വിവാഹ വാർത്തയ്ക്ക് പിന്നാലെ അപകട വാർത്ത, നടൻ ബാലയ്ക്ക് ഷൂട്ടിംഗിനിടെ പരിക്കെന്ന് റിപ്പോർട്ട്
കൊച്ചി: തെന്നിന്ത്യയിലെ പ്രശസ്ത നടന്‍ ബാല വിവാഹിതനാകാന്‍ പോകുന്നതായുളള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ച് ആരാധകര്‍ ചര്‍ച്ച ചെയ്യവേ താരത്തിന് ഷൂട്ടിംഗിനിടെ അപകടം പറ്റിയതായുളള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.
രജനീകാന്ത് നായകനാകുന്ന അണ്ണാത്തെ എന്ന ചിത്രത്തിലാണ് ബാല ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ബാലയ്ക്ക് പരിക്ക് പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ.
സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ
ഇത് ബിഗ് ബോസിൽ കരഞ്ഞിരുന്ന സൂര്യ തന്നെയോ? അമ്പരപ്പിക്കുന്ന ചിത്രങ്ങളുമായി സൂര്യ ജെ മേനോൻ

തമിഴിലും മലയാളത്തിലും തിരക്കുളള നടനാണ് ബാല. ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നത്. അതിന് പിന്നാലെ തന്നെ താരത്തിന് അപകടം സംഭവിച്ചതായുളള വാര്‍ത്തയും ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തെയില്‍ ബാലയ്ക്ക് സുപ്രധാന വേഷമുണ്ട്. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ വെച്ചാണ് അണ്ണാത്തെയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്നത്.

ലഖ്‌നൗവിലെ ഷൂട്ടിംഗിനിടെ ബാലയ്ക്ക് പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഘട്ടന രംഗം ചിതീകരിക്കുന്നതിനിടെയാണ് ബാലയ്ക്ക് പരിക്ക് പറ്റിയിരിക്കുന്നത്. താരത്തിന്റെ കണ്ണിനാണ് പരിക്ക് എന്നാണ് അറിയുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

സംഘട്ടനത്തിനിടെ ബാലയുടെ കണ്ണിന് സഹതാരത്തിന്റെ അടിയേല്‍ക്കുകയായിരുന്നു. കണ്ണിന് ചെറിയ പരിക്കാണ് ഉളളതെന്നാണ് അറിയുന്നത്. വലത് കണ്ണിനാണ് അടിയേറ്റിരിക്കുന്നത്. ബാലയ്ക്ക് മറ്റ് പരിക്കുകളൊന്നും ഏറ്റിട്ടില്ല. പരിക്കിനെ തുടര്‍ന്ന് ബാല ലഖ്‌നൗവില്‍ നിന്ന് കൊച്ചിയിലെ വീട്ടിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്.

മലയാളത്തില്‍ ബിഗ് ബി അടക്കമുളള നിരവധി ചിത്രങ്ങളിലൂടെ പ്രശസ്തനാണ് ബാല. ഗായിക അമൃത സുരേഷുമായിട്ടായിരുന്നു ബാലയുടെ ആദ്യ വിവാഹം. എന്നാല്‍ 2019ല്‍ ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തുകയായിരുന്നു. ഇപ്പോള്‍ ബാല വീണ്ടും വിവാഹിതനാകാന്‍ ഒരുങ്ങുകയാണ്. വധുവിന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

സെപ്റ്റംബര്‍ അഞ്ചിന് ആയിരിക്കും ബാലയുടെ വിവാഹം എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. വിവാഹ വാര്‍ത്ത ബാല തന്നെ ഒരു മാധ്യത്തിന് നല്‍കിയ പ്രതികരണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വാര്‍ത്ത ശരിയാണെന്നും ഒരു സന്തോഷം ഉണ്ടെന്നുമാണ് ബാല പ്രതികരിച്ചത്. താന്‍ ഷൂട്ടിംഗിന്റെ തിരക്കില്‍ ആണെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ എല്ലാവരേയും അറിയിക്കുമെന്നും ബാല പറഞ്ഞു..

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയില്‍ വെച്ചാണ് ബാലയും അമൃത സുരേഷും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പിന്നീട് 2010ല്‍ ഇരുവരും വിവാഹിതരായി. എന്നാല്‍ ഇരുവരുടേയും വിവാഹ ബന്ധം വളരെക്കാലം നീണ്ട് പോയില്ല. 2016 മുതല്‍ ബാലയും അമൃതയും വേര്‍പിരിഞ്ഞ് ആയിരുന്നു താമസിച്ചിരുന്നത്. 2019ല്‍ ഇരുവരും ഔദ്യോഗികമായി വിവാഹ ബന്ധം വേര്‍പെടുത്തുകയായിരുന്നു. ഇരുവര്‍ക്കും അവന്തിക എന്ന മകളുണ്ട്..












Click it and Unblock the Notifications