Get Updates
Get notified of breaking news, exclusive insights, and must-see stories!

''പാര്‍ട്ടിക്കൊടിയുടെ വലുപ്പവും മഹത്വവും എനിക്ക് നന്നായി അറിയാം''; 'കൊടി പിടിച്ച' സംഭവത്തില്‍ ഭീമന്‍ രഘു

തിരുവനന്തപുരം: നടന്‍ ഭീമന്‍ രഘു ബി ജെ പി ബന്ധം ഉപേക്ഷിച്ച് സി പി എമ്മില്‍ എത്തിയത് മുതല്‍ വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ എ കെ ജി സെന്ററിലെത്തി കണ്ട ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഭീമന്‍ രഘു ബലികുടീരങ്ങളെ പാടിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാവ ചടങ്ങില്‍ എഴുന്നേറ്റ് നിന്നത് ട്രോളുമായി.

മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ആദരം കൊണ്ടാണ് അദ്ദേഹം സംസാരിച്ച് കഴിയുന്നത് വരെ സദസിലിരുന്ന താന്‍ എഴുന്നേറ്റ് നിന്നത് എന്നായിരുന്നു ഭീമന്‍ രഘു പറഞ്ഞത്. ഇതിന് പിന്നാലെ മിസ്റ്റര്‍ ഹാക്കര്‍ എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി സി പി എമ്മിന്റെ കൊടിയുമായി എത്തിയതും വൈറലായി. ഇപ്പോഴിതാ ഇതിലെല്ലാം വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഭീമന്‍ രഘു. വണ്‍ഇന്ത്യ മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

BHEEMAN RAGHU

ഭീമന്‍ രഘുവിന്റെ വാക്കുകള്‍:

'കേരള ജനത രണ്ടാം വര്‍ഷം മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ആളല്ലേ. അദ്ദേഹം സംസാരിക്കുന്ന ഒരു സ്റ്റേജില്‍ പത്ത് മിനിറ്റ് നേരം എഴുന്നേറ്റ് നില്‍ക്കാന്‍ എനിക്ക് അവകാശമില്ലേ. അതാണ് ഞാന്‍ ചെയ്തത്. വലിയൊരു മനുഷ്യന്‍ അദ്ദേഹത്തെ ആദരിക്കുക, ബഹുമാനിക്കുക എന്നുള്ളത് എന്റെ ഒരു ആവശ്യമാണ്. ഞാന്‍ വളര്‍ന്ന് വന്നത് ആ ഒരു സംസ്‌കാരത്തിലൂടെയാണ്.

കുട്ടിക്കാലത്ത് എന്റെ അച്ഛനും അമ്മയും എന്നെ വളര്‍ത്തി കൊണ്ടുവന്നത് ആ രീതിയിലുള്ള സംസ്‌കാരത്തിലൂടെയാണ്. വലിയവരെ ബഹുമാനിക്കുക എന്നുള്ളത് എന്റെ ഒരു രീതിയാണ്. എന്റെ പിറകില്‍ നില്‍ക്കുന്ന ആള്‍ക്കാരോട് ഞാന്‍ ചോദിച്ചു അങ്ങനെ നില്‍ക്കുന്നതില്‍ പ്രശ്നമുണ്ടോ എന്ന്. അങ്ങനെ പ്രശ്നമുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ ദൈവത്തെയോര്‍ത്ത് അവിടെ ഇരിക്കണം എന്ന് അവര്‍ പറയണമായിരുന്നു.

അവര്‍ ഒറ്റക്ഷരം മിണ്ടിയില്ല. എന്നെ പരിഹസിക്കുന്ന പല താരങ്ങളുടേയും ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അവര്‍ അങ്ങനെ ചെയ്തോട്ടെ. അത് അവരുടെ സംസ്‌കാരമാണ്. തിയേറ്ററില്‍ കൊടിയുമായി പോയതിനെ സി പി എം പ്രവര്‍ത്തകരും വിമര്‍ശിച്ചതായി അറിഞ്ഞു. അവര്‍ക്ക് എന്തിനാണ് ഞാന്‍ കൊടിയും കൊണ്ട് പോയത് എന്ന് അറിയില്ല. മിസ്റ്റര്‍ ഹാക്കറിന്റെ പ്രൊമോഷന്‍ നടക്കുന്ന സ്ഥലമായിരുന്നു അത്.

അതിനകത്ത് സഖാവ് അബ്ദു എന്ന് പറയുന്ന കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. എനിക്കെതിരെ പറഞ്ഞവര്‍ ആ സിനിമ കണ്ടോ എന്ന് എനിക്കറിയില്ല. പാര്‍ട്ടിയുടെയും കൊടിയുടേയും രീതിയും വലുപ്പവും സഖാവ് എന്ന് പറയുന്നതിന്റെ അര്‍ത്ഥവും എനിക്ക് നന്നായി അറിയാം. സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ് കൊടി കൊണ്ടുവന്നത്.

പാര്‍ട്ടിയില്‍ ഉള്ളവരെ താറടിക്കാന്‍ ചെയ്തതല്ല. അങ്ങനെ നിങ്ങള്‍ക്ക് വല്ല പ്രയാസവും ഉണ്ടെങ്കില്‍ ഞാന്‍ അതിന് ഉത്തരവാദി അല്ല. പാര്‍ട്ടി കൊടിയുമായി പോയത് പടത്തിന്റെ പ്രൊമോഷന് വേണ്ടി മാത്രമാണ്.'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+