കുറച്ചാളുകള്‍ ഉണ്ണിമുകുന്ദനെതിരെ ടോർപ്പിഡോ വെച്ചിട്ടുണ്ട്: ലക്ഷ്യം അത് മാത്രമെന്ന് സജി നന്ത്യാട്ട്
ഉണ്ണി മുകന്ദന്റെ ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ ബാല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വലിയ സംഘമുണ്ടെന്ന് ആരോപിച്ച് നിർമ്മാതാവ് സജി നന്ത്യാട്ട്. യഥാർത്ഥത്തില്‍ ബാല മറ്റ് ചിലരാല്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടർ ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കുന്നത്
ബാല എന്ന വ്യക്തി നല്ലതോ ചീത്തയോ എന്നതിനപ്പുറം അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ബാലയുടെ അടുത്ത് കുറച്ച് പേർ ചേർന്ന് ഉണ്ണിമുകുന്ദനെതിരെ ടോർപ്പിഡോ വെച്ചിട്ടുണ്ട്. അതാണ് ഇതിന്റെ അടിസ്ഥാന കാരണം. ഈ ചെന്നവരെല്ലാം എനിക്ക് വേണ്ടി വന്നതാണെന്നും അതെല്ലാം സത്യമാണെന്നും വിശ്വസിച്ച് ഉണ്ണിമുകുന്ദനെതിരെ തിരിയുകയാണുണ്ടയെന്നും സജി നന്ത്യാട്ട് പറയുന്നു.

മേപ്പടിയാന്റെ സംവിധായകന് വാങ്ങിച്ചുകൊടുത്ത കാറ് അവസാനം ഉണ്ണി മുകുന്ദന്‍ വാങ്ങിച്ചതായി വന്നു. ഇത് രണ്ടും രണ്ട് കാലത്തും ഇറങ്ങിയത്. ഷെഫീഖിന്റെ സന്തോഷം എന്ന് പറയുന്ന പടം വലിയ രീതിയില്‍ ഓടിയിട്ടൊന്നുമില്ല. ഉണ്ണിമുകുന്ദന്റെ ഇപ്പോഴുള്ള ഇമേജ് തകർക്കാന്‍ വേണ്ടിയുള്ള ചില ഗൂഡലക്ഷ്യങ്ങള്‍ മലയാള സിനിമയില്‍ നടക്കുന്നുണ്ട്. അത് ഫെഫ്കയില്‍ നിന്നോ ഫിലിം ചേമ്പറില്‍ നിന്നോ, പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്നോ അല്ല.

ഉണ്ണി മുകുന്ദന് ഇപ്പോള്‍ മലയാളത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സ്വീകര്യതയ്ക്ക് കളങ്കം വരുത്താന്‍ വേണ്ടി ചിലർ നടത്തിയ ശ്രമത്തില്‍ ബാല ബലിയാടാവുകയായിരുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അല്ലാതെ ബാല പറയുന്നതില്‍ എവിടെയാണ് ഔചിത്യമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കട്ടെ. ടെക്നീഷ്യന്മാർക്ക് വേണ്ടി ബാല കരയുന്നു. ഫെഫ്ക എന്ന് പറയുന്ന ഒരു ശക്തമായ ഒരു സംഘടന ഇവിടെയുണ്ട്. ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത് വളരെ ശരിയാണ്.

ഒരു സംവിധായകനോ ടെക്നീഷ്യനോ ഒരു നടന്റെ വീട്ടില്‍ പോയി കരയേണ്ടി വന്നുവെന്ന് പറഞ്ഞാല്‍ അതിന്റെ അർത്ഥം ഫെഫ്ക കൊള്ളില്ലന്നല്ലേ. അങ്ങനെയല്ലാലോ ഫെഫ്കയുടെ പ്രവർത്തനം. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മില്‍ നല്ല ബന്ധമാണ്. ഇവിടെ തർക്കങ്ങള്‍ തീർക്കുന്നത് ഈ സംഘടനകളാണ്. അല്ലാതെ ബാല ആരാണ്. ഇവിടെ ഇതൊന്നും അല്ല വിഷയം. ബാല ഇവിടെ ഒരു കൈ മാത്രമാണ്. തല വേറെയാണെന്നും സജി നന്ത്യാട്ട് പറയുന്നു.
blackheads remover: ബ്ലാക്ക് ഹെഡ്‌സുകളെ തൂത്തെറിയാം;ഇതാ എട്ട് പൊടിക്കൈകള്‍

എല്ലാവരുടേയും ലക്ഷ്യം ഉണ്ണി മുകുന്ദനാണ്. അതുകൊണ്ടാണ് പെണ്ണുങ്ങള്‍ക്ക് മാത്രം പൈസ കൊടുത്തെന്ന് പറയുന്നത്. അതിന് പിന്നിലെ കുന്നായ്മ കണ്ടോ. ഇപ്പോള്‍ ബാല അത് പിന്‍വലിക്കാന്‍ തയ്യാറായല്ലോ. ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്നും ഇറക്കിവിട്ടുവെന്ന ഒരു ആരോപണവുമുണ്ട്. അമ്മായി അച്ഛനും അമ്മായി അമ്മയും ഭാര്യയുമൊക്കെയായിട്ടാണ് ബാല വന്നത്. അവിടെ എല്ലാവർക്കും സീറ്റുണ്ടായിരുന്നില്ല.

ഡബ്ബിങ് കാണിക്കുന്നതിന് വേണ്ടിയാണ് ബാല അവരെ കൊണ്ടുവന്നതെന്നത് ശരിയാണ്. എല്ലാവർക്കും അവിടെ സീറ്റുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, മറ്റ് ശബ്ദങ്ങള്‍ സ്റ്റുഡിയോക്കാർ അനുവദിക്കുകയുമില്ല. യേശുദാസ് പാടുമ്പോള്‍ ഞാന്‍ അവിടെ ഇരുന്നോട്ടെ എന്ന് എന്റെ സിനിമയുടെ ഒരു സമയത്ത് ഞാന്‍ ചോദിച്ചിരുന്നു. പക്ഷെ അദ്ദേഹം നോ എന്നായിരുന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ ശ്രദ്ധ തെറ്റുമെന്നത് ശരിയാണ്.

ബാലയുടെ ഡബ്ബിങ് നടക്കുമ്പോള്‍ സീറ്റില്ലാത്തതിനാല്‍ അസിസ്റ്ററ്റ് ഡയറക്ടർ ഉള്‍പ്പടെ ഇറങ്ങിപ്പോയി. അതിന് പിന്നാലെ അരമണിക്കൂർ കഴിഞ്ഞാണ് ഡബ്ബിങ് പൂർത്തിയാക്കാതെ പോയത്. പിന്നീട് ബാക്കിയുള്ള ഭാഗം ചെയ്തത് ആ ഡബ്ബിങ് സ്റ്റുഡിയോയിലെ ഫിറോസ് എന്ന് പറയുന്ന ആളാണ്. ഇതൊക്കെ ഞാന്‍ അന്വേഷിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും സജി നന്ത്യാട്ട് കുട്ടിച്ചേർക്കുന്നു.

രണ്ട് ലക്ഷ്യം രൂപ കിട്ടിയിട്ടില്ല, ഒരു ലക്ഷം മാത്രമാണ് കിട്ടിയതെന്നും ബാല പറയുന്നു. എന്നാല്‍ ആദ്യം ഒരു ലക്ഷം, പിന്നെ അമ്പതിനായിരം, നാല്‍പ്പതിനായിരം, പതിനായിരം എന്നിങ്ങനെ കൊടുത്തു. ഇത് പോക്കറ്റ് മണിയായിട്ടാണ് നല്‍കിയത്. ഇത് അദ്ദേഹത്തിന്റെ സ്റ്റാഫിന്റെ ശമ്പളമാണെങ്കില്‍ ഉണ്ണി മുകുന്ദന്‍ പണ്ട് പോയി അഭിനയച്ചതിന്റെ പ്രതിഫലം ബാല കൊടുത്താല്‍ മതിയല്ലോയെന്നും നിർമ്മാതാവ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications