കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടൻ ബിജു മേനോന്റെ കാർ ഇടിച്ചുതെറിപ്പിച്ചു! അപകടം വളാഞ്ചേരി വട്ടപ്പാറയിൽ... ആർക്കും പരിക്കില്ല

തൃശൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബിജു മേനോന്റെ കാറിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.

  • By ഡെന്നീസ്
Google Oneindia Malayalam News

മലപ്പുറം: ചലച്ചിത്ര നടൻ ബിജു മേനോൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കഴിഞ്ഞദിവസം രാത്രി മലപ്പുറം വളാഞ്ചേരിക്ക് സമീപം ദേശീയപാതയിൽ വട്ടപ്പാറയിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബിജു മേനോന് കാര്യമായി പരിക്കേറ്റിട്ടില്ല.

സ്ത്രീകളിലെ സുന്നത്ത്, ലീഗിനെതിരെ ഇകെ സുന്നികൾ; ഇകെ നേതാക്കളുടെ വിരട്ടലിൽ മുനവ്വറലി തങ്ങൾ ഭയന്നു....സ്ത്രീകളിലെ സുന്നത്ത്, ലീഗിനെതിരെ ഇകെ സുന്നികൾ; ഇകെ നേതാക്കളുടെ വിരട്ടലിൽ മുനവ്വറലി തങ്ങൾ ഭയന്നു....

പൊട്ടിക്കരഞ്ഞ് ദിലീപ് ഫാൻസ്! റോഡ് ഷോയും സ്വീകരണവുമെല്ലാം വെള്ളത്തിലായി, പിആർ ഏജൻസികൾക്കും നിരാശ...പൊട്ടിക്കരഞ്ഞ് ദിലീപ് ഫാൻസ്! റോഡ് ഷോയും സ്വീകരണവുമെല്ലാം വെള്ളത്തിലായി, പിആർ ഏജൻസികൾക്കും നിരാശ...

തൃശൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബിജു മേനോന്റെ കാറിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് വളാഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

bijumenon

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. ബിജു മേനോന്റെ കാറാണ് അപകടത്തിൽപ്പെട്ടതെന്ന വാർത്ത പരന്നതോടെ കൂടുതൽപേർ അപകടസ്ഥലത്തേക്കെത്തി. ഹൈവേ പോലീസും വളാഞ്ചേരി പോലീസും ചേർന്നാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചത്.

സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് രാത്രി ഏറെ വൈകി മറ്റൊരു കാറിലാണ് ബിജു മേനോൻ യാത്ര തുടർന്നത്. താരത്തിന് കാര്യമായി പരിക്കേറ്റിട്ടില്ലെങ്കിലും ആദ്യം നടക്കാൻ കുറച്ച് പ്രയാസം നേരിട്ടതായാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ദേശീയപാതയിലെ സ്ഥിരം അപക‍ടമേഖലയാണ് വട്ടപ്പാറ. ഇവിടുത്തെ കൊടുംവളവും കയറ്റിറക്കങ്ങളും കാരണം വലിയ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.

English summary
actor biju menon met with an accident in valanchery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X