കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടക കലാകാരന്‍മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാന്‍ നാണമില്ലേ? എന്തൊരു ശുഷ്‌കാന്തി, സമ്മതിക്കണം...

  • By Desk
Google Oneindia Malayalam News

കൊച്ചി: നാടകവണ്ടിയില്‍ വച്ച ബോര്‍ഡിന്റെ അളവെടുത്ത് പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒരു നാടകം കളിച്ചാല്‍ കഷ്ടിച്ച് 5000 രൂപ മാത്രം കിട്ടുന്ന നാടക സമിതിയുടെ വയറ്റത്തടിക്കുന്ന നടപടിയാണിതെന്നാണ് വിമര്‍ശനം. വണ്ടിയില്‍ സ്ഥാപിച്ച ബോര്‍ഡ് വലിപ്പം കൂടിയെന്നാരോപിച്ച് 24000 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്.

Recommended Video

cmsvideo
Kerala MVD in controversy after charging fine for drama troup | Oneindia Malayalam

ഒരു സംസ്‌കാരത്തെ വാര്‍ത്തെടുക്കാന്‍ കഷ്ടപ്പെടുന്ന നാടക കലാകാരന്‍മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാന്‍ നാണമില്ലേ എന്ന് നടന്‍ ബാലാജി ശര്‍മ ചോദിക്കുന്നു. സിനിമാ മേഖലയിലുള്ള ഒട്ടേറെ പേര്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. വിശദ വിവരങ്ങള്‍ ഇങ്ങനെ....

ബാലാജി ശര്‍മയുടെ വാക്കുകള്‍

ബാലാജി ശര്‍മയുടെ വാക്കുകള്‍

എന്തൊരു ശുഷ്‌കാന്തി, എന്റമ്മോ സമ്മതിക്കണം. ജോലി ചെയ്യുന്നെങ്കില്‍ ഇങ്ങനെ തന്നെ വേണം. പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാന്‍ എന്തെളുപ്പം. നാടക വണ്ടിയുടെ ഫ്‌ളക്‌സ് ബോര്‍ഡിന്റെ നീളം കൂടിയത്രേ. പിഴ ചുമത്തി പോലും! നാണമില്ലെടോ... സര്‍ക്കാര്‍ വാഹനങ്ങളില്‍ അനധികൃത യാത്രക്കാരെയും, പച്ചക്കറിപോലുള്ള പ്രൈവറ്റ് കാര്യങ്ങള്‍ക്കു വണ്ടി ഉപയോഗിക്കുന്ന അധികാര കൊഴുപ്പിനെയോ പിടിച്ചു പിഴ അടിക്കാന്‍ ചങ്കൂറ്റം കാണിക്കു ഹെ... ഒരു സംസ്‌കാരത്തിനെ വാര്‍ത്തെടുക്കാന്‍ കഷ്ട്ടപ്പെടുന്ന നാടക കലാകാരന്മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാന്‍ നാണമില്ലേ എന്നാണ് ബാലാജി ശര്‍മ ചോദിക്കുന്നത്.

ഇതിലും ഭേദം കട്ടപ്പാര

ഇതിലും ഭേദം കട്ടപ്പാര

സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് മോട്ടോര്‍ വാഹന വകുപ്പിനെതരെ ഉയരുന്നത്. ഇതിലും ഭേദം കട്ടപ്പാരയുമായി ഇറങ്ങുന്നതായിരുന്നുവെന്നാണ് ബാലാജി ശര്‍മയുടെ എഫ്ബി കമന്റിന് താഴെ ഒരാള്‍ പ്രതികരിച്ചത്. പാവപ്പെട്ടവന്റെ കഴുത്തിന് പിടിക്കാം, ഉന്നതന്‍മാരെ ആരും തൊടില്ലെന്നും വിമര്‍ശനമുണ്ട്.

നിങ്ങളുടെ ശമ്പളം

നിങ്ങളുടെ ശമ്പളം

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന മാസ ശമ്പളംപോലും നാടക സമിതിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന് ലഭിക്കുന്നില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയണം. ഉദ്യോഗസ്ഥരുടെത് മനുഷ്യത്വമില്ലാത്ത നടപടിയായി പോയി എന്നും വിമര്‍ശനമുയര്‍ന്നു.

രാഷ്ട്രീയക്കാരുടെ പ്രചാരണ വാഹനം

രാഷ്ട്രീയക്കാരുടെ പ്രചാരണ വാഹനം

കലാകാരന്‍മാരുടെ വാഹനം തടയാന്‍ ധൈര്യം കാണിച്ച മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരുടെ പ്രചാരണ വാഹനങ്ങള്‍ തടയാന്‍ ധൈര്യം കാണിക്കുമോ എന്നാണ് മറ്റു ചിലരുടെ ചോദ്യം. കലാകാരന്‍മാരുടെ ബോര്‍ഡിന്റെ വലിപ്പം കേരളം നേരിടുന്ന പ്രധാന പ്രശ്‌നമാണല്ലോ എന്ന പരിഹാസവും ചിലരുടെ ഭാഗത്തുനിന്നുണ്ടായി.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ബ്ലങ്ങാട് നാടകം കളിക്കാന്‍ ചെറായിയില്‍ നിന്ന് പോയ ആലുവ അശ്വതി നാടക സമിതിയുടെ വാഹനമാണ് ചേറ്റുവ പാലത്തിന് സമീപം മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. ബോര്‍ഡ് വച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നും വാഹനത്തിലെ ബോര്‍ഡിന്റെ പരസ്യത്തുക അടച്ചില്ലെന്നും കാട്ടിയാണ് 24000 രൂപ പിഴ ചുമത്തിയത്.

എല്ലാം മൊബൈലില്‍ പകര്‍ത്തി

എല്ലാം മൊബൈലില്‍ പകര്‍ത്തി

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞ ശേഷമുള്ള കാര്യങ്ങള്‍ വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഒരു ഉദ്യോഗസ്ഥന്‍ വാഹനത്തിന്റെ മുകളില്‍ കയറി ബോര്‍ഡ് അളന്ന ശേഷമായിരുന്നു വനിതാ ഇന്‍സ്‌പെക്ടര്‍ പിഴ ചുമത്തിയത്. ഞങ്ങളുടെ നാടകം മുടങ്ങുമെന്നും ഇത് വലിയ തെറ്റാണോ എന്നും ഒരാള്‍ ഉദ്യോഗസ്ഥനോട് ചോദിക്കുന്നതും വീഡിയിലുണ്ട്.

നിയമപരമായ നടപടിയാണെങ്കിലും

നിയമപരമായ നടപടിയാണെങ്കിലും

വലിയ വിമര്‍ശനമാണ് ഇന്‍സ്‌പെക്ടറുടെ നടപടിക്കെതിരെ ഉയര്‍ന്നത്. നിയമപരമായ നടപടിയാണെങ്കിലും വളരെ പ്രയാസം നേരിടുന്ന നാടകക്കാരോട് വേണമായിരുന്നോ എന്നാണ് ഉയരുന്ന ചോദ്യം. സംവിധായകന്‍ ഡോ. ബിജു, നടന്‍ ഹരീഷ് പേരടി എന്നിവരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രംഗത്തുവന്നു.

English summary
Actor Balaji Sarma response to Motor Vehicle Inspector who give fine to Drama troupe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X