കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റുള്ളവരുടെ വേദനയില്‍ അലിയുന്ന മനസുണ്ട്; അന്ന് അനുജനെ പോലെ കൂടെ നിന്നത് ടൊവിനോയാണെന്ന് ബാല

Google Oneindia Malayalam News

കൊച്ചി: ജീവിതത്തില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ ഒരു അനുജനെ പോലം കൂടെ നിന്നത് നടന്‍ ടോവിനോ തോമസാണെന്ന് സിനിമ താരം ബാല പറഞ്ഞു. കഷ്ടപ്പാട് അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ബാലയുടെ ലവ് ടു ഗിവ് എന്ന പരിപാടിയില്‍ ടൊവിനോയെ അതിഥിയായി വിളിച്ചപ്പോഴാണ് ബാല മനസുതുറന്നത്. നല്ലത് മാത്രം ചെയ്യുന്ന വ്യക്തിയാണ് ബാലയെന്നും നല്ലത് ചെയ്യുന്നതിനെ അംഗീകരിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് ടൊവിനോയും വ്യക്തമാക്കി.

കൂടെ നില്‍ക്കുന്ന ആളാണ്

കൂടെ നില്‍ക്കുന്ന ആളാണ്

എന്ന് നിന്റെ മൊയ്ദീന്‍ എന്ന ചിത്രത്തിന് വേണ്ടി അഭിനയിക്കുമ്പോള്‍ ഉണ്ടായ അനുഭവവും ബാല വെളിപ്പെടുത്തി. മാനസികമായി ബുദ്ധിമുട്ട് നേരിടുന്നവരെ കണ്ടറിഞ്ഞ് കൂടെ നിര്‍ത്തുന്ന ആളാണ് ടൊവിനോയെന്ന് ബാല അഭിമുഖത്തില്‍ പറയുന്നു. എന്ന് നിന്റെ മൊയ്ദീന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് താന്‍ സ്വകാര്യ ജീവിതത്തില്‍ വലിയ ബുദ്ധിമുട്ട് നേരിടുകയായിരുന്നെന്ന് ബാല പറഞ്ഞു.

 മനസിലാക്കി കൂടെ നിന്നു

മനസിലാക്കി കൂടെ നിന്നു

എന്ന് തന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കി എപ്പോഴും തന്നോടൊപ്പം ചെലവഴിക്കാന്‍ ടൊവിനോ ശ്രദ്ധിച്ചു. അവിടെ ഒറ്റയ്ക്കിരിക്കുന്നത് കണ്ടാല്‍ അണ്ണാ ഓകെ അല്ലേ എന്ന് ചോദിച്ച് അടുത്തുവരും. ആ ഒരു വ്യക്തിത്വമാണ് ടൊവിനോയെ വേറിട്ടുനിര്‍ത്തുന്നതെന്ന് ബാല പറയുന്നു.

ടൊവിനോ ഓടിയെത്തും

ടൊവിനോ ഓടിയെത്തും

പിറന്നാളിനും ഗൃഹപ്രവേശനത്തിനും ഉള്‍പ്പടെ എന്ത് വിശേഷം ഉണ്ടായാലും ടൊവിനോ ഓടിയെത്തും. കൊവിഡ് കാലത്ത് എല്ലാവരും ജോലിയില്ലാതെ വീട്ടിലിരുന്ന സമയത്ത് ടൊവിനോ ഇപ്പോഴും ആക്ടീവ് ആയിരുന്നു. ഒരു പട്ടിക്കുട്ടിയെ പോലും ഓമനിച്ച് സന്തോഷവാനായിരിക്കാന്‍ ടൊവിനോ ശ്രദ്ധിച്ചിരുന്നു.

അഭിമാനിക്കുന്നു

അഭിമാനിക്കുന്നു

സിനിമയില്‍ ഇത്രയധികം ഉയരങ്ങള്‍ എത്താന്‍ കഴിഞ്ഞതില്‍ ടൊവിനോയെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നു. മറ്റുള്ളവരുടെ വേദനയില്‍ അലിയുന്ന ഒരു മനസുണ്ട് ടോവിനോയ്ക്ക്. താന്‍ അത് അനുഭവിച്ചറിഞ്ഞ കാര്യമാണെന്നും ടോവിനോ പറയുന്നു. അതുകൊണ്ടാണ് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ടോവിനോയെ വിളിച്ചതെന്നും ബാല പറയുന്നു.

Recommended Video

cmsvideo
സംഭവിച്ചത് ഇതാണ്,രക്ഷപെട്ടത് ഇങ്ങനെ..ടോവിനോ പറയുന്നു
ഏറ്റവും വലുത് പണമല്ല

ഏറ്റവും വലുത് പണമല്ല

ജീവിതത്തില്‍ ഏറ്റവും വലുത് പണമല്ല, വേദന എല്ലാവര്‍ക്കും ഒന്നാണ്. അതിന് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല. ഇല്ലാത്തവര്‍ക്ക് കൊടുക്കുക എന്നതാണ് തന്റെ മോട്ടോ എന്നും ബാല പരിപാടിയില്‍ പറയുന്നു. വൃക്കരോഗബാധിതനായ കുട്ടിക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിന് വേണ്ടിയാണ് ബാല ടോവിനോയെ പരിപാടിയിലേക്ക് ക്ഷണിച്ചത്.

 പിതാവുമായി ഇടഞ്ഞ് വിജയ്; രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം താരത്തെ ചൊടിപ്പിച്ചു, പരസ്പരം മിണ്ടാറില്ല പിതാവുമായി ഇടഞ്ഞ് വിജയ്; രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം താരത്തെ ചൊടിപ്പിച്ചു, പരസ്പരം മിണ്ടാറില്ല

ട്രംപ് പരാജയത്തിന്‍റെ പടുകുഴിയിലേക്ക്; ബൈഡന്‍ 306 വോട്ടുകള്‍ പിടിച്ചേക്കും, വൈറ്റ് ഹൗസിലും നീക്കംട്രംപ് പരാജയത്തിന്‍റെ പടുകുഴിയിലേക്ക്; ബൈഡന്‍ 306 വോട്ടുകള്‍ പിടിച്ചേക്കും, വൈറ്റ് ഹൗസിലും നീക്കം

ബൈഡൻ വിജയപ്രഖ്യാപനത്തിനെന്ന് സൂചന, രാജ്യത്തെ അഭിസംബോധന ചെയ്യും, വീടിന് സുരക്ഷ ശക്തംബൈഡൻ വിജയപ്രഖ്യാപനത്തിനെന്ന് സൂചന, രാജ്യത്തെ അഭിസംബോധന ചെയ്യും, വീടിന് സുരക്ഷ ശക്തം

ട്രംപ് വൈറ്റ് ഹൗസ് ഒഴിയുകയാണോ? ചർച്ചയായി മഞ്ഞ ട്രക്ക്, ട്രോളുമായി സോഷ്യൽ മീഡിയട്രംപ് വൈറ്റ് ഹൗസ് ഒഴിയുകയാണോ? ചർച്ചയായി മഞ്ഞ ട്രക്ക്, ട്രോളുമായി സോഷ്യൽ മീഡിയ

English summary
Actor Bala Says Tovino Thomas Stay Close With Him During his personal life issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X