കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പള്ളി അടച്ചു, അമ്പലം അടച്ചു, ആൾ ദൈവങ്ങൾ ഓടി ഒളിച്ചു,തൊട്ടു മുത്താൻ ആളില്ലാതായി, നടന്റെ കുറിപ്പ്!

Google Oneindia Malayalam News

കൊച്ചി: ജനങ്ങളെ ആകമാനം ഭീതിയിലാക്കി കൊവിഡ് പടരുന്നതിനിടെ നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നു. കൊവിഡ് ദൈവത്തിന്റെ അവസാന മുന്നറിയിപ്പാണ് എന്നാണ് ബിബിന്‍ പറയുന്നത്. ദൈവത്തിന്റെ പേരില്‍ അടി കൂടുന്നവര്‍ക്കുളള അവസാന മുന്നറിയിപ്പാണിത്. മനുഷ്യരെ ഒന്നിപ്പിക്കാന്‍ ദൈവം രണ്ട് പ്രളയവും ഒരു നിപ്പയും കൊണ്ടുവന്നുവെന്നും എന്നിട്ടും രക്ഷയില്ലാതെ അവസാന വഴിയാണ് കൊവിഡ് എന്നുമാണ് ബിബിന്‍ പറയുന്നത്.

ബിബിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം. ദൈവത്തിന്റെ പൊളി എന്ന തലക്കെട്ടിലാണ് ബിബിൻ ജോർജിന്റെ കുറിപ്പ്. വായിക്കാം: '' ഭൂമിയിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യനും സ്വന്തം ആവശ്യത്തിനായി കുറച്ച് ദൈവങ്ങളേം സൃഷ്ടിച്ചു. ദൈവത്തിന്റെ പേരിൽ പിന്നങ്ങ് അടി തുടങ്ങി. കുത്തായി...വഴക്കായി.. കത്തിക്കൽ ആയി. ഇതെല്ലാം കണ്ട് മടുത്ത ദൈവം ഒരു ദിവസം ഒരു തീരുമാനം എടുത്തു. ആദ്യം മനുഷ്യരെല്ലാം ഒന്നിക്കുമോന്ന് നോക്കാൻ പ്രളയം 2 എണ്ണം സെറ്റ് ചെയ്തു.

COVID

No രക്ഷ..... പ്രളയം കഴിഞ്ഞപ്പോൾ പിന്നേം തുടങ്ങി... ഇടി. അപ്പോൾ ദൈവം അവസാനത്തെ ടെക്‌നിക്ക് പുറത്തെടുത്തു. ദൈവം അനിശ്ചിതകാല സമരം ചെയ്യാൻ തീരുമാനിച്ചു. ചെറിയൊരു പേടിപ്പിക്കൽ. അതുകൊണ്ടിപ്പോൾ ഇവിടെ, പള്ളി അടച്ചു.. അമ്പലം അടച്ചു. ആൾ ദൈവങ്ങൾ ഓടി ഒളിച്ചു. തൊട്ടു മുത്താൻ ആളില്ലാതായി. മനുഷ്യനെ തിരിച്ചറിയാതിരിക്കാൻ മുഖത്തു മാസ്‌ക് ഇടുവിപ്പിച്ചു.

ഇപ്പോൾ മാസ്‌ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യൻ ആണോ മുസ്ലിം ആണോന്ന് തിരിച്ചറിയാൻ പറ്റുന്നില്ല. അത് കലക്കി... പൊളി സാനം.... പേടിയിതാണ്....,
മാസ്‌ക് മാറ്റുന്ന ദിവസം..??? ദൈവം പറയുന്നത്, "ഇത് ലാസ്റ്റ് വാണിങ്ങാന്നാ" നന്നായാൽ..... നന്നാവുവോ...? നന്നാവുമായിരിക്കും.... ശ്രമിക്കാം''.

Recommended Video

cmsvideo
ട്വിറ്ററിൽ ട്രെൻഡിങ്ങായി മലയാളികൾ | Oneindia Malayalam

കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ തിരക്കഥാകൃത്തായി തുടങ്ങിയ ബിബിന്‍ ഒരു യമണ്ടന്‍ പ്രേമകഥ, ബോംബ് കഥ, മാര്‍ഗംകളി പോലുളള ചിത്രങ്ങളുടേയും ഭാഗമായിട്ടുണ്ട്. അതിനിടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 40 ആയിരിക്കുകയാണ്. ഇന്ന് 12 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

കൊറോണയെ തുരത്താൻ ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടറും, നിർണായക കണ്ടുപിടിത്തം!കൊറോണയെ തുരത്താൻ ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടറും, നിർണായക കണ്ടുപിടിത്തം!

അമേരിക്ക 1.2 ട്രില്യൺ ഡോളർ, ഇറ്റലി 350 ബില്യൺ യൂറോ, ചൈന 55O ബില്യൺ യുവാൻ; ഇന്ത്യയോ? കുറിപ്പ്അമേരിക്ക 1.2 ട്രില്യൺ ഡോളർ, ഇറ്റലി 350 ബില്യൺ യൂറോ, ചൈന 55O ബില്യൺ യുവാൻ; ഇന്ത്യയോ? കുറിപ്പ്

English summary
Actor Bibin George about Covid 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X