'ഭാസിക്ക് വീണ്ടുവിചാരമുണ്ടായി, ഒരാള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അംഗത്വമില്ല'; തുറന്നുപറഞ്ഞ് ബാബുരാജ്
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസി അമ്മയിലെ പ്രാഥമിക അംഗത്വത്തിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ടെന്നും അവസാന തീരുമാനം എക്‌സിക്യുട്ടീവ് കമ്മിറ്റിയുടേതായിരിക്കുമെന്നും നടന്‍ ബാബു രാജ് അറിയിച്ചു. അമ്മയിലെ അംഗത്വത്തിന് വേണ്ടി അപേക്ഷിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തനിക്ക് ലഭിച്ചത്. അതുകൊണ്ട് അതിന്റെ വില നന്നായി അറിയാം. തെറ്റുപറ്റുമ്പോള്‍ ചൂണ്ടിക്കാട്ടാനും പ്രതിസന്ധി വരുമ്പോള്‍ പിന്തുണയ്ക്കുവാനും ഒരു സംഘടനയുടെ പിന്‍ബലം നല്ലതാണെന്ന് ബാബു രാജ് പറഞ്ഞു.
എല്ലാവര്‍ക്കും ഒരു സംഘടനകളില്‍ അംഗത്വം വേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഒരു പ്രശ്‌നം വരുമ്പോള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സംഘടനകളുമായി മാത്രമേ ചര്‍ച്ച ചെയ്യൂ. പത്തുവര്‍ഷത്തിലേറെയായി സിനിമയില്‍ ഉള്ള ശ്രീനാഥ് ഭാസി ഇപ്പോള്‍ സംഘടനയില്‍ അംഗത്വമെടുക്കാന്‍ മുന്നോട്ട് വന്നതിന്റെ അര്‍ഥം അദ്ദേഹത്തിന് മാറ്റമുണ്ടായിട്ടുണ്ടെന്ന് തന്നെയാണെന്നും എല്ലാം കലങ്ങി തെളിയുന്ന സമയം വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരെയും തെറ്റ് പറയാന്‍ സാധിക്കില്ല. അമ്മയിലെ അംഗത്വം എടുത്തിട്ട് എ്ന്തിനായിരിക്കും എന്നാണ് എല്ലാവരും ചിന്തിക്കുക. ശ്രീനാഥ് ഭാസിയൊക്കെ എത്രയോ ചിത്രങ്ങള്‍ അംഗത്വമില്ലാതെ ചെയ്തതാണ്. ഞങ്ങളൊക്കെ അംഗത്വത്തിന് വേണ്ടി പിന്നാലെ നടന്നതാണ്. അന്നൊക്കെ കുറച്ചുകൂടി കഴിയട്ടെ എന്നുപറഞ്ഞു. എത്രയോ വര്‍ഷം പുറകെ നടന്നിട്ടാണ് 'അമ്മ'യില്‍ മെംബര്‍ഷിപ്പ് കിട്ടിയത്. ആ മെംബര്‍ഷിപ്പിന്റെ വില നമുക്കറിയാം. ഇവിടെ ചെറുപ്പക്കാരായ നടന്മാര്‍ക്ക് ഈ അംഗത്വത്തിന്റെ വില മനസ്സിലായി കാണില്ലെന്നും ബാബു രാജ് വ്യക്തമാക്കി.
ഇപ്പോള്‍ നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ പറയുന്നത് അഭിനയിക്കുന്ന വ്യക്തിയുമായി ചര്‍ച്ചയ്‌ക്കോ മധ്യസ്ഥത്തിനോ തയാറല്ല എന്നാണു. സംഘടനകളുമായി മാത്രമേ അവര്‍ ചര്‍ച്ച ചെയ്യൂ. അപ്പോഴാണ് സംഘടനയുടെ പ്രസക്തി മനസിലാകുന്നത്. ഷെയ്ന്‍ നിഗം പല പ്രാവശ്യം പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ഞങ്ങള്‍ ഞങ്ങളുടെ അംഗത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്തിട്ടുണ്ട്.
പല പ്രശ്‌നങ്ങളും അമ്മ ഇടപെട്ട് ഒത്തുതീര്‍പ്പിലാക്കിയിട്ടുണ്ട്. ചിലപ്പോഴൊക്കെ നിര്‍മാതാക്കള്‍ പറയുന്നതിലും കഴമ്പുണ്ട് എന്ന് പറയേണ്ടി വരികയാണ്. ഇപ്പോള്‍ എന്തായാലും ശ്രീനാഥ് ഭാസി അമ്മയുടെ അംഗത്വത്തിന് അപേക്ഷിച്ചിരിക്കുകയാണ്. ആ അംഗത്വം കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എക്‌സിക്യൂട്ടീവ് കമ്മിറ്റി ആണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏതെങ്കിലും ഒരംഗം എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ മെംബര്‍ഷിപ്പ് കൊടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ അംഗത്വത്തിന് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ ശ്രീനാഥിന് വീണ്ടുവിചാരം ഉണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും അംഗത്വം വേണ്ടിവരുന്ന സാഹചര്യമാണ് ഉള്ളത്. നമുക്ക് വേണ്ടി വാദിക്കാനും നിയന്ത്രിക്കാനും ഒരു സംഘടനയുടെ പിന്‍ബലം ഉള്ളതാണ് നല്ലത്. മഞ്ഞുരുകും എല്ലാം കലങ്ങി തെളിയും എന്നുതന്നെയാണ് എന്റെ വിശ്വാസമെന്ന് ബാബുരാജ് പറയുന്നു.
ആരെയും മാറ്റി നിര്‍ത്തണമെന്ന് അമ്മയ്ക്കില്ല. ശ്രീനാഥ് ഭാസിയും ഷെയ്ന്‍ നിഗമൊക്കെ എത്രയോ സിനിമകളില്‍ നായകന്മാരായി അഭിനയിച്ചിട്ടുള്ളതാണ്. അവര്‍ക്ക് ഒരുകൂട്ടം ആരാധകരുമുണ്ട്. നമ്മുടെ വീട്ടില്‍ തന്നെ അച്ഛനും അമ്മയുമൊക്കെ വഴക്ക് പറയുമ്പോള്‍ നമുക്ക് വിഷമം വരുമെങ്കിലും അതൊക്കെ നേരായ വഴിയില്‍ നീങ്ങാന്‍ വേണ്ടിയാണെന്നും ബാബു രാജ് പറയുന്നു.












Click it and Unblock the Notifications