ഞാന്‍ മദ്യപിച്ചിരുന്നില്ല, തല്ലു കൊടുത്തതു പോലെ തിരിച്ചു കിട്ടിയെന്ന് ഭീമന്‍ രഘു
തിരുവനന്തപുരം: നടന്‍ ഭീമന്‍ രഘു കടയുടമയെ മര്‍ദ്ദിച്ചെന്ന വാര്‍ത്ത പ്രചരിക്കവെ സത്യാവസ്ഥയെന്തെന്ന് താരം തന്നെ പറയുന്നു. വാര്‍ത്തകള്‍ പലതും വളച്ചൊടിക്കുകയാണ്, ഒരു നിസാര പ്രശ്‌നം ഊതിവീര്‍പ്പിക്കേണ്ടതില്ലെന്ന് ഭീമന്‍ രഘു പറയുന്നു. ഞാന്‍ മദ്യപിച്ചിരുന്നില്ല, മദ്യപിച്ചതു കൊണ്ടൊന്നുമല്ല പ്രശ്‌നമുണ്ടാക്കിയതെന്നും ഭീമന്‍ രഘു പറഞ്ഞു. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
തല്ലു കൊടുത്തത് സത്യം തന്നെ, പക്ഷെ കൊടുത്തതു പോലെ തിരിച്ചും കിട്ടിയെന്നും താരം പറയുന്നു. മര്‍ദ്ദനത്തില്‍ തലയിലും കാലിലുമൊക്കെ പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചികിത്സയിലാണെന്നും താരം പറയുന്നു. ജീവിതത്തിലെ ആദ്യം അനുഭവമാണിതെന്നും ഭീമന്‍ രഘു പങ്കുവെച്ചു.

സത്യം അങ്ങനെയല്ല
ഒരു ചെറിയ വാക് തര്‍ക്കമാണുണ്ടായത്. എന്റെ സുഹൃത്തും കടയുടമയും തമ്മിലാണ് ആദ്യം തര്‍ക്കമുണ്ടായത്. അസഭ്യം പറഞ്ഞപ്പോള്‍ ഞങ്ങളും പ്രതികരിച്ചെന്ന് ഭീമന്‍ രഘു പറയുന്നു. അസഭ്യം പറഞ്ഞതു കൊണ്ടാണ് തല്ലി പോയതെന്നും താരം പറയുന്നു.

ആരോപണങ്ങളിങ്ങനെ
ഐസ്‌ക്രീം തരില്ലെന്ന് പറഞ്ഞതിന് കാറില്‍ നിന്നെറിങ്ങിയ ഭീമന്‍ രഘു കടയുടമ ശ്രീജേഷിനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് വാര്‍ത്ത വന്നത്.

ഐസ്‌ക്രീം തരാത്തതിന്
കാറിനടുത്തേക്ക് ഐസ്‌ക്രീം എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞാണ് വാക് തര്‍ക്കമുണ്ടായത്.

മദ്യപിച്ചിരുന്നില്ല
ഞാന്‍ മദ്യപിച്ചിരുന്നില്ല, മദ്യപിച്ചതു കൊണ്ടൊന്നുമല്ല പ്രശ്‌നമുണ്ടാക്കിയതെന്നും ഭീമന്‍ രഘു പറഞ്ഞു. ഒരു നടനായതു കൊണ്ടാണ് വാര്‍ത്ത ഇത്തരത്തില്‍ വന്നതെന്നും താരം പ്രതികരിച്ചു.

തല്ല് കൊടുത്ത പോലെ തിരിച്ചു കിട്ടി
തല്ലു കൊടുത്തത് സത്യം തന്നെ, പക്ഷെ കൊടുത്തതു പോലെ തിരിച്ചും കിട്ടിയെന്നും താരം പറയുന്നു. മര്‍ദ്ദനത്തില്‍ തലയിലും കാലിലുമൊക്കെ പരിക്കേറ്റിട്ടുണ്ടെന്നും താരം പറയുന്നു.

മുന്‍വൈരാഗ്യമില്ല
മുന്‍വൈരാഗ്യമോ മറ്റു പ്രശ്‌നങ്ങളോ ഇല്ലായിരുന്നുവെന്നും താരം പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ലെന്നും ഭീമന്‍ രഘു പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications