കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയകുമാറിന് പിന്നാലെ ഭീമന്‍ രഘുവും ബിജെപിയില്‍, തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?

  • By Muralidharan
Google Oneindia Malayalam News

തിരുവനന്തപുരം: ഗണേഷ് കുമാറും ഇന്നസെന്റും എം എല്‍ എയും എം പിയുമൊക്കെയായി മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്. ഈ തിരഞ്ഞെടുപ്പില്‍ ജഗദീഷ്, സിദ്ദിഖ്, കെ പി എ സി ലളിത, മുകേഷ് തുടങ്ങിയ താരങ്ങളൊക്കെ കോണ്‍ഗ്രസിലും സി പി എമ്മിലമൊക്കെയായി മത്സരിക്കുന്നുണ്ട്. ബി ജെ പിക്ക് വേണ്ടി സുരേഷ് ഗോപിയും മത്സരിക്കും എന്ന് കേള്‍ക്കുന്നു. ഇവരുടെ കൂട്ടത്തില്‍ ഇതാ പുതിയൊരു പേര്. ഭീമന്‍ രഘു.

നേമത്ത് ബി ജെ പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് ഭീമന്‍ രഘുവും എത്തിയിരുന്നു. ഇതോടെയാണ് ഭീമന്‍ രഘുവും ബി ജെ പി ടിക്കറ്റില്‍ മത്സരിക്കും എന്നുമുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരന്നത്. സുരേഷ് ഗോപിയാണ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചത്. മത്സരിക്കാന്‍ താനില്ല എന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞെങ്കിലും മത്സരിക്കാനായി ദില്ലിയില്‍ നിന്നും സമ്മര്‍ദ്ദമുണ്ട് എന്നാണ് അറിയുന്നത്.

bheeman-raghu

ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നാണ് ഭീമന്‍ രഘു ഒ രാജഗോപാലിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ തവണ നിസാരമായ വോട്ടിനാണ് രാജേട്ടന്‍ തോറ്റുപോയത്. അന്ന് രാജേട്ടന്‍ ജയിച്ചാല്‍ പൊട്ടിക്കാന്‍ വേണ്ടി വാങ്ങിവെച്ച പടക്കങ്ങള്‍ ഇപ്പോഴും വീട്ടിലിരിക്കുകയാണ്. ഇത്തവണ രാജേട്ടന്‍ ജയിച്ചുകഴിഞ്ഞാല്‍ ആ പടക്കവുമായി ഞാന്‍ രാജേട്ടന്റെ വീടിന് മുന്നില്‍ വരും - ഭീമന്‍ രഘു തന്റെ 'മോക്കാ മോക്കാ' കഥ പറയുന്നത് ഇങ്ങനെ.

പ്രശസ്ത തമിഴ് സിനിമാ താരം വിജയകുമാര്‍ കഴിഞ്ഞ ദിവസം ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. 72കാരനായ വിജയകുമാര്‍ തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി 800ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയല്ല താന്‍ ബി ജെ പിയില്‍ ചേര്‍ന്നത്, എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രചാരണത്തിന് ഇറങ്ങും - വിജയകുമാര്‍ പറഞ്ഞു. സിനിമാ താരങ്ങളുടെ സാന്നിധ്യം അംസംബ്ലി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബി ജെ പി നേതാക്കളുടെ പ്രതീക്ഷ.

English summary
Actor Bheeman Raghu speaks at BJP election committee office inaugural function.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X