Get Updates
Get notified of breaking news, exclusive insights, and must-see stories!

'തെറ്റാണ് ചെയ്തത്; പക്ഷേ, ആ പയ്യന്റെ അവസ്ഥയിലും ഭീകരതയുണ്ട്; അവനെ ബാധിക്കുന്ന രീതി': ബിബിന്‍

ഭയങ്കര ചീത്തക്കാരനായി, അവനൊരു കുടുംബമുണ്ട്, അവനൊരു പെങ്ങളൊക്കെ ഉണ്ടെങ്കിലേ. ഏത് രീതിയില്‍ അവരെ ബാധിക്കുമെന്നത്, നമ്മള്‍ ഇങ്ങനെ കുറ്റപ്പെടുത്തി, കുറ്റപ്പെടുത്തി ഇരിക്കുമ്പോള്‍,

aparna

കൊച്ചി; സിനിമ പ്രമോഷനിടെ നടി അപര്‍ണ ബാലമുരളി നേരിട്ട ദുരനുഭവം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഏറ്റവും പുതിയ ചിത്രമായ തങ്കത്തിന്റെ പ്രമോഷനായി എറണാകുളം ലോ കോളേജില്‍ എത്തിയപ്പോഴാണ് അപര്‍ണയ്ക്ക് ദുരനുഭവമുണ്ടായത്. കോളേജിലെ വേദിയില്‍ ഇരിക്കുന്നതിനിടെ വിദ്യാര്‍ത്ഥി തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയും കയ്യില്‍ പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ഇതില്‍ നിന്നൊക്കെ അമൃത ഒഴിഞ്ഞുമാറുകയായിരുന്നു.

വിദ്യാര്‍ത്ഥിക്കെതിരെ നടപടി

വിദ്യാര്‍ത്ഥിക്കെതിരെ നടപടി

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയുടെ പ്രവൃത്തിയില്‍ താരം വലിയ രീതിയില്‍ അസ്വസ്ഥതമായിരുന്നു. ഇതില്‍ പ്രതികരിച്ച് അപര്‍ണ പിന്നീട് രംഗത്തെത്തുകയും ചെയ്തിരുന്നു.

പ്രതികരിച്ച് താരങ്ങള്‍

പ്രതികരിച്ച് താരങ്ങള്‍

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബിപില്‍ ജോര്‍ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും. സിനിമയുടെ പ്രമോഷന് പങ്കെടുക്കു്ന്നതിനിടെ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരങ്ങള്‍ മറുപടി പറഞ്ഞത്. കമുദി ടി വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് താരങ്ങള്‍ പ്രതികരിക്കുന്നത്

വളരെ തെറ്റായ കാര്യമാണ്

വളരെ തെറ്റായ കാര്യമാണ്

പെണ്‍കുട്ടിയുടെ അടുത്ത് ചെയ്തത് വളരെ തെറ്റായ കാര്യമാണ്. അനുവാദമില്ലാതെ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ല, തുിരിച്ചും അങ്ങനെ ഉണ്ടാകാറുണ്ടെന്ന് ബിപിന്‍ പറഞ്ഞു. ആ പയ്യന്റെ അവസ്ഥയിലും ഒരു ഭീകരതയുണ്ട്. അവനും അച്ഛനും അമ്മയുമൊക്കെയുള്ളതാണല്ലോ. തെറ്റ് തന്നെയാണ് ചെയ്തത്. എനിക്കറിയില്ല.

അവന്റെ ഭാഗത്ത് നിന്നുകൂടി ചിന്തിക്കേണ്ടതുണ്ട്

അവന്റെ ഭാഗത്ത് നിന്നുകൂടി ചിന്തിക്കേണ്ടതുണ്ട്

ആലോചിക്കുമ്പോഴേ, ഭയങ്കര ചീത്തക്കാരനായി, അവനൊരു കുടുംബമുണ്ട്, അവനൊരു പെങ്ങളൊക്കെ ഉണ്ടെങ്കിലേ. ഏത് രീതിയില്‍ അവരെ ബാധിക്കുമെന്നത്, നമ്മള്‍ ഇങ്ങനെ കുറ്റപ്പെടുത്തി, കുറ്റപ്പെടുത്തി ഇരിക്കുമ്പോള്‍, അവനെ ഏത് രീതിയില്‍ ബാധിക്കുമെന്നത്, ചെയ്തത് 150 ശതമാനം തെറ്റാണ്. പക്ഷേ, അവന്റെ ഭാഗത്ത് നിന്നുകൂടി ചിന്തിക്കേണ്ടതുണ്ടെന്ന് ബിബിന്‍ ജോര്‍ജ് പറഞ്ഞു.

അപര്‍ണ ബാലമുരളിക്കുണ്ടായ ദുരനുഭവം

അപര്‍ണ ബാലമുരളിക്കുണ്ടായ ദുരനുഭവം

അതേസമയം, അപര്‍ണ ബാലമുരളിക്കുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തിന് ശേഷം അപര്‍ണയോട് മാപ്പ് പറയുന്നതിന് വേണ്ടി വിദ്യാര്‍ത്ഥി വീണ്ടും സ്റ്റേജിലെത്തിയിരുന്നു. അപര്‍ണയോട് കൈ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താരം വിസമ്മതിച്ചു. പിന്നാലെ ഒപ്പമുണ്ടായിരുന്ന വിനീത് ശ്രീനിവാസനും കൈ കൊടുക്കാനായി ശ്രമമുണ്ടായി. എന്നാല്‍ കൈ കൊടുക്കാതെ വിനീത് ശ്രീനിവാസന്‍ പോകൂ എന്നാണ് വിനീത് പറഞ്ഞത്.

വിമര്‍ശനം

വിമര്‍ശനം

താന്‍ ആരാധന കൊണ്ട് ചെയ്തതാണെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. അനുവാദമില്ലാതെ താരത്തിന് നേരെ സ്പര്‍ശിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് നേരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥി ബോധപൂര്‍വം തന്നെ വേദിയിലേക്ക് കയറി വന്നതാണ്, മറ്റു വിദ്യാര്‍ഥികളോട് ബെറ്റുവച്ച് കയറി വന്നതാകും, സോറി പറയാന്‍ വന്നപ്പോഴെങ്കിലും ഒന്ന് പൊട്ടിക്കാമായിരുന്നു എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍.

ലോ കോളേജില്‍ ഇത് സംഭവിച്ചു

ലോ കോളേജില്‍ ഇത് സംഭവിച്ചു

സംഭവത്തില്‍ പ്രതികരിച്ച് അപര്‍ണ പിന്നീട് രംഗത്തെത്തിയിരുന്നു. ലോ കോളേജില്‍ ഇത് സംഭവിച്ചു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. എനിക്ക് വാക്കുകള്‍ നഷ്ടപ്പെട്ടുപോയി എന്നാണ് അപര്‍ണ ഫേസ്ബുക്ക് കമന്റില്‍ പറഞ്ഞത.് ആ സമയത്ത് താന്‍ നിശബ്ദയായിപ്പോയെന്നും അപര്‍ണ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഈ സംഭവം നടക്കുമ്പോള്‍ അപര്‍ണയ്്‌കൊപ്പം വേദിയില്‍ നടന്‍ വിനീത് ശ്രീനിവാസന്‍, സംഗീത സംവിധായകന്‍ ബിജിബാല്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+