Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലയുടെ ക്രിട്ടിക്കല്‍ കണ്ടീഷന്‍ മാറി; സന്തോഷ വാര്‍ത്ത പങ്കുവച്ച് എലിസബത്ത്, വൈറല്‍ വീഡിയോ

കൊച്ചി: കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ കഴിയുന്ന നടന്‍ ബാലയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവച്ച് ഭാര്യ ഡോ എലിസബത്ത് ഉദയന്‍. ബാലയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് എലിസബത്ത് പറയുന്നത്. യൂട്യൂബില്‍ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ക്രിട്ടിക്കല്‍ കണ്ടീഷനൊക്കെ മാറി ബാല ആരോഗ്യം വീണ്ടെടുത്ത് വരികയാണ്. താന്‍ ഇനി കുറച്ച് കാലം ജോലിയില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും അവര്‍ പറയുന്നു.

എലിസബത്ത് പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ ഒന്ന് രണ്ട് മാസമായി വിഷമിച്ചിരുന്ന സമയമായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെയുണ്ടായിരുന്നു. കുറേ പേര്‍ മെസേജ് അയച്ചും ഫോണ്‍ വിളിച്ചുമൊക്കെ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും ബാല ചേട്ടന്‍ ബെറ്ററായിട്ടുണ്ടെന്ന് എലിസബത്ത് പറഞ്ഞു.

bala

ക്രിട്ടിക്കല്‍ കണ്ടീഷനൊക്കെ മാറി. അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് വരികയാണ്. താന്‍ ഇനി കുറച്ച് കാലത്തേക്ക് അവധിയില്‍ പ്രവേശിക്കുകയാണെന്നും എലിസബത്ത് പറഞ്ഞു. ഇനി വീട്ടില്‍ തന്നെയായിരിക്കും. രണ്ട് മാസമായി വീഡിയോകളൊന്നും ഞങ്ങള്‍ ചെയ്തിരുന്നില്ല. ഇടയ്ക്ക് ഇതുപോലുള്ള അപ്‌ഡേറ്റ്‌സ് മാത്രമാണ് ഫേസ്ബുക്കിലും യൂട്യൂബിലൂടെയുമായി നല്‍കിയിരുന്നത്.

കുറച്ച് ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്‌സറിക്ക് ആശുപത്രിയില്‍ വച്ച് കേക്ക് കട്ടിംഗ് ഒക്കെ നടത്തിയിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്ക് നന്ദി. ഇനിയും നിങ്ങളുടെ പ്രാര്‍ത്ഥന ആവശ്യമാണ്. മുമ്പത്തെ പോലെ തന്നെ വീഡിയോകള്‍ യൂട്യൂബ് ചാനലില്‍ പങ്കുവയ്ക്കുമെന്നും എലിസബത്ത് വീഡിയോയില്‍ പറഞ്ഞു.

അതേസമയം, മാര്‍ച്ചിലായിരുന്നു ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നടന്‍ ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിഞ്ഞ ബാലയുടെ ശസ്ത്രക്രിയ ഏപ്രില്‍ ആറിനായിരുന്നു നടന്നത്. ബാല പൂര്‍ണ ആരോഗ്യവാനായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ബാലയുടെ അവസ്ഥ അല്‍പം ക്രിട്ടിക്കലായിരുന്നു. ബിലിറൂബിന്റെ അളവ് വളരെ കൂടുതല്‍ ആയിരുന്നു. രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു. ലിവറിന്റെ 20 - 30 പെര്‍സെന്റ് ഫങ്ക്ഷന് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

ആശുപത്രിയിലായിരുന്ന സമയത്ത് സിനിമ താരങ്ങളും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് അദ്ദേഹത്തെ കാണാന്‍ അന്ന് ആശുപത്രിയില്‍ എത്തിയത്. ഉണ്ണി മുകുന്ദനും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷ, നടന്‍ വിഷ്ണു മോഹന്‍, സ്വരാജ്, വിപിന്‍ എന്നിവര്‍ ഇന്ന് അമൃത ഹോസ്പിറ്റലില്‍ വന്നു നടന്‍ ബാലയെ കണ്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+