കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വിവാദം സിനിമയ്ക്ക് പരസ്യമാകുമല്ലോ, നിര്‍മ്മാതാക്കളെ വെല്ലുവിളിച്ച് ബൈജു,എഗ്രിമെന്‍റ് പുറത്തു വിടണം

Google Oneindia Malayalam News

കൊച്ചി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നടീ-നടന്‍മാര്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി നിര്‍മ്മാതാക്കളുടെ സംഘടന രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്ന് മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ തങ്ങളുടെ പ്രതിഫലം വലിയ തോതില്‍ കുറയ്ക്കുകയും ചെയ്തു.

എന്നാല്‍ ചില താരങ്ങളുടെ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ല. നടന്‍ ബൈജു സന്തോഷ് പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന പരാതിയുമായി മരട് 357 എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കഴിഞ്ഞ ദിവസം രംഗത്ത് എത്തുകയും ചെയ്തു.

മരട് 357

മരട് 357

ബൈജു അഭിനയിച്ച മരട് 357 എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവായിരുന്നു ബെജുവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. തന്‍റെ പ്രതിഫലം 20 ലക്ഷം രൂപയാണെന്നും ഈ തുക കുറയ്ക്കാന്‍ തയ്യാറല്ലെന്നും ബൈജു പറഞ്ഞെന്നുമാണ് നിര്‍മ്മാതാവ് ആരോപിക്കുന്നത്.

സിനിമ ഡബ്ബ് ചെയ്യില്ല

സിനിമ ഡബ്ബ് ചെയ്യില്ല

തുക പൂര്‍ണമായി ലഭിക്കാതെ സിനിമ ഡബ്ബ് ചെയ്യില്ലെന്നാണ് ബൈജുവിന്റെ നിലപാടെന്നും അറിയുന്നു. ബൈജുവുമായി എട്ട് ലക്ഷം രൂപയുടെ എഗ്രിമെന്‍റാണുള്ളത് എന്നും നിര്‍മ്മാതാവ് വെളിപ്പെടുത്തുന്നു. സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ പ്രസ്തുത കരാറിന്‍റെ കോപ്പി ഉള്‍പ്പടെ നിര്‍മാതാവ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എഗ്രിമെന്‍റ് വ്യാജമാണ്

എഗ്രിമെന്‍റ് വ്യാജമാണ്

ഇതിന് പിന്നാലെയാണ് നിര്‍മ്മാതാക്കളെ വെല്ലുവിളിച്ച് ബൈജു രംഗത്തെത്തിയിരിക്കുന്നത്. എട്ട് ലക്ഷം രൂപയാണ് തന്‍റെ പ്രതിഫലമെന്ന് കാണിച്ച് നിര്‍മ്മാതാവ് പറയുന്ന എഗ്രിമെന്‍റ് വ്യാജമാണെന്നാണ് ബൈജുവിന്‍റെ പ്രതികരണം. തന്‍റെ പ്രതിഫലം 20 ലക്ഷം രൂപ തന്നെയാണ്. പ്രതിഫലം എട്ട് ലക്ഷം രൂപയെന്ന് പറയുന്ന കരാറില്‍ താന്‍ ഒപ്പിട്ടു എന്ന് പറയുന്ന എഗ്രിമെന്‍റ് വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.

 കോപ്പി പുറത്തുവിടണം

കോപ്പി പുറത്തുവിടണം

നിര്‍മാതാവ് നല്‍കിയെന്ന് പറയുന്ന എഗ്രിമെന്‍റ് കോപ്പി പുറത്തുവിടാന്‍ ബൈജു നിര്‍മാതാക്കളുടെ സംഘടനയെ ബൈജു വെല്ലുവിളിക്കുകകുയം ചെയ്തു. അങ്ങനെയൊരു എഗ്രിമെന്‍റില്‍ ഞാന്‍ ഒപ്പിട്ടിട്ടില്ല. ഇനി 20 ലക്ഷം രൂപയുടെ എഗ്രിമെന്‍റില്‍ നിന്ന് തുക മായ്ച്ച് കളഞ്ഞിട്ടുണ്ടോ എന്നറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ നമുക്കത് കാണുമ്പോള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല

കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല

നിര്‍മ്മാതാക്കളുടെ സംഘടനെയ കുറ്റപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല. നിര്‍മ്മാതാക്കളെ സംരക്ഷിക്കാനാണല്ലോ ആ സംഘടന. എന്നാല്‍ വിഷയത്തിലായാലും ഒരു നീതി ഉണ്ടാവും ഇവിടെ ആ നീതി ആരുടെ പക്ഷത്താണെന്ന് നമുക്ക് പരിശോധിക്കാം. എട്ട് ലക്ഷം എന്നൊരു കരാര്‍ ഉണ്ടെങ്കില്‍ അവര്‍ പറയുന്നത് അനുസരിക്കാന്‍ ഞാന്‍ തയ്യാറാണ്.

പ്രതിഫലം 20 ലക്ഷം

പ്രതിഫലം 20 ലക്ഷം


ഇതിന് മുന്‍പ് അഭിനയിച്ച ചിത്രങ്ങളിലെല്ലാം 20 ലക്ഷം രൂപയാണ് പ്രതിഫലമായി വാങ്ങിയത്. നിര്‍മ്മാതാക്കളുടെ സംഘടനയുടെ ഖജാന്‍ജിയായ ബി രാഗേഷിന്റെ ചിത്രത്തില്‍ താന്‍ അഭിനയിച്ചത് 20 ലക്ഷം രൂപക്ക് തന്നെയാണെന്നും ബൈജു സന്തോഷ് പറയുന്നു.
പട്ടാഭിരമാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ 15 ലക്ഷം രൂപയായിയിരുന്നു തന്നത്.

15 ലക്ഷം തന്നാല്‍ മതി

15 ലക്ഷം തന്നാല്‍ മതി

രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും നിലവിലെ റേറ്റില്‍ നിന്നും 5 ലക്ഷം കുറച്ച് 15 ലക്ഷം തന്നാല്‍ മതിയെന്ന് താന്‍ പറഞ്ഞു. മരട് സിനിമയ്ക്ക് ആറ് ലക്ഷം രൂപ അഡ്വാന്‍സായി ലഭിച്ചു. ബാക്കി തുക നല്‍കാതെ ഡബ്ബ് ചെയ്യില്ല. ഇനി ആ നിര്‍മ്മാതാവിനോടൊപ്പം സിനിമകളില്‍ സഹകരിക്കില്ല. വിവാദമുണ്ടാക്കിയാല്‍ സിനിമക്ക് നല്ലൊരു പരസ്യം കൂടി കിട്ടുമല്ലോയെന്നും പറഞ്ഞു.

മോഹന്‍ലാല്‍ പ്രതിഫലം കുറച്ചു

മോഹന്‍ലാല്‍ പ്രതിഫലം കുറച്ചു

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്ന് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ തങ്ങളുടെ പ്രതിഫലത്തില്‍ വലിയ തോതില്‍ കുറവ് വരുത്തി. എന്നാല്‍ നടന്‍മാരായ ടൊവിനോയും ജോജു ജോര്‍ജും പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായില്ലെന്ന പരാതിയുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
Going to make a film, who’s going to stop me?’: Director Lijo Pellissery’s ‘challenge
ജോജുവും ടൊവിനോയും

ജോജുവും ടൊവിനോയും

പിന്നീട്, ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിഫലം കുറയ്ക്കാന്‍ ബൈജുവും സിനിമ ഇറങ്ങിയതിന് ശേഷം പ്രതിഫലം തന്നാല്‍ മതിയെന്ന നിലപാടിലേക്ക് ടൊവിനോ തോമസും എത്തിയെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ജോജു ജോര്‍ജ് പ്രതിഫലം 50 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി കുറച്ചു. സിനിമ ലാഭമായാല്‍ മാത്രം പ്രതിഫലം മതിയെന്നാണ് ടൊവിനോ അറിയിച്ചിരിക്കുന്നതെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

 നിയമസഭാ തിരഞ്ഞെടുപ്പിൽ 55 സീറ്റിൽ ബിജെപി വെല്ലുവിളി, സിപിഎം റിപ്പോർട്ടിലെ കണ്ടെത്തലെന്ന് ജന്മഭൂമി നിയമസഭാ തിരഞ്ഞെടുപ്പിൽ 55 സീറ്റിൽ ബിജെപി വെല്ലുവിളി, സിപിഎം റിപ്പോർട്ടിലെ കണ്ടെത്തലെന്ന് ജന്മഭൂമി

 'നിയമസഭയിലേക്ക് മത്സരിക്കാമെന്ന പൂതി കയ്യില്‍ വെച്ചാ മതി', കോൺഗ്രസ് എംപിമാരോട് അജയ് തറയിൽ 'നിയമസഭയിലേക്ക് മത്സരിക്കാമെന്ന പൂതി കയ്യില്‍ വെച്ചാ മതി', കോൺഗ്രസ് എംപിമാരോട് അജയ് തറയിൽ

English summary
actor baiju santhosh about mardu 357 cinema agreement and producers association
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X