Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവനവന്റെ കാര്യം നോക്കി നടന്നാല്‍ പോരെ'; പത്താന്‍ ഗാന വിവാദത്തില്‍ പ്രതികരിച്ച് ബൈജു

തിരുവനന്തപുരം: പത്താന്‍ സിനിമയിലെ ഗാന വിവലാദത്തില്‍ പ്രതികരിച്ച് നടന്‍ ബൈജു സന്തോഷ് രംഗത്ത്. അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ എന്നായിരുന്നു ബൈജു പറഞ്ഞത്. ഷാഫി സംവിധാനം ചെയ്യുന്ന ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ബൈജുവിന്റെ പ്രതികരണം.

1

അവരവര്‍ക്ക് ഇഷ്ടമുള്ള അവര്‍ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടേ. ഇവിടെ ആര്‍ക്കാണ് ഇത്ര കുത്തിക്കഴപ്പ്? അവനവന്റെ കാര്യം നോക്കി നടന്നാല്‍ പോരെ എന്തിനാണ് മറ്റുള്ളവരിലേക്ക് നോക്കുന്നത്. സ്വന്തം വീട്ടില്‍ എന്ത് നടക്കുന്നു എന്നതല്ല, അയല്‍വക്കത്തെ വീട്ടില്‍ എന്ത് നടക്കുന്നു എന്നാണ് നോക്കുന്നത് അത് എന്തിനാണെന്ന് ബൈജു ചോദിച്ചു.

2

പത്താനിലെ ഗാനരംഗത്തില്‍ ഒരു കളറിലുള്ള വസ്ത്രം മാത്രമല്ലല്ലോ ഇട്ടിരിക്കുന്നത് ഒരുപാട് വസ്ത്രങ്ങള്‍ ആ ഗാന രംഗത്തില്‍ മാറി മാറി വരുന്നുണ്ട്. പിന്നെന്നാണ് കുഴപ്പമെന്നും ബൈജു ചോദിച്ചു. അതേസമയം, പത്താന്‍ ചിത്രത്തിലെ ഗാനം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ഗാനരംഗത്തിലെ ഒരു സീനില്‍ ദീപിക കാവി നിറമുള്ള വസ്ത്രവും ബിക്കിനിയും ധരിച്ച് വരുന്നുണ്ട്.

3

ഇത് കാവി നിറത്തെ മലിനപ്പെടുത്തുന്നതാണ് എന്നും ഹിന്ദുത്വയ്ക്കെതിരായ നീക്കമാണ് എന്നും പറഞ്ഞാണ് സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയത്. പത്താന്‍ സിനിമ ബഹിഷ്‌കരിക്കണം എന്നും ഗാനത്തിലെ ഈ രംഗം ഒഴിവാക്കണം എന്നും മധ്യപ്രദേശ് ബി ജെ പി മന്ത്രി നരോത്തം മിശ്ര ഉള്‍പ്പടെ ഉള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.

4

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പ്രതികതരണവുമായി ഷാരൂഖ് ഖാനും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയ പോസിറ്റീവ് ആയി ഉപയോഗിക്കുന്നതിന് പകരം ഭിന്നിപ്പിക്കലിനായി ഉപയോഗിക്കുന്നുണ്ട് എന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. നിഷേധാത്മകത എന്നത് സോഷ്യല്‍ മീഡിയ ഉപഭോഗത്തെ കൂട്ടുമെന്ന് താന്‍ എവിടെയോ വായിച്ചിട്ടുണ്ട് എന്നും അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും അതിന്റെ വിപണി സാധ്യതയും വര്‍ധിക്കുമെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു.

5

അതേസമയം, പത്താന്‍ വിവാദത്തില്‍ പ്രതികരിച്ച് ഒട്ടേറെ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഒരു കലാരൂപത്തോട് ഇങ്ങനെ ചെയ്യുന്നതില്‍ വിഷമമുണ്ടെന്നാണ് നടന്‍ പ്രതികരിച്ചത്. പൃഥിരാജിനെ കൂടാതെ ദുല്‍ഖര്‍ സല്‍മാനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പത്താന്‍ റിലീസ് ദിവസം തന്നെ കാണുമെന്നായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ പ്രതികരിച്ചത്. വിവാദം അനാവശ്യമാണ് എന്നും സിനിമയെ സിനിമയായി കാണണം എന്നുമായിരുന്നു നടി സ്വര ഭാസ്‌കര്‍ പറഞ്ഞിരുന്നത്.

6

സംഭവത്തില്‍ സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മുംബൈ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 25ന് ആണ് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. വലിയ പ്രമോഷന്‍ പരിപാടികളാണ് ഇപ്പോള്‍ നടക്കുന്നത്. ചിത്രത്തിലെ വിവാദങ്ങള്‍ക്കെതിരെ ഒരുപാട് പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് ആദ്യമായില്ല, ബിക്കിനി സീനുകളും കാവി നിറവും, ഇത് വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ളതാണെന്നാണ് ചിത്രത്തെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നത്.

7

വിവാദത്തിന് പിന്നാലെ ഗാനം കണ്ടവരുടെ എണ്ണം എട്ട് കോടി കവിഞ്ഞിരുന്നു. കൂടാതെ പത്താനിലെ നായിക ദീപിക പതുക്കോണിന് ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. ഇത് ആദ്യമായാണ് ഒരു ഇന്ത്യക്കാരിക്ക് ലോകകപ്പ് അനാവരണം ചെയ്യാനുള്ള അവസരം ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+