കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ നടന്മാർ മാത്രമല്ല, നടിമാരുമുണ്ട്! വെളിപ്പെടുത്തലുമായി ബാബുരാജ്

Google Oneindia Malayalam News

കൊച്ചി: പുതിയ തലമുറയിലെ സിനിമാ താരങ്ങളില്‍ ചിലര്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നവരാണ് എന്ന നിര്‍മാതാക്കളുടെ സംഘടന ഉന്നയിച്ച ആരോപണം മലയാള സിനിമാ രംഗത്ത് പുതിയ വിവാദത്തിന് തിരി കൊളുത്തിരിക്കുകയാണ്. താരങ്ങള്‍ എല്‍എസ്ഡി പോലുളള മയക്ക് മരുന്നുകള്‍ ഉപയോഗിക്കുന്നുവെന്നും നിര്‍മാതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിക്കുകയുണ്ടായി.

കാരവനുകളില്‍ നിന്ന് ഒരാളും ഇറങ്ങുന്നില്ലെന്നും എല്ലാ കാരവനുകളും പരിശോധിക്കണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു. വിവാദം കത്തുന്നതിനിടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടനും അമ്മ എക്‌സിക്യൂട്ടീവ് അംഗവുമായ ബാബുരാജ്. മലയാള സിനിമയില്‍ നടന്മാര്‍ മാത്രമല്ല നടിമാരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കൂട്ടത്തിലുണ്ട് എന്നാണ് ബാബുരാജിന്റെ വെളിപ്പെടുത്തല്‍.

ഫോൺ വിളിച്ചാൽ എടുക്കാത്തവർ

ഫോൺ വിളിച്ചാൽ എടുക്കാത്തവർ

ബാബുരാജ് മനോരമ ന്യൂസിനോട് നടത്തിയ വെളിപ്പെടുത്തലുകൾ ഇങ്ങനെയാണ്: ''
കേരള പോലീസ് മര്യാദയ്ക്ക് ഒരു പരിശോധന നടത്തിക്കഴിഞ്ഞാല്‍ സിനിമയില്‍ അഭിനയിക്കുന്നവരും പുറത്തുളളവരുമായ പലരും കുടുങ്ങും എന്ന കാര്യം ഉറപ്പാണ്. ഈ സംഭവം താന്‍ വളരെ രൂക്ഷമായി പറഞ്ഞിട്ടുളളതാണ്. ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാത്തവരാണ് ഇപ്പോഴുളള ആളുകള്‍.

നിർമാതാക്കൾ പറയുന്നത് വസ്തുത

നിർമാതാക്കൾ പറയുന്നത് വസ്തുത

അമ്മ സംഘടനയുടെ ബൈലോ പുതുക്കിയപ്പോള്‍ അതില്‍ പ്രധാനമായും പറയുന്നത് ലഹരിമരുന്നിന്റെ ഉപയോഗത്തെ കുറിച്ചാണ്. സംഘടനയില്‍ നിന്നു പുറത്താക്കാനുളള ഏറ്റവും വലിയ കാരണമായി അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ലഹരിമരുന്നിന്റെ ഉപയോഗമാണ്. നിര്‍മാതാക്കളുടെ സംഘടന പറയുന്നത് വസ്തുനിഷ്ടമായ കാര്യങ്ങളാണ്.

കാര്യങ്ങൾ കഞ്ചാവിനും അപ്പുറത്ത്

കാര്യങ്ങൾ കഞ്ചാവിനും അപ്പുറത്ത്

ഓരോരുത്തരുടെ വീഡിയോയും പെരുമാറ്റങ്ങളും കണ്ടാല്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. ഇതിപ്പോള്‍ കേരളത്തില്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണ്. കഞ്ചാവൊക്കെ വിട്ട് അതിന്റെ അപ്പുറത്തെ തലത്തിലേക്ക് പോയിരിക്കുകയാണ്. എല്‍എസ്ഡിയേക്കാളും രൂക്ഷമായ പല സംഭവങ്ങളും ഉപയോഗിക്കുന്നുണ്ട്. ന്യൂനജറേഷന്‍ സിനിമ എന്ന് പറഞ്ഞാല്‍ ഇതൊക്കെ ഉപയോഗിക്കാത്തവന്‍ ഒന്നിനും കൊള്ളില്ല എന്നതാണ്.

നിർത്തേണ്ട സമയമായി

നിർത്തേണ്ട സമയമായി

ചില സിനിമകളില്‍ അതുപയോഗിക്കുന്ന ആളുകളുടെ മാത്രം സംഘടനകളുമുണ്ട്. അതുപയോഗിക്കുന്ന ആളുകള്‍ മാത്രം കൂടിച്ചേര്‍ന്നിട്ടുളള സിനിമകളുണ്ട്. ഇത് നിര്‍ത്തേണ്ട സമയമായി. നിര്‍മാതാക്കള്‍ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു. അതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് അറിയാം.

ഇപ്പോൾ തുടങ്ങിയ കീഴ് വഴക്കം

ഇപ്പോൾ തുടങ്ങിയ കീഴ് വഴക്കം

താന്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വന്ന് ഇന്ന് ഷൂട്ടിംഗ് ഇല്ല എന്ന് പറഞ്ഞു. അഭിനയിക്കേണ്ട നടന്‍ അന്ന് വരില്ലെന്ന് വിളിച്ച് പറഞ്ഞതാണ് കാരണം. ഇതൊക്കെ ഇപ്പോള്‍ തുടങ്ങിയ കീഴ് വഴക്കമാണ്. ഒരു നടന്‍ രാവിലെ വിളിച്ച് പറയുകയാണ് അന്ന് അഭിനയിക്കാന്‍ വരില്ല എന്ന്. ലഹരിയാണ് അതിന്റെ പിന്നില്‍.

കോംപ്രമൈസ് ചർച്ചയ്ക്ക് പോയില്ല

കോംപ്രമൈസ് ചർച്ചയ്ക്ക് പോയില്ല

കള്ള് കുടിക്കുന്നവന് അവന്റെ കണ്‍ട്രോളിലാണ്. മയക്ക് മരുന്ന് ഉപയോഗിക്കുന്നവന്‍ എപ്പോ എഴുന്നേല്‍ക്കുമെന്ന് പോലും പറയാന്‍ പറ്റില്ല. അവര്‍ക്ക് രാത്രി ഉറക്കമില്ല. അഭിയുടെ മകന്‍ എന്ന നിലയ്ക്ക് ഷെയ്‌നിന്റെ വളര്‍ച്ചെയെ സന്തോഷത്തോടെയാണ് നോക്കിക്കാണുന്നത്. ഇപ്രാവശ്യത്തെ കോംപ്രമൈസ് ചര്‍ച്ചയ്ക്ക് താന്‍ പോയില്ല. കാരണം ഇതൊന്നും ശരിയാകാന്‍ പോകുന്നില്ല എന്ന് തനിക്കറിയാം.

അംഗമാകുന്നത് പ്രശ്നമുണ്ടായപ്പോൾ

അംഗമാകുന്നത് പ്രശ്നമുണ്ടായപ്പോൾ

ഷെയ്ന്‍ അമ്മയില്‍ അംഗമാകുന്നത് ഈ പ്രശ്‌നം നടക്കുന്നതിനിടെയാണ്. മയക്ക് മരുന്ന് ഉപയോഗിക്കുന്ന പല ആള്‍ക്കാരും അമ്മയില്‍ അംഗങ്ങളല്ല. അവര്‍ക്കൊന്നും സംഘടനയില്‍ വരണമെന്ന് താല്‍പര്യവും ഇല്ല. ഇടവേള ബാബു പറഞ്ഞത് ഈ സംഭവം തന്റെ തലയില്‍ ആകുമോ എന്നാണ്. വകതിരിവ് എന്നതൊന്നും ആര്‍ക്കും ഇല്ലാതായിരിക്കുന്നു.

താൻ വിളിച്ച് പറഞ്ഞേനെ

താൻ വിളിച്ച് പറഞ്ഞേനെ

ഷെയ്‌നെ വളരെ അടുത്ത് പരിചയം ഇല്ലാത്തത് കൊണ്ടാണ്, അല്ലെങ്കില്‍ താന്‍ വിളിച്ച് പറഞ്ഞേനെ അങ്ങനെ ചെയ്യരുത് എന്ന്. നിര്‍മാതാക്കള്‍ പറയുന്ന പലതിലും കാര്യമുണ്ട്. കാശ് മുടക്കേണ്ടത് അവരാണ്. അവര്‍ എന്ത് ഗ്യാരണ്ടിയിലാണ് കാശ് മുടക്കേണ്ടത്. കഴിഞ്ഞ തവണ അമ്മയില്‍ കോംപ്രമൈസ് ആക്കിയപ്പോള്‍ എഴുതി ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. അതിനെതിരെയുളള നിലപാടാണ് എങ്കില്‍ എന്ത് ചെയ്യാനാകും

ശക്തമായ നടപടിയെടുക്കണം

ശക്തമായ നടപടിയെടുക്കണം

അമ്മയുടെ അംഗമാണെങ്കില്‍ കൂടിയും പിന്തുണയ്ക്കുന്നതിനും ഇടപെടുന്നതിനും ഒരു പരിധിയുണ്ട്. കള്ള് കുടിച്ച് കിടന്നത് കൊണ്ട് സിനിമയില്‍ അഭിനയിക്കാന്‍ വന്നില്ല എന്നതൊക്കെ തെറ്റായ നടപടിയാണ്. ശക്തമായ നടപടിയെടുക്കണം എന്നാണ് തന്റെ ആഗ്രഹം. കേരള പോലീസ് ഒന്ന് തപ്പിക്കഴിഞ്ഞാല്‍ എല്ലാവരും അകത്താകും.

Recommended Video

cmsvideo
വിലക്കിനോട് ഷെയിനിന്റെ പ്രതികരണം | Oneindia Malayalam
ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികളും

ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികളും

പഴയ ആള്‍ക്കാരില്‍ ഇതൊന്നും ഇല്ല. പുതിയ ആള്‍ക്കാരുടെ കാര്യമാണ് താന്‍ പറയുന്നത്. ആണ്‍കുട്ടികള്‍ മാത്രമല്ല പെണ്‍കുട്ടികളും ഉപയോഗിക്കുന്നു. നടനും നടയും സംവിധായകനും എഴുത്തുകാരനും ക്യാമറാമാനും അടക്കമുളളവരിൽ ഉപയോഗിക്കുന്നവരുണ്ട്. സിനിമാ മേഖലയില്‍ മയക്ക് മരുന്ന് ഉപയോഗം വ്യാപകമായി എന്നത് സത്യമാണ്'' എന്നും ബാബുരാജ് പറഞ്ഞു.

English summary
Actor Baburaj's reaction to Shane Nigam related Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X