കുന്നവരെ കായികമായും നിയമപരമായും കൈകാര്യം ചെയ്യും'എന്ന ബാബുരാജിന്റെ പ്രശസ്ത സിനിമാ ഡയലോഗും ചിലർ പങ്കുവെയ്ക്കുന്നുണ്ട്.












Click it and Unblock the Notifications