കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോട്ടോ മാറി ഷാജി കൈലാസ് മരിച്ചെന്ന വാര്‍ത്ത നിസാരമായി കാണാന്‍ കഴിയില്ലെന്ന് ബാലചന്ദ്രമേനോന്‍

  • By Sruthi K M
Google Oneindia Malayalam News

ജീവിച്ചവരെ കൊല്ലുന്ന സോഷ്യല്‍ മീഡിയയെയും മാധ്യമപ്രവര്‍ത്തകരെയും വിമര്‍ശിച്ച് പ്രശസ്ത നടന്‍ ബാലചന്ദ്രമേനോന്‍ രംഗത്ത്. കഴിഞ്ഞ ദിവസം സംവിധായകന്‍ ഷാജി കൈലാസ് മരിച്ചെന്ന വാര്‍ത്ത വരികയുണ്ടായി. ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്റെ മരണ വാര്‍ത്തയില്‍ ഷാജി കൈലാസിന്റെ ഫോട്ടോ മാറിപ്പോകുകയായിരുന്നു. സംഭവം ഷാജി കൈലാസ് നിസാരമാക്കി തള്ളുകയാണ് ചെയ്തത്.

എന്നാല്‍, ഇത് നിസാരമാക്കി തള്ളാന്‍ സാധിക്കില്ലെന്നാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്. വേദനയോടെയാണ് ആ വാര്‍ത്ത കണ്ടത്. ഒരു ദേശീയ പത്രത്തിലാണ് ഫോട്ടോ മാറിപ്പോയി വാര്‍ത്ത അച്ചടിച്ചിരുന്നത്. സംഭവത്തില്‍ അക്ഷന്തവ്യമായ തെറ്റാണ് സംഭവിച്ചതെന്ന് അദ്ദേഹം പറയുന്നു. ഈ വാര്‍ത്ത രണ്ടു കലാകാരന്മാരെയും ഒരേസമയം അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും ബാലചന്ദ്രമേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആ വാര്‍ത്ത നിസാരമല്ല

ആ വാര്‍ത്ത നിസാരമല്ല

ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്റെ മരണ വാര്‍ത്തയില്‍ ഷാജി കൈലാസിന്റെ ഫോട്ടോ മാറിപ്പോയത് നിസാരമാക്കി കളയാന്‍ സാധിക്കില്ലെന്ന് ബാലചന്ദ്രമേനോന്‍. വേദനയോടെയാണ് ആ വാര്‍ത്ത കണ്ടതെന്നും അദ്ദേഹം പറയുന്നു.

കലാകാരന്മാരെ അധിക്ഷേപിച്ചു

കലാകാരന്മാരെ അധിക്ഷേപിച്ചു

സംഭവത്തില്‍ വലിയ തെറ്റ് തന്നെയാണ് സംഭവിച്ചത്. ഈ വാര്‍ത്ത രണ്ടു കലാകാരന്മാരെയും ഒരേസമയം അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും ബാലചന്ദ്രമേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഷാജി കൈലാസ് മരിച്ചു!

ഷാജി കൈലാസ് മരിച്ചു!

കഴിഞ്ഞ ദിവസം അന്തരിച്ച ആനന്ദക്കുട്ടന്റെ മരണ വാര്‍ത്തയിലാണ് ഷാജി കൈലാസിന്റെ ഫോട്ടോ വന്നത്. ദേശീയ പത്രത്തിന്റെ ചെന്നൈ എഡിഷനിലായിരുന്നു വാര്‍ത്ത വന്നത്. വാര്‍ത്ത കണ്ടവര്‍ ശരിക്കും ഞെട്ടി.

ചോദിക്കാനും പറയാനും ആരുമില്ലേ?

ചോദിക്കാനും പറയാനും ആരുമില്ലേ?

ചോദിക്കാനും പറയാനും ആരും ഈ നാട്ടിലില്ല എന്ന മട്ടിലാണ് കാര്യങ്ങള്‍ നടക്കുന്നത്. കാണുമ്പോള്‍ നല്ല വേദനയുണ്ട്. ജഗതി ശ്രീകുമാറും മാമുക്കോയയും മറ്റ് താരങ്ങളും മരിച്ചെന്ന വാര്‍ത്തകള്‍ കേട്ടപ്പോഴും വിഷമം തോന്നിയിരുന്നുവെന്നും താരം പറയുന്നു.

ശക്തമായി പ്രതിഷേധിക്കുന്നു

വിരല്‍ തുമ്പില്‍ എല്ലാം അറിയാന്‍ കഴിയുന്ന പത്രപ്രവര്‍ത്തന മേഖലയില്‍ നിന്നും ഇത്തരം തെറ്റുകള്‍ വരുന്നത് വളരെ മോശം തന്നെയാണ്. ഇതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു.

ഒന്നിനും സുരക്ഷിതമില്ല

ഒന്നിനും സുരക്ഷിതമില്ല

മരിക്കുന്നവരുടെ ഫോട്ടോ ആരേലും ഏല്‍പ്പിക്കുന്നതുവരെ ആരും സുരക്ഷിതമല്ലെന്ന് തോന്നിപ്പോകുന്നുവെന്ന് താരം പറയുന്നു.

തന്റെ സിനിമയെക്കുറിച്ച് പറഞ്ഞില്ല

തന്റെ സിനിമയെക്കുറിച്ച് പറഞ്ഞില്ല

ആനന്ദക്കുട്ടന്റെ മരണവാര്‍ത്തയില്‍ തന്റെ സിനിമയെക്കുറിച്ച് പറഞ്ഞതായി കണ്ടില്ല. താനും ആനന്ദക്കുട്ടനും നല്ല സുഹൃത്തുക്കളായിരുന്നു. കാര്യം നിസ്സാരം എന്ന സിനിമ ഞങ്ങളൊരുമിച്ച് എടുത്ത ചിത്രമാണ്. ആ ചിത്രത്തിന്റെ പേര് വിട്ടുപോയത് ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Actor and Director Balachandra menon facebook talk about shaji kailas wrong death news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X