India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വർഷത്തിനിടെ 1000 കാല്‍നട യാത്രക്കാർ മരിച്ചത് 'ചെറിയ വാർത്തയാണോ'; വിമർശനവുമായി ബിജു മേനോന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തില്‍ റോഡപകടങ്ങളില്‍ മരിച്ചത് 1000 കാല്‍നടയാത്രക്കാരെന്നാ വാർത്ത പങ്കുവെച്ച് നടന്‍ ബിജു മേനോന്‍. മലയാള മനോരമ പത്രത്തില്‍ ചെറിയ കോളമായി വന്ന വാർത്തയായി താരം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ഇതോടൊപ്പം തന്നെ ഇത്രയും വലിയൊരു വാർത്ത ചെറിയ കോളത്തില്‍ ഒതുക്കിയതിലെ വിമർശനവും താരം പങ്കുവെക്കുന്നുണ്ട്. 'ഇത് ഇത്ര ചെറിയ വർത്തയാണോ?' എന്ന് ചോദിച്ചുകൊണ്ടാണ് താരം വാർത്ത പങ്കുവച്ചിരിക്കുന്നത്.

ശ്രീജിത്ത് രവിക്ക് ആദ്യം പിടി വീണത് പാലക്കാട്: അന്ന് പറഞ്ഞത് നമ്പർ മാറിപ്പോയതാവാമെന്ന്ശ്രീജിത്ത് രവിക്ക് ആദ്യം പിടി വീണത് പാലക്കാട്: അന്ന് പറഞ്ഞത് നമ്പർ മാറിപ്പോയതാവാമെന്ന്

റോഡപകടങ്ങള്‍ സംബന്ധിച്ച മുഖ്യമന്ത്രി കഴിഞ്ഞ ദിവ

റോഡപകടങ്ങള്‍ സംബന്ധിച്ച മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിച്ച കാര്യങ്ങളായിരുന്നു മനോരമയുടെ റിപ്പോർട്ടിലുണ്ടായിരുന്നത്. 2021 ജൂണ്‍ 20 മുതല്‍ 2022 ജൂണ്‍ 25 വരെ 8028 കാല്‍നട യാത്രക്കാര്‍ റോഡപകടത്തില്‍പ്പെട്ടുവെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചത്. ഇതില്‍ 1000 പേർ മരണപ്പെടുകയും ചെയ്തു. ഇക്കാലയളവില്‍ സ്വകാര്യ വാഹനങ്ങള്‍ മൂലമുണ്ടായ അപകടങ്ങള്‍ 35,476 ആണ്.

കൊറിയന്‍ വിട്ട് നാടനിലേക്ക് ചേക്കേറി ലേഡി സൂപ്പർ സ്റ്റാർ: കാലങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യറുടെ ചുരിദാർ ചിത്രങ്ങള്‍

ഈ കാലയളവിനുള്ളിലെ അപകടങ്ങളിലായി 3292 പേര്‍

ഈ കാലയളവിനുള്ളിലെ അപകടങ്ങളിലായി 3292 പേര്‍ മരിച്ചപ്പോള്‍ 27745 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചരക്ക് ലോറി കാരണം 2798 അപകടങ്ങളുണ്ടായപ്പോള്‍ 510 പേര്‍ മരിക്കുകയും 2076 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. അതേസമയം, ബിജു മേനോന്റെ പോസ്റ്റില്‍ പ്രതികരിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

ഇത്തരം വാർത്തകള്‍ ഇങ്ങനെ ചുരുങ്ങിപ്പോവും

ഇപ്പോൾ കാര്യങ്ങൾ അങ്ങനെയൊക്കെയാണ്. ഇത്തരം വാർത്തകള്‍ ഇങ്ങനെ ചുരുങ്ങിപ്പോവും. വല്ല മസാല ചേർത്ത വാർത്തകൾ വലിയ പ്രാധാന്യത്തോടെ കൊടുക്കുകയും. പോരാത്തതിന് ചാനല്‍ ചർച്ചകള്‍ വരേയുണ്ടാകുമെന്നാണ് ഒരു ആരാധാകന്‍ കുറിച്ചത്. നമ്മുടെ നാട്ടിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇവിടെ ഒരു മാധ്യമങ്ങൾക്കും താല്പര്യം ഇല്ല.അവർ വിവാദങ്ങൾക്ക് പുറകെ ആണെന്ന് മറ്റൊരാളും വ്യക്തമാക്കുന്നു.

 ബിജു മേനോന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ

'റോഡ് വികസനം എന്നത് ഇവിടെ കീറാമുട്ടിയാണല്ലോ. നല്ലവീതിയുള്ള മെയിൻ റോഡുകളും ലോക്കൽ യാത്രികർക്കായി സർവീസ് റോഡുകളും കാൽനടക്കാർക്കായി പ്രേത്യേകം പാതകളും വരണം. അല്ലാതെ ഇതിനു ഒരു പരിഹാരവുമില്ല'-എന്നാണ് മറ്റൊരാള്‍ ബിജു മേനോന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്റായി രേഖപ്പെടുത്തിയിട്ടുള്ളത്.

കേരളത്തിൽ വാഹന ഓടിക്കുന്ന 95 ശതമാനത്തിനും റോഡ്

കേരളത്തിൽ വാഹന ഓടിക്കുന്ന 95 ശതമാനത്തിനും റോഡ് നിയമങ്ങൾ പാലിക്കണം എന്ന ഒരു ചിന്തയും ഇല്ല. ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ളതുപോലെ വാഹനം ഓടിക്കും എന്നതാണ് അവസ്ഥ. പിന്നെ കാൽനട യാത്രക്കാർ, അവരുടെ വിചാരം അവർക്ക് റോഡിൻ്റെ എവിടെകൂടെയും ക്രോസ്സ് ചെയ്യാം എന്നാണ്. സീബ്രാ ലൈന്‍ ഒന്നും അവർക്ക് അറിയില്ല.-എന്നായിരുന്നു മറ്റൊരു ആരാധകന്‍ അഭിപ്രായപ്പെട്ടത്.

പണ്ട് കോഴിയെ വിരിയിക്കുമ്പോൾ കുറേ എണ്ണത്തെ

പണ്ട് കോഴിയെ വിരിയിക്കുമ്പോൾ കുറേ എണ്ണത്തെ കാക്ക കൊണ്ടുപോകും. കുറേ എണ്ണത്തെ പരുന്ത് കൊണ്ട് പോകും. തള്ള സ്ട്രോങ്ങ്‌ ആണെങ്കിൽ എല്ലാം രക്ഷപെടും. നമ്മുടെ അവസ്ഥയും ഇത് തന്നെ. നേതാവ് നല്ലതെങ്കിൽ ജനത്തിന്റെ ക്ഷേമം അന്വേഷിക്കും. അല്ലാത്തവൻ സ്വന്തം ക്ഷേമം അന്വേഷിക്കും. അവർക്ക് നോക്കുമ്പോൾ കുറേ എണ്ണം ജനിക്കുന്നു. കുറേ എണ്ണം മരിക്കുന്നു. അത്രേ ഉള്ളൂ പരിഗണന. ചർച്ച ചെയ്തതുകൊണ്ട് പരിഹാരം ആവുന്നില്ലല്ലോ- എന്നാണ് മറ്റൊരാളുടെ പ്രതികരണം.

അതേസമയം, 2019-നെ അപേക്ഷിച്ച് 2020-ൽ റോഡപകടങ്ങൾ

അതേസമയം, 2019-നെ അപേക്ഷിച്ച് 2020-ൽ റോഡപകടങ്ങൾ ഗണ്യമായി കുറഞ്ഞുവെന്ന് റിപ്പോർട്ട് റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേസ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. മൊത്തം അപകടങ്ങളുടെ എണ്ണം ശരാശരി 18.46 ശതമാനം കുറഞ്ഞു. മരിച്ചവരുടെ എണ്ണം 12.84 ശതമാനം കുറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം മുൻവർഷത്തെ ശരാശരിയെ അപേക്ഷിച്ച് 22.84 ശതമാനവും കുറഞ്ഞു. 2020 കലണ്ടർ വർഷത്തിൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മൊത്തം 3,66,138 റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ അപകടങ്ങളിൽ 1,31,714 പേർ മരിക്കുകയും 3, 48,279 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നായിരുന്നു റിപ്പോർട്ടില്‍ പറഞ്ഞത്.

മാരകമായ അപകടങ്ങളുടെ എണ്ണത്തിലും

റിപ്പോർട്ട് അനുസരിച്ച്, മാരകമായ അപകടങ്ങളുടെ എണ്ണത്തിലും (കുറഞ്ഞത് ഒരു മരണമെങ്കിലും ഉണ്ടാകുന്ന അപകടങ്ങൾ) കുറവുണ്ടായിട്ടുണ്ട്. 2020ൽ മൊത്തം 1,20,806 മാരകമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് 2019ലെ 1,37,689 എന്നതിനേക്കാൾ 12.23 ശതമാനം കുറവാണ്. കേരളം, തമിഴ്‌നാട്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവയാണ് 2020-ൽ റോഡ് അപകടങ്ങളിൽ ഗണ്യമായ കുറവ് കൈവരിച്ച പ്രധാന സംസ്ഥാനങ്ങൾ.

cmsvideo
  വിവാദ പ്രസംഗത്തെത്തുടർന്ന് മന്ത്രി സജി ചെറിയാൻ രാജിവെച്ചു |*Kerala
  English summary
  Actor Biju Menon criticizes malayala Manorama news about road accidents
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X