കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്പര സമ്മതപ്രകാരം ശരീരം പങ്കിട്ട ശേഷം വിളിച്ച് പറയുന്നത് അംഗീകരിക്കാനാവില്ല: നടന്‍ ബൈജു

  • By Aami Madhu
Google Oneindia Malayalam News

സിനിമാ രംഗത്തെ ലൈംഗീകാതിക്രമങ്ങൾക്കെതിരെയുള്ള മീ ടു തുറന്നു പറച്ചിലുകൾ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. നിരവധി ലൈംഗിക ചൂഷണങ്ങളാണ് മീ ടുവെന്ന മൂവ്മെന്‍റിലൂടെ പുറത്തുവന്നത്. പല വമ്പന്‍ സ്രാവുകളും മീ ടുവില്‍ കുരുങ്ങി.ഹോളിവുഡില്‍ തുടങ്ങിയ മീ ടു വെളിപ്പെടുത്തലുകള്‍ മലയാളത്തിലും ആഞ്ഞടിച്ചിരുന്നു.നടനും എംഎല്‍എയുമായ മുകേഷിനെതിരെയായിരുന്നു ആരോപണം ഉയര്‍ന്നത്.

എന്നാല്‍ മീ ടു കാമ്പെയ്നുകളെ അപഹസിക്കുന്ന പരാമര്‍ശമായിരുന്നു ഒരിക്കല്‍ നടനും മലയാള താര സംഘടനയുടെ പ്രസിഡന്‍റുമായ മോഹന്‍ലാല്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ മീ ടുവിനോട് വിയോജിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബൈജു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബൈജു മീ ടുവിനെതിരെ സംസാരിച്ചത്. വിവരങ്ങള്‍ ഇങ്ങനെ

 മീ ടു ഫാഷന്‍

മീ ടു ഫാഷന്‍

യുഎഇയില്‍ വെച്ചുള്ള ഒരു പത്രസമ്മേളനത്തിന് ഇടയിലാണ് മീ ടു കാമ്പെയ്ന് എതിരെ നടന്‍ മോഹന്‍ലാല്‍ പ്രതികരിച്ചത്. മീ ടൂ കാംപയിന്‍ ഒരു ഫാഷനാണെന്നാന്നായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. അത് കുറച്ചുകാലം കഴിഞ്ഞാല്‍ നില്‍ക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

 എങ്ങനെ പറയും

എങ്ങനെ പറയും

മലയാള സിനിമയെ ഇത് ബാധിക്കുകയേ ഇല്ല.
മീ ടു ആണുങ്ങള്‍ക്കും വേണേല്‍ പരിശ്രമിച്ച് നോക്കാം. താന്‍ അനുഭവിക്കാത്ത കാര്യങ്ങള്‍ക്ക് എങ്ങനെ മറുപടി പറയുമെന്നും മോഹന്‍ലാല്‍ ചോദിച്ചു.എന്നാല്‍ ലാലിന്‍റെ പരാമര്‍ശത്തിനെതിരെ സിനിമാ മേഖലയില്‍ നിന്ന് തന്നെ കടുത്ത പ്രതിഷേധമുയര്‍ന്നു.

 ലൈംഗിക അധിക്ഷേപം

ലൈംഗിക അധിക്ഷേപം

സിനിമയിലെ വനിതാ കൂട്ടായ്മയിലെ അംഗമായ രേവതി ലാലിനെതിരെ രംഗത്തെത്തി. ഇവരെയൊക്കെ എങ്ങനെ പറഞ്ഞ് മനസിലാക്കും എന്നായിരുന്നു രേവതിയുടെ ചോദ്യം. ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ലെന്നും നടി പറഞ്ഞിരുന്നു.

 യോജിപ്പില്ല

യോജിപ്പില്ല

ഇതിന് പിന്നാലെ നടി പദ്മപ്രിയയും മോഹന്‍ലാലിനെതിരെ രംഗത്തെത്തിയിരുന്നു.ഈ സംഭവത്തിന്‍റെ ചൂടാറും മുന്‍പാണ് മീ ടു വിനെതിരെ നടന്‍ ബൈജു രംഗത്തെത്തിയിരിക്കുന്നത്.പരസ്പര സമ്മതപ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം പിന്നീട് വിളിച്ച് പറയുന്നതിനോട് യോജിപ്പില്ലെന്നായിരുന്നു ബൈജു പറഞ്ഞത്.

 ആര്‍ക്കും വിളിച്ച് പറയാം

ആര്‍ക്കും വിളിച്ച് പറയാം

ഇപ്പോള്‍ ആര്‍ക്ക് വേണമെങ്കിലും ഏത് പുരുഷനെ കുറിച്ചും ആരോപണങ്ങള്‍ ഉന്നയിക്കാമെന്ന അവസ്ഥയായെന്നും ബൈജു പറഞ്ഞു. സിനിമ ആരംഭിച്ചത് മുതല്‍ വ്യവസായം ഭരിക്കുന്നത് നായകന്‍മാരാണെന്ന് മറക്കേണ്ടെന്നായിരുന്നു ബൈജുവിന്‍റെ മറ്റൊരു പരാമര്‍ശം.

 നായകന്‍മാര്‍

നായകന്‍മാര്‍

നായക നടന്‍മാരുടെ പേരിലാണ് സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇഷ്ടമുള്ള നടന്‍മാരും നായികമാരേയും ടെക്നീഷ്യന്‍മാരേയുമാകും സിനിമയില്‍ എടുക്കുക. അതില്‍ നായികമാര്‍ക്ക് ഇടപെടാന്‍ കഴിയില്ല.

 നായികമാര്‍ക്ക് ഇല്ല

നായികമാര്‍ക്ക് ഇല്ല

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാനുള്ള സ്വാധീനം നായികമാര്‍ക്ക് ഇല്ല. ജനം സിനിമ കാണാന്‍ തീയറ്ററില്‍ എത്തുന്നത് നായികമാരെ കണ്ടിട്ടല്ല, ടെലിവിഷന്‍ റൈറ്റ് പോലും വില്‍ക്കപ്പെടുന്നത് നായകന്‍മാരെ പരിഗണിച്ചല്ലേയെന്നും ബൈജ ചോദിച്ചു.

 എന്തുകൊണ്ട് മഞ്ജു വാര്യര്‍

എന്തുകൊണ്ട് മഞ്ജു വാര്യര്‍

അതേസമയം ഡബ്ലുസിസിയെ കുറിച്ചും നടന്‍ പ്രതികരിച്ചു. എന്തുകൊണ്ടാണ് മ‍ഞ്ജുവാര്യര്‍ ഡബ്ല്യുസിസിയുമായി പ്രതികരിക്കാത്തതെന്ന കാര്യം പരിശോധിക്കണമെന്നും ബൈജു പറഞ്ഞു. ഒരു സ്ത്രീ ഉറക്കെ പ്രതികരിച്ചാല്‍ കണ്ടം വഴി ഓടുന്ന പുരുഷന്‍മാരെ ഇവിടെയുള്ളൂവെന്നും ബൈജു പറഞ്ഞു.

English summary
actor baiju about me too and wcc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X