Get Updates
Get notified of breaking news, exclusive insights, and must-see stories!

അജു അലക്സിനെതിരെ പുതിയ നീക്കവുമായി ബാല; 3 ദിവസത്തിനകം ഖേദം പ്രകടപ്പിച്ചില്ലെങ്കിൽ കളിമാറും

കൊച്ചി: നടന്‍ ബാലയും യൂട്യൂബര്‍ അജു അലക്‌സും തമ്മിലുള്ള പ്രശ്‌നം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അജു അലക്‌സിനെ ഫ്‌ളാറ്റില്‍ കയറി അക്രമിച്ചു എന്ന പരാതിയില്‍ പോലീസ് ബാലയുടെ വീട്ടില്‍ എത്തി മൊഴിയെടുത്തിരുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നും പരാതയില്‍ ആരോപിച്ചിരുന്നു. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതി നല്‍കിയത്.

തനിക്കെതിരെ അജു അലക്‌സ് വിഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണം എന്നാണ് ആരോപണം. എന്നാല്‍ ഇപ്പോള്‍ അജുവിനെതിരെ നിയമനടപടിയുമായി രം​ഗത്തുവന്നിരിക്കുകയാണ് ബാല. മാനനഷ്ട കേസ് നല്‍കാൻ ആണ് ബാലയുടെ നീക്കം

aju bala

അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് അജു അലക്‌സിന് ബാല വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. വീട്ടില്‍ കയറി അക്രമിച്ചു എന്നത് തെറ്റായ പ്രസ്താവനയാണെന്നും ഇത് മൂന്ന് ദിവസത്തിനകം പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയെ കൊണ്ട് മാപ്പ് പറയിപ്പിച്ചതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ചില താരങ്ങളെ അധിക്ഷേപിച്ചതിന് സന്തോഷ് വര്‍ക്കിയെ കൊണ്ട് ബാല സോഷ്യല്‍ മീഡിയയില്‍ മാപ്പ് പറയിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് പറയിപ്പിക്കാന്‍ ബാല കോടതി ആണോ എന്ന് ചോദിച്ചുകൊണ്ട് അജു വീഡിയോ ചെയ്തത്. തൊട്ടുപിന്നാലെ അജിവിനെതിരെ ബാല രംഗത്തെത്തി.

ബാല അജുവിന്റെ ഫ്‌ളാറ്റിലേക്ക് പോകുമ്പോള്‍ സന്തോഷ് വര്‍ക്കിയും കൂടെ ഉണ്ടായിരുന്നു. എന്നാല്‍ അജുവിന്റെ സുഹൃത്ത് മാത്രമാണ് റൂമില്‍ ഉണ്ടായിരുന്നത്. ഇയാളെ ബാല തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നായിരുന്നു പിന്നീട് വന്ന ആരോപണം. എന്നാല്‍ ബാല വീണ്ടും സന്തോഷ് വര്‍ക്കിയുമായുള്ള വീഡിയോയുമാ സോഷ്യല്‍മീഡിയയില്‍ എത്തി.

ബാല സന്തോഷ് വര്‍ക്കിയെ പൂട്ടിയിട്ടാണ് തനിക്കെതിരെ കാര്യങ്ങള്‍ പറയപ്പിച്ചതെന്ന ആരോപണങ്ങള്‍ സന്തോഷ് വര്‍ക്കി നിഷേധിച്ചിരുന്നു. ബാല തന്നെ പൂട്ടിയിട്ടിട്ടില്ല എന്ന് സന്തോഷ് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ബാലയുടെ കൂടെ നിന്നാണ് സന്തോഷ് ഇക്കാര്യം പറഞ്ഞത്. താന്‍ ഒറ്റയ്ക്ക് സ്‌കൂട്ടര്‍ ഓടിച്ചാണ് ബാലയുടെ അടുത്തേക്ക് വന്നതെന്നും സന്തോഷ് വര്‍ക്കി വീഡിയോയില്‍ പറഞ്ഞിരുന്നു

തനിക്ക് ഒ സി ഡി (Obsessive-compulsive disorder) എന്ന രോഗമാണ് എന്നും 20 വർഷമായി അതിന്റെ ചികിത്സയിൽ ആണ് എന്നും അടുത്തിടെ ബെംളൂരിലെ ആശുപത്രിയിൽ ആയിരുന്നുവെന്നും സന്തോഷ് വ്യക്തമാക്കിയിരുന്നു. സന്തോഷ് വർക്കി കഴിക്കുന്ന മരുന്നുകൾ ബാല ലൈവിൽ കാണിക്കുകയും ചെയ്തിരുന്നു.

ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഫോൺ തട്ടിയെടുത്തിട്ടില്ലെന്നും സന്തോഷ് വ്യക്തമാക്കുന്നുണ്ട്. അജു അലക്‌സിനെ നിയമപരമായി കൈകാര്യം ചെയ്യുമെന്നും ബാല വ്യക്തമാക്കിയരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+