ബിജെപി വിട്ട ശേഷം സുരേഷ് ഗോപി വിളിച്ചിരുന്നോ? ഭീമന്‍ രഘുവിന്റെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: കരുത്തുള്ള വില്ലന്‍ വേഷങ്ങളിലൂടെ മലയാളി സിനിമാ പ്രേമികളെ ആശ്ചര്യപ്പെടുത്തിയ നടനാണ് ഭീമന്‍ രഘു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളും ഏറെ ചര്‍ച്ചയായി. ബിജെപിയില്‍ ചേര്‍ന്നതും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതുമെല്ലാം ഭീമന്‍ രഘുവിനെ വ്യത്യസ്തനാക്കി. അടുത്തിടെ അദ്ദേഹം ബിജെപിയില്‍ നിന്ന് രാജിവയ്ക്കുകയും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ ബിജെപിയുടെ മുഖമാണ് നടന്‍ സുരേഷ് ഗോപി. എംപിയായും തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായും പാര്‍ട്ടിയെ സജീവമാക്കുന്നതില്‍ സുരേഷ് ഗോപി വഹിക്കുന്ന പങ്ക് ചെറുതല്ല. അടുത്തിടെ സംവിധായകരായ രാജസേനനനും രാമസിംഹനും പിന്നീട് ഭീമന്‍ രഘുവുമെല്ലാം ബിജെപി വിട്ടപ്പോള്‍ സുരേഷ് ഗോപിയുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാന്‍ ഏവര്‍ക്കും താല്‍പ്പര്യമുണ്ടാകും.

ബിജെപിയില്‍ നിന്ന് വിട്ട ശേഷം സുരേഷ് ഗോപി വിഷയത്തില്‍ തന്നെ വിളിച്ചിട്ടില്ലെന്ന് ഭീമന്‍ രഘു പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഭീമന്‍ രഘു ഇക്കാര്യം വിശദീകരിച്ചത്. സുരേഷ് ഗോപി മാത്രമല്ല, ബിജപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, അല്ലെങ്കില്‍ മറ്റു നേതാക്കള്‍ ആരും വിളിച്ചില്ലെന്നും ഭീമന്‍ രഘു പ്രതികരിച്ചു.
പിണറായി വിജയനുമായി മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. പാര്‍ട്ടി മാറുന്ന കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു. ഇനി നമ്മുടെ പാര്‍ട്ടി എന്ന് പറയുന്നതില്‍ വിരോധമുണ്ടോ എന്ന് ചോദിച്ചപ്പോഴും മുഖ്യമന്ത്രി ചിരിക്കുകയാണ് ചെയ്തത്. മൂന്നാം പിണറായി സര്‍ക്കാര്‍ വരുമെന്നും അത്രയും നല്ല കാര്യങ്ങള്‍ ചെയ്തില്ലേ എന്നും താന്‍ അദ്ദേഹത്തോട് പറഞ്ഞുവെന്നും ഭീമന്‍ രഘു സൂചിപ്പിച്ചു.
കേന്ദ്രത്തില്‍ നരേന്ദ്ര മോദിക്ക് മൂന്നാം തവണ അധികാരം ലഭിക്കുമെന്ന് തോന്നുന്നില്ല എന്ന് ഭീമന്‍ രഘു പറയുന്നു. മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷം പുതിയ മുന്നണിയായി വരുന്നു. എങ്കിലും പ്രധാനമന്ത്രിക്ക് കോട്ടം സംഭവിക്കില്ല. മോദിയുടെ ഇപ്പോഴത്തെ രീതി മറ്റൊന്നായി മാറി. വീണ്ടും ഭരണം കിട്ടുമോന്ന് പറയാനാകില്ലെന്നും ഭീമന്‍ രഘു പറഞ്ഞു.
ഇടതുപക്ഷത്തിന്റെ ആശയം പളുങ്ക് പോലുള്ളതാണ്. അവര്‍ക്ക് ലിഖിതമായ ഭരണഘടനയുണ്ട്. അവര്‍ക്ക് എല്ലാത്തിനും ഒരു നിലപാടുണ്ട്. ഒരാള്‍ എത്തിയാല്‍ സ്വീകരിക്കുന്നത് വളരെ മാന്യമായിട്ടാണ്. എല്ലാം കൃത്യമായി പഠിച്ചാണ് അവര്‍ പാര്‍ട്ടിയില്‍ എടുക്കുകയുള്ളൂവെന്നും ഭീമന്‍ രഘു പറഞ്ഞു. രാജസേനന്‍ ബിജെപി വിട്ടുവെന്നത് അറിഞ്ഞപ്പോള്‍ നല്ല കാര്യമാണെന്ന് ഞാന്‍ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുരംഗത്ത് സജീവമായവരെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ ബിജെപി നേരത്തെ ശ്രമിച്ചിരുന്നു. ഈ വേളയിലാണ് സിനിമാ രംഗത്ത് നിന്ന് പലരും പാര്‍ട്ടിയില്‍ സജീവമായത്. എന്നാല്‍ അടുത്ത കാലത്ത് ഇവരെല്ലാം ബിജെപിയെ കൈവിടുന്നതാണ് കാഴ്ച. രാജസേനനനും രാമസിംഹനും ഭീമന്‍ രഘുവുമെല്ലാം രാജിവച്ചു. കൂടുതല്‍ രാജിയുണ്ടാകുമെന്നാണ് രാജസേനന്‍ സൂചിപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ ബിജെപിക്ക് ക്ഷീണമാണിതെല്ലാം.












Click it and Unblock the Notifications