Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നത് മോദിയെ മാത്രം...

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടന്‍ ഭീമന്‍ രഘു. രാഷ്ട്രയത്തില്‍ താന്‍ വിശ്വസിക്കുന്നത് നരേന്ദ്ര മോദിയെ മാത്രമാണെന്നാണ് ഭീമന്‍ രഘു പറഞ്ഞത്. രാഷ്ട്രീയത്തില്‍ താനിപ്പോള്‍ സജീവമല്ലെന്ന് ഭീമന്‍ രഘുവ പറയുന്നു. രാഷ്ട്രീയത്തില്‍ വിശ്വാസം ഉണ്ട് എന്നല്ലാതെ തന്റെ അനുഭവം വെച്ച് അതിനപ്പുറത്തേക്ക് പോകുന്നത് വിജയമല്ലെന്നും ഭീമന്‍ രഘു പറയുന്നു.

ഭീമന്‍ രഘുവിന്റെ വാക്കുകള്‍:

രാഷ്ട്രീയത്തില്‍ ഞാനിപ്പോള്‍ സജീവമല്ല. നമുക്ക് അതിലൊരു വിശ്വാസം ഉണ്ടെന്നല്ലാതെ രാഷ്ട്രീയത്തിലേക്ക് ഞാന്‍ സജീവമായി പോയിട്ടില്ല. കാരണം ഞാന്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ഒരോയൊരാള് നരേന്ദ്ര മോദിയാണ്. അതിനപ്പുറം സജീവ പ്രവര്‍ത്തനം എനിക്ക് പറ്റില്ല. എന്റെ കാഴ്ചപ്പാടും ആഗ്രഹങ്ങളും വേറെയായിരുന്നു. പക്ഷേ അതിലേക്കൊന്നും എത്തിച്ചേരാന്‍ ആവില്ല എന്നാണ് അനുഭവം എന്നെ പഠിപ്പിച്ചത്. അതിനാല്‍ അതിലേക്ക് ഞാന്‍ കൂടുതല്‍ പോയില്ല. എന്നിരുന്നാലും ആ മഹാനെ എനിക്ക് വലിയ ഇഷ്ടമാണ് ഭീമന്‍ രഘു പറഞ്ഞു.

നമിത ഇത് എങ്ങോട്ടാ....പുതിയ ചിത്രം പങ്കുവെച്ച് താരം ചോദ്യവുമായി ആരാധകർ

1


മോദിയിലേക്ക് ആകര്‍ഷിക്കാനുള്ള കാരണം എന്താണെന്നും അദ്ദേഹം പറയുന്നുണ്ട്. എന്തു കാര്യം വിചാരിച്ചാലും അദ്ദേഹം നടത്തിയിരിക്കും എന്നതാണ് എന്നെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ച ഒരു ഘടകം. അങ്ങനെയൊരു മനഷ്യനെ കാണുക പ്രയാസമാണ്. സത്യസന്ധമായ രീതിയിലാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നത് ഭീമന്‍ രഘു പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്.

2


2016 ല്‍ ഭീമന്‍ രഘു പത്താനാപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ഇവിടെ എല്‍ഡിഎഫിന് വേണ്ടി മത്‌ലരിച്ചത് ബി ഗണേഷ് കുമാര്‍ ആയിരുന്നു. അന്ന് ഗണേഷിന് വേണ്ടി മോഹന്‍ പ്രചാരണത്തിന് വന്നിരുന്നു.
മോഹന്‍ ലാല്‍ വന്നാലും മമ്മൂട്ടി വന്നാലും തനിക്കായിരിക്കും ജയമെന്നാണ് അദ്ദേഹം പറഞ്ഞതെങ്കിലും പരാജയപ്പെടുകയായിരുന്നു.

3


പരാജയത്തിന് ശേഷം രാഷ്ട്രീയത്തെക്കുറിച്ചുള്ള അഭിപ്രായം ഭീമന്‍ രഘു പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയം വേറെ ഒരു തരംഗമാണെന്നും അത് ആ രീതിയില്‍ പോയാലെ രാഷ്ട്രീയത്തില്‍ ഒരു സ്‌റ്റെപ്പ് കിട്ടുകയുള്ളൂവെന്നുമാണ് ഭീമന്‍ രഘു പറഞ്ഞത്. ഇനിയൊരു അവസരം കിട്ടിയാല്‍ മത്സരിക്കുകയില്ലെന്നും അന്ന് കിട്ടിയ അവസരം ഒരു എന്റര്‍ടെയ്ന്‍മെന്റായാണ് കണ്ടതെന്നും പറഞ്ഞിരുന്നു. പിണറായുടെ ഭരണം നല്ല ഭരണമാണെന്നും എന്ത് ്് പ്രശ്‌നമുണ്ടായും നേരിടാന്‍ തന്റേടമുള്ള ആളാണെന്നും ഭീമന്‍ രഘു നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. താന്‍ രാഷ്ട്രയം പറയുകയല്ല അദ്ദേഹം കഴിവുള്ള ആളാണ്. താന്‍ ഒരു എല്‍ഡിഎഫോ കോണ്‍ഗ്രസുകാരനോ ബിജെപി ആയിട്ടല്ല ഇക്കാര്യം പറയുന്നതെന്നും രഘു പറഞ്ഞിരുന്നു. സിനിമയും രാഷ്ട്രീയവും ഒത്തുയോജിപ്പിക്കാന്‍ പറ്റില്ലെന്നും ഇദ്ദേഹം പറയുന്നു.

4


ബിജെപിയിലേക്ക് പോയതിന് പിന്നാലെ സുരേഷ് ഗോപിക്ക് ലഭിക്കുന്ന പ്രതികരങ്ങലെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു സുരേഷ് ഗോപിയെ ചാണക സംഘി എന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമില്ല അത് ആവശ്യമില്ലാത്ത കാര്യമാണെന്നാണ് ഭീമന്‍ രഘു പറഞ്ഞത്.

Recommended Video

cmsvideo
    സുരേഷ് ഗോപിയെ ചാണക സംഘി എന്ന് വിളിക്കരുത്: ഭീമന്‍ രഘു | #Politics | OneIndia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+