Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലയ്ക്ക് ഒരു ആഗ്രഹം; ആശുപത്രിയില്‍ ഓടിയെത്തി ഉണ്ണി മുകുന്ദന്‍; എല്ലാം മറന്ന് ഐസിയുവില്‍ കയറി...

ബാല ഒരു ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് നിര്‍മാതാവ് ബാദുഷ പ്രതികരിച്ചു. ബാല ഗുരുതരാവസ്ഥയില്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു

കൊച്ചി: നടന്‍മാരായ ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള തര്‍ക്കം വളരെ പരസ്യമായിരുന്നു. ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിലെ പ്രതിഫല വിഷയത്തിലായിരുന്നു വിവാദം. അണിയറ പ്രവര്‍ത്തകര്‍ക്ക് കൂലി കൊടുക്കാത്തത് ബാല പരസ്യമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെതിരെ ഉണ്ണി മുകുന്ദന്‍ വാര്‍ത്താ സമ്മേളനം വിളിച്ചതും വലിയ ചര്‍ച്ചയായി.

സുഹൃത്തുക്കളായിരുന്ന ഇരുവരും മാനസികമായി അകലാന്‍ ഇടയാക്കിയ സംഭവമായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ ബാല കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലാണ്. വിവരമറിഞ്ഞ് ആദ്യം കാണാനെത്തിയവരില്‍ നടന്‍ ഉണ്ണി മുകുനന്ദനുമുണ്ടായിരുന്നു. അറിയാം ഏറ്റവും പുതിയ വിവരങ്ങള്‍...

ബാലയെ സന്ദര്‍ശിക്കുന്നു

ബാലയെ സന്ദര്‍ശിക്കുന്നു

കരള്‍ രോഗത്തെ തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം കാരണം ബാലയെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ സഹോദരനും സംവിധായകനുമായ ശിവ ഉടനെ കൊച്ചിയിലെത്തുമെന്നാണ് വിവരം. ഇതിനിടെ മലയാള സിനിമാ താരങ്ങള്‍ പലരും ബാലയെ കാണാനെത്തി. അല്ലാത്തവര്‍ കാര്യങ്ങള്‍ ഫോണില്‍ വിളിച്ചുതിരക്കുന്നുണ്ട്.

ഉണ്ണി മുകന്ദന്‍ ഐസിയുവില്‍ കയറി

ഉണ്ണി മുകന്ദന്‍ ഐസിയുവില്‍ കയറി

നിര്‍മാതാവ് എന്‍എം ബാദുഷ, വിഷ്ണു മോഹന്‍, വിപിന്‍, സ്വരാജ് എന്നിവര്‍ക്കൊപ്പമാണ് നടന്‍ ഉണ്ണി മുകുന്ദന്‍ ആശുപത്രിയിലെത്തിയത്. ഐസിയുവിലാണ് ബാലയുള്ളത്. ഐസിയുവില്‍ കയറി ഉണ്ണി മുകുന്ദന്‍ ബാലയുമായി സംസാരിച്ചു. മറ്റുള്ളവരും ഐസിയുവില്‍ കയറി ബാലയെ കണ്ടു. ബാല ബോധരഹിതനായി എന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ബാദുഷ പറഞ്ഞു.

48 മണിക്കൂര്‍ നിര്‍ണായകം

48 മണിക്കൂര്‍ നിര്‍ണായകം

ബാലയുമായി സംസാരിച്ച ശേഷം ഉണ്ണി മുകുന്ദന്‍ ഡോക്ടറെ കണ്ട് ബാലയുടെ ആരോഗ്യാവസ്ഥ അന്വേഷിച്ചു. ജീവന്‍ രക്ഷാ മരുന്നുകള്‍ ബാലയ്ക്ക് നല്‍കിയിട്ടുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാന്‍ രണ്ടു ദിവസം വരെ കാത്തിരിക്കേണ്ടി വരും. കരള്‍ രോഗ ചികില്‍സയുടെ ഭാഗമായി ബാല കഴിഞ്ഞാഴ്ചയും ആശുപത്രിയിലെത്തിരുന്നുവെന്ന് ബാദുഷ പറഞ്ഞു.

ഗുരുതരാവസ്ഥയില്‍ അല്ല

ഗുരുതരാവസ്ഥയില്‍ അല്ല

തിങ്കളാഴ്ച ബാലയ്ക്ക് അസുഖം അല്‍പ്പം കൂടി. തുടര്‍ന്നാണ് ചികില്‍സ തേടിയത്. ഉണ്ണി മുകുന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി ആരോഗ്യ വിവരങ്ങള്‍ തിരക്കി. അദ്ദേഹം അബോധാവസ്ഥയില്‍ അല്ല. ഗുരുതരാവസ്ഥയിലും അല്ല. ഞങ്ങള്‍ ബാലയുമായി സംസാരിച്ചു. ബാലയുടെ സഹോദരന്‍ ശിവ കൊച്ചിയിലെത്തുമെന്നും ബാദുഷ പറഞ്ഞു.

ബാലയുടെ ആഗ്രഹം

ബാലയുടെ ആഗ്രഹം

ബാല ഒരു ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. മകളെ കാണണം എന്നായിരുന്നു ആഗ്രഹം. മകളെ ആശുപത്രിയില്‍ എത്തിക്കാനുള്ള നടപടികള്‍ ചെയ്തിട്ടുണ്ടെന്നും ബാദുഷ കൂട്ടിച്ചേര്‍ത്തു. അടുത്ത കാലത്തായി ഏറെ ചര്‍ച്ചയായ പേരാണ് നടന്‍ ബാലയുടെത്. അദ്ദേഹം മാധ്യമങ്ങളോട് നടത്തുന്ന ചില പ്രതികരണങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.

ഒടുവിലെ വീഡിയോ

ഒടുവിലെ വീഡിയോ

നടി മോളി കണ്ണമാലി കഴിഞ്ഞ ദിവസം ബാലയെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. നേരത്തെ നടി അസുഖ ബാധിതയായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വേളയില്‍ ബാല സാമ്പത്തികമായി സഹായിച്ചിരുന്നു. ഇതിന്റെ നന്ദി അറിയിക്കാനാണ് അവര്‍ എത്തിയത്. വീടിന്റെ ജപ്തി കാര്യത്തില്‍ സഹായം തേടാനും കൂടിയാണ് നടി വന്നത്. ഇതിന്റെ വീഡിയോ ബാല പങ്കുവച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+