• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സീരിയൽ താരവുമായി വിവാഹം കഴിഞ്ഞോ? ചിലത് പറഞ്ഞാൽ താൻ ജയിക്കും, പൊട്ടിത്തെറിച്ച് നടൻ ബാല

തിരുവനന്തപുരം: തനിക്കെതിരെ ഉയരുന്ന വിമർശങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും മറുപടിയുമായി നടൻ ബാല. താൻ ഇതുവരെയൊന്നും പറയാതെയിരിക്കുകയായിരുന്നു, എന്റെ നിശബ്ദതയ്ക്ക് ഒരുപാട് അർത്ഥങ്ങളുണ്ട്, ഞാൻ പറയാൻ തുടങ്ങിയാൽ ഞാൻ തന്നെ ജയിക്കും, അതു കൊണ്ട് എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുതെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ബാല പറയുന്നു.

തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകളൊക്കെ അടിസ്ഥാന രഹിതമായിരുന്നു. അടുത്തിടെ ഒരു സീരിയൽ താരവും ബാലയും തമ്മിൽ വിവാഹം കഴിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്തകളും വ്യാജമാണെന്ന് ബാല വ്യക്തമാക്കുന്നു. ഇതാദ്യമായാണ് സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ബാല പ്രതികരണവുമായി എത്തുന്നത്.

വിവാദങ്ങളോട് പ്രതികരിക്കുന്നു

വിവാദങ്ങളോട് പ്രതികരിക്കുന്നു

അടുത്തിടെ ഒരു സ്വകാര്യ ചാനലിലെ കോമഡി പരിപാടിയിൽ ബാല പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മലയാള സീരിയിൽ രംഗത്തെ ഒരു പ്രമുഖ നടിയുമായി ബാലയുടെ വിവാഹം കഴിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. ബാലയുടെയും നടിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി ഇതാണ് ബാലയുടെ പുതിയ ഭാര്യ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചില വീഡിയോകളും പ്രചരിച്ചിരുന്നു.

വാസ്തവം ഇതാണ്

വാസ്തവം ഇതാണ്

കേവലം 22 വയസ് മാത്രം പ്രായമുള്ള ആ പെൺകുട്ടിയേയും തന്നെയും ചേർത്ത് ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ക്രൂരമാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ബാല പറയുന്നു. ഇതിന് മുമ്പ് തനിക്കെതിരെ സൈബർ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. അപ്പോഴെല്ലാം താൻ ക്ഷമിച്ച്, പ്രതികരിക്കാതെ ഇരിക്കുകയായിരുന്നു. എന്നാൽ പാവപ്പെട്ട ഒരു പെൺകുട്ടിയുമായി ചേർത്ത് ഇങ്ങനെയൊരു വാർത്ത പ്രചരിപ്പിക്കുന്നത് ക്രൂരമാണ്. അതുകൊണ്ടാണ് താൻ ഇപ്പോൾ പ്രതികരിക്കുന്നതെന്ന് ബാല പറയുന്നു.

ബാലയുടെ ആരാധിക

ബാലയുടെ ആരാധിക

ചാനൽ‌ പരിപാടിയിൽ താൻ ബാലയുടെ കടുത്ത ആരാധികയായിരുന്നുവെന്ന് സീരിയൽ താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ബാല ഒരു ഉദ്ഘാടന ചടങ്ങിലെത്തിയപ്പോൾ ഒരുപാട് പണിപ്പെട്ട് ഓട്ടോഗ്രാഫ് സ്വാന്തമാക്കിയ അനുഭവവും നടി പങ്കുവെച്ചു. ഇവർ ഇരുവരും ഒന്നിച്ച് ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും ചേർത്ത് വ്യാജ കഥകൾ പ്രചരിച്ച് തുടങ്ങിയതെന്ന് ബാല പറയുന്നു. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ നിങ്ങൾ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്ന് ഓർക്കണമെന്നും ബാല വ്യക്തമാക്കി.

ഇതൊരു തെറ്റാണോ?

ഇതൊരു തെറ്റാണോ?

ഒരു നടന്റെ ഫാനായിരിക്കുന്നത് ഇത്ര വലിയ തെറ്റാണോ? അതിനാണോ അടിസ്ഥാന രഹിതമായ വാർത്തകൾ നിങ്ങൾ പ്രചരിപ്പിച്ചത്. അവരുടെ അമ്മയുടെ ഒപ്പം നിൽക്കുന്ന ചിത്രമാണ് നിങ്ങൾ പ്രചരിപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ഇത് തെറ്റാണ്. അഞ്ച് ലക്ഷ്യത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിട്ടുണ്ട്. ഭയങ്ക ട്രെൻഡിംഗാണ്. ആകെ രണ്ടോ മൂന്നോ തവണയാണ് ഈ നടിയെ താൻ കണ്ടിട്ടുള്ളതെന്ന് ബാല പറയുന്നു.

 റിമി ടോമിയുമായി ചേർത്ത്

റിമി ടോമിയുമായി ചേർത്ത്

തന്നെയും റിമി ടോമിയേയും ചേർത്ത് ചില കുറിപ്പുകളും കന്റുകളും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിലൊന്നും ഒരു സത്യവുമില്ല. റിമി തന്റെ ഏറ്റവും നല്ല സുഹൃത്താണെന്ന് ബാല പറയുന്നു. എല്ലാവർക്കും വിവാദങ്ങളോടാണ് താൽപര്യം. സത്യമെന്താണെന്ന് അറിയാൻ ആർക്കും അറിയാൻ താൽപര്യമില്ലെന്ന് വീഡിയോയിൽ ബാല പറയുന്നു. ഞങ്ങൾക്കൊരു വാട്സാപ്പ് ഗ്രൂപ്പുണ്ട് കേരളത്തിൽ പ്രളയം വരുന്നതിന് മുമ്പ് തന്നെ ഓരോ സ്ഥലങ്ങളിൽ ഓരോ കാര്യങ്ങൾ ചെയ്യാറുണ്ട്. പക്ഷേ പബ്ലിസിറ്റിയ്ക്കായി ഒരു ഫോട്ടോ പോലും ഞാനും റിമിയും പോസ്റ്റ് ചെയ്തിട്ടില്ല.

വിവാഹമോചനത്തിന് ശേഷം

വിവാഹമോചനത്തിന് ശേഷം

തന്റെ വിവാഹമോചനത്തെ കുറിച്ച് സോഷ്യൽ മീഡിയിയൽ പ്രചരിച്ച എല്ലാ വിവരങ്ങളും തെറ്റാണ്. എന്നാൽ താൻ ഇതുവരെ ഒന്നും പ്രതികരിച്ചില്ല. 2019 ജനുവരിയിലാണ് ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്ത്. ശബ്ദത്തേക്കാളും നിശബ്ദമായി ഇരിക്കുന്നതിന് ഒരുപാട് അർത്ഥങ്ങളുണ്ട്. വേണ്ടായെന്ന് വെച്ച് മൗനം പാലിക്കുന്നതാണ്. ആരും തന്നെ പ്രകോപിപ്പിക്കരുത്. എന്റെ മകളെ ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുന്നു അതുകൊണ്ട് മാത്രമാണ് ഞാൻ മൗനം പാലിക്കുന്നതെന്ന് ബാല പറയുന്നു.

ബാലയുടെ വിവാഹം

ബാലയുടെ വിവാഹം

കരിയറിൽ മികച്ച നിലയിൽ നിൽക്കുമ്പോഴായിരുന്നു ബാലയും ഗായിക അമൃതാ സുരേഷും തമ്മിൽ വിവാഹിതരാകുന്നത്. ഒരു റിയാലിറ്റി ഷോയിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. എന്നാൽ വ്യക്തിപരമായ പ്രശ്നങ്ങൾ മൂലം ഇവർ തമ്മിൽ വേർപിരിയുകയായിരുന്നു. ഇരുവർക്കും ഒരു മകളുണ്ട്. ജീവിതത്തിൽ മോശമായി സംഭവിച്ചതെല്ലാം തന്റെ മാത്രം തീരുമാനങ്ങളായിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അമൃതാ സുരേഷ് പറഞ്ഞിരുന്നു.

വീഡിയോ

നടൻ ബാല ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ

ആദ്യം ബാല-രാമാ വിളി; മീര എന്നെഴുതുമ്പോൾ തെറ്റിക്കരുതെന്ന് ബൽറാം, സോഷ്യൽ മീഡിയയിൽ പോര് കനക്കുന്നു

English summary
actor bala rafused the rumours about his second marriage with serial actress. fb video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more