'പൂളിൽ വെച്ച് ബാലു വർഗീസ് മോശമായി പെരുമാറി, അറിയാതെ പറ്റിയതെന്ന്', വക്കീൽ നോട്ടീസ് അയച്ച് യുവതി

നടന്‍ ബാലു വര്‍ഗീസ് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി യുവതി. സുഹൃത്തുക്കള്‍ക്കൊപ്പമുളള സ്വകാര്യ പരിപാടിയില്‍ നീന്തല്‍ക്കുളത്തില്‍ വെച്ച് നടന്‍ മോശമായി സ്പര്‍ശിച്ചു എന്നാണ് ആരോപണം. ബാലു വര്‍ഗീസിന് യുവതി വക്കീല്‍ നോട്ടീസ് അയച്ചതായി ദി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. രേഖാമൂലം മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടാണ് യുവതി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സംഭവത്തില്‍ ബാലു വര്‍ഗീസ് പ്രതികരിച്ചിട്ടില്ല.

അടുത്തിടെയാണ് സംഭവം ഉണ്ടായതെന്ന് യുവതി പറഞ്ഞതായി ദി ന്യൂസ് മിനുട്ട് വാര്‍ത്തയില്‍ പറയുന്നു. സുഹൃത്തുക്കള്‍ ഒരുമിച്ച് പൂളില്‍ കളിക്കുന്നതിനിടെയാണ് സംഭവം. പൂളില്‍ നല്ല വെളിച്ചം ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ തനിക്ക് വ്യക്തമായി കാണാനും സാധിക്കുന്നുണ്ടായിരുന്നു. അയാളുടെ കൈകള്‍ ശക്തമായി ദേഹത്ത് പിടിച്ചത് ഞാന്‍ അറിഞ്ഞു. അത് അറിയാതെ സംഭവിച്ചതാണെന്ന് കരുതുന്നില്ല, അക്കാര്യം ഉറപ്പാണ്, യുവതി ദി ന്യൂസ് മിനുട്ടിനോട് പറഞ്ഞു.

അപ്പോള്‍ തന്നെ ബാലു വര്‍ഗീസിനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ അത് അറിയാതെ പറ്റിയതാണ് എന്നായിരുന്നു മറുപടി. താന്‍ ഉറച്ച് നിന്നതോടെ അയാള്‍ ക്ഷമ ചോദിച്ചു. ഞാന്‍ ആകെ വല്ലാതായിപ്പോയിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ അവിടം വിട്ടു, കാര്യം ഭര്‍ത്താവിനോട് പറഞ്ഞു. തൊട്ടടുത്ത ദിവസം ഭര്‍ത്താവാണ് ബാലുവിനോട് സംസാരിച്ചത് എന്നും യുവതി പറഞ്ഞു.

Actor

ദേഹത്ത് പിടിച്ചതായി അയാള്‍ സമ്മതിക്കുന്നുണ്ട്, പക്ഷേ അത് അറിയാതെ പറ്റിയതാണ് എന്നാണ് ആവര്‍ത്തിച്ച് പറയുന്നത്. ഈ സംഭവത്തിന് ശേഷം താനും ഭര്‍ത്താവും അയാളുമായുളള സൗഹൃദം അവസാനിപ്പിച്ചു. അയാള്‍ തന്നെ വളരെ ബലമായിട്ടാണ് പിടിച്ചത്. അത് അറിയാതെ പറ്റിയതാകാന്‍ തരമില്ല. സൃഹൃത്തുക്കളുടെ ഇടയില്‍ നമുക്കൊരു വിശ്വാസം ഉണ്ടാകും സ്ത്രീകള്‍ എന്ന നിലയില്‍. ആ സുരക്ഷിതത്വം തകര്‍ക്കപ്പെടുന്നത് വല്ലാത്ത ബുദ്ധിമുട്ടാണ്, യുവതി പറഞ്ഞു.

സംഭവത്തിന് ശേഷം ബാലു വര്‍ഗീസിന്റെ കുടുംബാംഗങ്ങൾ ബന്ധപ്പെടാനും പ്രശ്‌നം ഒതുക്കി തീര്‍ക്കാനും ശ്രമം നടത്തിയതായും പരാതിക്കാരി ആരോപിക്കുന്നു. സിനിമാ രംഗത്തെ സുഹൃത്തുക്കളായ മറ്റ് ചില സ്ത്രീകളോട് സംസാരിച്ചപ്പോള്‍ അവര്‍ക്കും സമാന അനുഭവം ഇയാളില്‍ നിന്നും ഉണ്ടായിട്ടുളളതായി അറിഞ്ഞുവെന്നും യുവതി പറയുന്നു.

''കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇത് സംഭവിച്ചത്. ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷ പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നു. ബാലുവുമായോ ഭാര്യയുമായോ തനിക്ക് അടുപ്പം ഉണ്ടായിരുന്നില്ല. പക്ഷേ കണ്ടിട്ടും സംസാരിച്ചിട്ടും ഉണ്ട്. സംഭവ ദിവസം അയാളുടെ ഭാഗത്ത് നിന്ന് മോശം സ്പര്‍ശനം ഉണ്ടായി. അപ്പോള്‍ തന്നെ താന്‍ അയാളുടെ കൈ ദേഹത്ത് നിന്ന് മാറ്റി. ആ മുറിയിലെ മറ്റൊരു ഭാഗത്തേക്ക് മാറി നിന്നു. അയാള്‍ മാപ്പ് പറയുമെന്ന് കരുതി, പക്ഷേ ഒന്നും സംഭവിച്ചില്ല. സുഹൃത്തുക്കളുമായി അന്ന് ഇക്കാര്യം പങ്കുവെച്ചിരുന്നു. അയാളുടെ കുടുംബത്തെ ഓര്‍ത്താണ് പുറത്ത് പറയാതിരുന്നത്'', പരാതിക്കാരിയുടെ സമാന അനുഭവം ഉളള സുഹൃത്തിന്റെ വാക്കുകളാണിതെന്ന് ന്യൂസ് മിനുട്ട് വാര്‍ത്തയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma