'കുടുംബവുമായി വഴക്കിടാൻ പോകുമോ, തോക്ക് ചൂണ്ടിയെങ്കിൽ ടാറ്റ തന്ന് പറഞ്ഞുവിടുമോ?'; ബാല ചോദിക്കുന്നു
കൊച്ചി: ചെകുത്താന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്‌സിനെ വീട്ടില്‍ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് നടന്‍ ബാല. താന്‍ യൂട്യൂബറുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും എന്നാല്‍ അത് പ്രശ്‌നമുണ്ടാക്കാനല്ലെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു. പലര്‍ക്കെതിരെയും ചെകുത്താന്‍ എന്ന യൂട്യൂബര്‍ ഒരോന്ന് പറയാറുണ്ട്. എന്നാല്‍ ആരും ഇതുവരെ പ്രതികരിച്ചില്ല. ഇക്കാര്യം ചോദിക്കാന്‍ തനിക്ക് ഒരു മനസുണ്ടായിരുന്നുലെന്നും ആ പാപം മാത്രമേ താന്‍ ചെയ്തിട്ടുള്ളുവെന്നും ബാല മാധ്യമങ്ങളോട് വ്യക്തമാക്കി.
'ഒരു ഗുണ്ടായിസവും കാണിച്ചിട്ടില്ല, ശരിക്കും ഞാന്‍ അവിടെ പോയിരുന്നു. കുടുംബവുമായി അരെങ്കിലും വഴക്കിടാന്‍ പോകുമോ. ഒരിക്കലും ഇല്ല, ഞാന്‍ ഒരു കാര്യം പറയാന്‍ വേണ്ടി മാത്രം പോയതാണ്. വളരെ മാന്യമായി സംസാരിച്ച് തിരിച്ചുവന്നു. തന്റെ അറിവില്‍ ആദ്യം പരാതി നല്‍കിയത് അജുവായിരുന്നു. അദ്ദേഹം സ്‌പോട്ടില്‍ ഇല്ലായിരുന്നു. അവിടെ സി സി ടി വി ഇല്ലേ'.

' സി സി ടി വിയില്‍ കാണുമല്ലോ, തിരിക്കിറങ്ങുമ്പോള്‍ സുഹൃത്ത് ചിരിച്ച് കൊണ്ട് സംസാരിക്കുന്നത്. വീടൊക്കെ അടിച്ചുപൊട്ടിച്ചെങ്കില്‍ ആരെങ്കിലും ചിരിച്ചുകൊണ്ട് സംസാരിക്കുമോ. അവിടെയുള്ള പിള്ളേരോട് ചോദിക്കൂ, അവര്‍ കള്ളം പറയില്ല. എല്ലാ മലയാളികളും ഒരു സത്യം മനസിലാക്കണം. ഈ ടോക്‌സിക്കായ കണ്ടന്റ് സെല്ലേഴ്‌സിന് യൂട്യൂബില്‍ നല്ല പണം കിട്ടും. എന്തു കള്ളത്തരവും പറയും. ആരെയും വില്‍ക്കും. പെണ്ണെന്ന് പറയുന്നത് ദൈവത്തിന് സമമാണ്. ആ പെണ്ണിനെ കുറിച്ചാണ് ചാനലില്‍ തെറി പറയുന്നത്. ഇത് ആരും ചോദ്യം ചെയ്തിട്ടില്ല'
'എന്റെ കയ്യില്‍ മുഴുവന്‍ വീഡിയോയും ഉണ്ട്. പൊലീസ് ആവശ്യപ്പെടുമ്പോള്‍ അത് പുറത്തുവിടും. ഞാന്‍ ഒന്നും ചെയ്തിട്ടില്ല, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ വണ്ടി വരെ വന്ന് ടാറ്റ പറയുമോ, ഞാന്‍ മദ്യപിച്ചെന്ന് പറയുന്നു. മദ്യപിച്ചെങ്കില്‍ ഞാന്‍ ജീവനോടെ ഇരിക്കുമോ, സന്തോഷ് വര്‍ക്കി കൂടെയുണ്ടായിരുന്നു. സന്തോഷ് വര്‍ക്കി തെറ്റ് ചെയ്തിരുന്നു, അയാള്‍ മാപ്പ് പറഞ്ഞു, താന്‍ എന്തെങ്കിലും നശിപ്പിച്ചത് വീഡിയോയില്‍ ഉണ്ടെങ്കില്‍ കാണിക്കൂ'- ബാല പറഞ്ഞു.
അതേസമയം, വീട്ടില്‍ എത്തിയ ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും വീട്ടിലെ സാധനങ്ങള്‍ വലിച്ചുവാരിയിട്ടെന്നുമാണ് അജു അലക്സ് പറയുന്നത്. സംഭവത്തില്‍ ബാലയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാന്‍. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.












Click it and Unblock the Notifications