Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാപ്പുവും അമൃതയും ബാലയുമായി 45 മിനിറ്റോളം സംസാരിച്ചു'; ബാലയെ കാണാനെത്തി ഗോപി സുന്ദറും

കഴിഞ്ഞ ദിവസമായിരുന്നു കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 balanews-1678189530.jpg -Properties

കൊച്ചി: നടൻ ബാലയെ ആശുപത്രിയിൽ സന്ദർശിച്ച് മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷും മകളും. മാതാപിതാക്കൾക്കൊപ്പം കുടുംബ സമേതമായാണ് ഇരുവരും എത്തിയത്. മകളെ കാണണമെന്ന് ബാല അറിയിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു മകളുമായി അമൃത എത്തിയത്. മകളും ചേച്ചിയും ബാലയുമായി സംസാരിച്ചെന്നും ചേച്ചി ഇപ്പോഴും ആശുപത്രിയിൽ തന്നെ തുടരുകയാണെന്നും അഭിരാമി മാധ്യമങ്ങളോട് പ്രതികരിച്ചു.

മകൾ പാപ്പുവുമായി സംസാരിച്ചിരുന്നു

മകൾ പാപ്പുവുമായി സംസാരിച്ചിരുന്നു


'ചേച്ചിയൊക്കെ അവിടെ മുകളിൽ ഉണ്ട്. മകളുമായി രണ്ടുമൂന്ന് വട്ടം സംസാരിച്ചിരുന്നു. മുകളിൽ എല്ലാവരും നിൽക്കുന്നുണ്ട്. കുഴപ്പമില്ല', അഭിരാമി പറഞ്ഞു. ബാലയ്ക്ക് ശസ്ത്രക്രിയ വേണ്ടി വരുമോയെന്ന ചോദ്യത്തിന് അറിയില്ലെന്നും കുടുംബാംഗങ്ങൾ എല്ലാവരും ആശുപത്രിയിൽ തന്നെയുണ്ടെന്നും അവർ പറഞ്ഞു.

അമൃത സുരേഷ് ഇപ്പോഴും ആശുപത്രിയിൽ

അമൃത സുരേഷ് ഇപ്പോഴും ആശുപത്രിയിൽ


ആശുപത്രിയിൽ എത്തി കണ്ടതിന് പിന്നാലെ മറ്റൊരു കുറിപ്പും അഭിരാമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
'ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി ..പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു ..
ചേച്ചി ഇപ്പോഴും ഹോസ്പിറ്റലിൽ ആണ്.. പുള്ളിയുടെ കൂടെ..ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് ..നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല ..ദയവു ചെയ്ത് ഈ സമയത്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്', - അഭിരാമി പോസ്റ്റിൽ പറഞ്ഞു. അതേസമയം ബാല ആശുപത്രിയിലായതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബാലയുടെ സുഹൃത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

അമൃതയുടെ വീട്ടുകാരുമെല്ലാം കയറി കണ്ടു

അമൃതയുടെ വീട്ടുകാരുമെല്ലാം കയറി കണ്ടു


'ബാലയുടെ ചേട്ടന്‍ ചെന്നൈയില്‍ നിന്നും എത്തിയിട്ടുണ്ട്. ബാദുഷയും അമൃതയുടെ വീട്ടുകാരുമെല്ലാം കയറി കണ്ടിട്ട് ഡോക്ടറുമായി സംസാരിച്ച് കൊണ്ടിരിക്കുകയാണ്. എന്താണ് ഇനി ചെയ്യേണ്ടതെന്ന് അവര്‍ തീരുമാനിക്കും.
ദയവ് ചെയ്ത് നിങ്ങള്‍ തീരുമാനിക്കരുത്.രണ്ടാമത് സെഡേഷന്‍ കൊടുക്കാന്‍ പോവുകയാണ്. ഇനി ഗസ്റ്റുകള്‍ ആരെയും അനുവദിക്കില്ല'.

ഇവിടെ വന്നപ്പോഴുള്ള അവസ്ഥ വേറെ

ഇവിടെ വന്നപ്പോഴുള്ള അവസ്ഥ വേറെ


'ഓൺലൈൻ മാധ്യമങ്ങൾ എങ്ങനെയാണ് ഇവിടെ എത്തിയത്. വെറുതെ അഡ്മിറ്റായത് കൊണ്ട് മാത്രം എത്തിയതാണോ? അല്ല, ബാലയുടെ സിറ്റുവേഷന്‍ വളരെ മോശമാണെന്ന് ഓൺലൈൻ മാധ്യമങ്ങളിൽ കണ്ടിട്ടാണ് ഞാനടക്കമുള്ളവര്‍ ഇവിടേക്ക് എത്തിയത്.. ഓണ്‍ലൈന്‍ ന്യൂസില്‍ കണ്ടതൊന്ന്, ഇവിടെ വന്നപ്പോഴുള്ള അവസ്ഥ വേറെ'.

 ഗുരുതരാവസ്ഥയിൽ ഒന്നുമല്ല

ഗുരുതരാവസ്ഥയിൽ ഒന്നുമല്ല

ബാല ആശുപത്രിയിൽ അഡ്മിറ്റാണ്. ഗുരുതരാവസ്ഥയിൽ ഒന്നുമല്ല.അത്രയേ ഉള്ളൂ. ബോധം കെട്ട് വീണുവെന്നതൊക്കെ വെറും ഫേക്ക് ന്യൂസാണ്.അദ്ദേഹം കുറച്ച് നാളുകളായി ഭക്ഷണം കഴിക്കുന്നില്ലെന്നൊക്കെ ആരാണ് ഈ പറയുന്നത്. അതിനെ കുറിച്ചൊന്നും ഞാൻ ആധികാരികമായി പറയുന്നില്ല. അമൃതയേയും കുഞ്ഞിനേയും ബാല കണ്ടിട്ടുണ്ട്. ഏകദേശം മുക്കാൽ മണിക്കൂറോളം അവർ തമ്മിൽ സംസാരിച്ചിട്ടുണ്ട്', സുഹൃത്ത് പറഞ്ഞു .

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്

കഴിഞ്ഞ ദിവസമായിരുന്നു കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു അദ്ദേഹം ചികിത്സ തേടിയത്. ബാല ആശുപത്രിയിലാണെന്ന് അറിഞ്ഞതിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തെ സന്ദർശിച്ചത്. അമൃത സുരേഷിന്റെ പങ്കാളിയായ ഗോപി സുന്ദറും, നടൻ ഉണ്ണി മുകുനന്ദനുമെല്ലാം ബാലയെ സന്ദർശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+