'അദ്ദേഹം എന്റെ അച്ഛനെപ്പോലെ..'; പിണറായി പ്രസംഗിച്ച സമയമത്രയും എഴുന്നേറ്റ് നിന്ന് ഭീമന് രഘു
തിരുവനന്തപുരം: മാസങ്ങള്‍ക്ക് മുന്‍പാണ് ബി ജെ പിയില്‍ നിന്ന് രാജി വെച്ച നടന് ഭീമന് രഘു സി പി എമ്മില്‍ ചേര്‍ന്നത്. എ കെ ജി സെന്ററിലെത്തി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയ ഭീമന് രഘു പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ നിന്ന് ബലികുടീരങ്ങളെ പാടിയതും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ഒരിക്കല്‍ കൂടി ഭീമന് രഘു സി പി എമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടുമുള്ള തന്റെ അനുഭാവം പ്രകടിപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് കൊണ്ടാണ് ഭീമന് രഘു ആദരവ് പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് ഇങ്ങനെ ചെയ്തത് എന്നാണ് ഭീമന് രഘു പറഞ്ഞത്. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പുരസ്കാരദാനം.

ഇതിനിടയില്‍ വെച്ചായിരുന്നു ഭീമന് രഘുവിന്റെ അപ്രതീക്ഷിത നടപടി. പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും ഭീമന് രഘു സദസിലെ മുന്‍നിരയില്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. പിണറായി വിജയന് പ്രസംഗിച്ച് കഴിഞ്ഞപ്പോള്‍ പുഞ്ചിരിയോടെ നല്ലൊരു കയ്യടിയും നല്‍കിയാണ് ഭീമന് രഘു കസേരയില്‍ ഇരുന്നത്. ഭീമന് രഘുവിന്റെ നടപടിയെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചത് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.
'ഞാന്‍ അദ്ദേഹത്തെ റെസ്പെക്ട് ചെയ്യുന്ന ആളാണ്. അദ്ദേഹം ഏത് പ്രോഗ്രാമിന് വന്നാലും ഞാന്‍ എവിടെ ഉണ്ടെങ്കിലും ബാക്ക് സീറ്റിലാണെങ്കിലും ഫ്രണ്ട് സീറ്റിലാണെങ്കിലും ഞാന്‍ എഴുന്നേറ്റ് നില്ക്കും. കാരണം ഞാന്‍ അദ്ദേഹത്തെ റെസ്പെക്ട് ചെയ്യുന്നു. നല്ല ഒരു അച്ഛന്, മുഖ്യമന്ത്രി നല്ലൊരു കുടുംബനാഥന്.. അങ്ങനെയൊക്കെയുള്ളപ്പോള്‍ എന്റെ അച്ഛന്റെ ഒരു കള്‍ച്ചര്‍.
അച്ഛന് എന്റെ കുടുംബം നോക്കിയതും അച്ഛന്റെ രീതിയും ഞാന്‍ വളര്‍ന്ന വന്ന രീതിയും അതുമായിട്ട് വളരെയധികം താദാത്മ്യം ഉണ്ടോ എന്ന് എനിക്ക് ചില സമയങ്ങളില്‍ തോന്നി പോകാറുണ്ട്,' എന്നായിരുന്നു ഭീമന് രഘു പറഞ്ഞത്. എന്നാല്‍ ബി ജെ പി വിട്ട് സി പി എമ്മില്‍ എത്തിയത് എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത് ഇത്തരത്തില്‍ ആയിരുന്നു.
'അതുമാത്രം ഇപ്പോള്‍ വേണ്ട. നമുക്ക് അവാര്‍ഡ് മാത്രം മതി. അവിടെയിരുന്നതും ഇവിടെയിരുന്നതുമൊക്കെ പിന്നെ, പുറത്ത് വന്നിട്ട് സംസാരിക്കാം. രാഷ്ട്രീയത്തിന്റെ പേരില്‍ അല്ല എഴുന്നേറ്റ് നിന്നത്. എന്റെ ഒരു റെസ്പെക്ട് ഉണ്ട്. വ്യക്തിപരമായി എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്,' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍












Click it and Unblock the Notifications