• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സുരേഷ് ഗോപി വിജയിച്ചാൽ തൃശൂരിന്റെ ഭാഗ്യം'! ബിജു മേനോന് ഫേസ്ബുക്കിൽ ആരാധകരുടെ കൂട്ടപ്പൊങ്കാല!

cmsvideo
  ബിജു മേനോനും പ്രിയ വാര്യര്‍ക്കും പൊങ്കാല | #SureshGopi | Oneindia Malayalam

  തൃശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തൃശൂരില്‍ മത്സരിക്കുന്ന നടന്‍ കൂടിയായ എംപി സുരേഷ് ഗോപി എല്‍ഡിഎഫിനും യുഡിഎഫിനും ശക്തമായ മത്സരമാണ് നല്‍കുന്നത്. ബിജെപിക്ക് ഇത്തവണ വിജയ പ്രതീക്ഷയുളള കേരളത്തിലെ മണ്ഡലങ്ങളില്‍ ഒന്ന് കൂടിയാണ് തൃശൂര്‍.

  സ്ഥാനാര്‍ത്ഥിയായി തൃശൂരില്‍ കാലെടുത്ത് കുത്തിയത് മുതല്‍ ശബരിമല പ്രസംഗവും 15 ലക്ഷം അണ്ണാക്കില്‍ തള്ളുന്ന പ്രസംഗവും തൊണ്ടയിലെ മീന്‍ മുളളുമടക്കം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് സുരേഷ് ഗോപി. സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തി നടന്‍ ബിജു മേനോനാകട്ടെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല വാങ്ങിക്കൂട്ടുകയാണ്.

  സുരേഷ് ഗോപിക്ക് പിന്തുണ

  സുരേഷ് ഗോപിക്ക് പിന്തുണ

  കഴിഞ്ഞ ദിവസം തൃശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിലാണ് ബിജു മേനോന്‍ അടക്കമുളള സിനിമാ താരങ്ങളും പ്രവര്‍ത്തകരും ബിജെപി സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി എത്തിയത്. സുരേഷ് ഗോപിയെ വാതോരാതെ പുകഴ്ത്താനും ബിജു മേനോന്‍ മറന്നില്ല.

  തൃശൂരിന്റെ ഭാഗ്യമാണ്

  തൃശൂരിന്റെ ഭാഗ്യമാണ്

  സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്ന് ബിജു മേനോന്‍ പറഞ്ഞു. സുരേഷ് ഗോപിയെ പോലൊരു മനുഷ്യ സ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ല. അദ്ദേഹം തൃശൂരിന്റെ ജനപ്രതിനിധിയായാല്‍ എന്ത് കാര്യത്തിനും ഒപ്പമുണ്ടാകും എന്നും ബിജു മേനോന്‍ കൂട്ടിച്ചേര്‍ത്തു.

  മറ്റ് താരങ്ങളും

  മറ്റ് താരങ്ങളും

  സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ അഡാര്‍ ലവ് നായിക പ്രിയ പ്രകാശ് വാര്യര്‍, നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍, നടന്‍ സന്തോഷ്, യദു കൃഷ്ണന്‍, ഗായകന്‍ അനൂപ് ശങ്കര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്തുകാരനായ സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുന്നത് തങ്ങളുടെ നഷ്ടമാണ് എന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്.

  പ്രിയ വാര്യരും ബിജെപിക്കൊപ്പം

  പ്രിയ വാര്യരും ബിജെപിക്കൊപ്പം

  ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് നേരത്തെ പ്രതികരിച്ചിട്ടുളള നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ശബരിമലയിലെ യുവതീ പ്രവേശനം അര്‍ത്ഥ ശൂന്യമായ കാര്യമാണെന്നും 41 ദിവസം ശുദ്ധിയോടെ വ്രതമെടുക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ല എന്നുമാണ് പ്രിയ പ്രകാശ് വാര്യര്‍ പ്രതികരിച്ചത്. നടിക്കും പൊങ്കാല കിട്ടുന്നുണ്ട്.

  പൊങ്കാലയിട്ട് ആരാധകർ

  പൊങ്കാലയിട്ട് ആരാധകർ

  ഏറെ ജനപ്രിയനായ ബിജു മേനോനെ പോലൊരു നടന്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് കരുതിയില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന പ്രതികരണങ്ങളില്‍ ഭൂരിഭാഗവും. നടന്റെ ഫേസ്ബുക്ക് പേജില്‍ ആരാധകര്‍ നിരാശയും രോഷവും പ്രകടിപ്പിക്കുന്നു.. ബിജു മേനോനെ പിന്തുണച്ചും ചിലര്‍ പ്രതികരിക്കുന്നുണ്ട്.

  ഇനിയെന്നെ നോക്കേണ്ട, പോവാ ബിജുവേട്ടാ

  ഇനിയെന്നെ നോക്കേണ്ട, പോവാ ബിജുവേട്ടാ

  ബിജു മേനോന്റെ ഫേസ്ബുക്ക് പേജിലെ ചില കമന്റുകള്‍ നോക്കാം:

  * ബിജുവേ താനൊരു ചാണകമാണെന്നു അറിഞ്ഞില്ല ഉണ്ണ്യേ. മനസിൽ ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു ആസ്ഥാനത്ത് ഇപ്പൊ ഒരു അറപ്പാണ് മറനീക്കി പറഞ്ഞു തന്നതിന് നന്ദി

  * ഈ നെഞ്ചു നിറച്ചും അണ്ണനോടുള്ള സ്നേഹമായിരുന്നു....ഹിന്ദുവായും മുസൽമാനായും ക്രിസ്ത്യാനിയായും അണ്ണനെ കണ്ടിരുന്ന എന്റെ മനസിൽ നിന്നു എന്റെ ബിജുവേട്ടൻ പടിയിറങ്ങുന്നു....ഇനിയെന്നെ നോക്കേണ്ട, പോവാ ബിജുവേട്ടാ.

  നിങ്ങളൊക്കെ എന്ത് കലാകാരൻമാരാണ്..?

  നിങ്ങളൊക്കെ എന്ത് കലാകാരൻമാരാണ്..?

  * ആർ എസ് എസ് എന്ന കടുത്ത ന്യൂനപക്ഷ വിരുദ്ധ ആശയത്തിന്റെ സ്ഥാനാർഥിക്കു വേണ്ടി പരസ്യം ആയി വോട്ടു ചോദിച്ചു ഇറങ്ങിയ നിങ്ങളുടെ നടപടയിൽ ഉള്ള കടുത്ത പ്രധിഷേധം രേഖപെടുത്തുന്നു .മനസ്സിൽ എല്ലാ കാലത്തും അത് ഉണ്ടാകുക തന്നെ ചെയ്യും

  * മുസ്ലിങ്ങളെ തിരിച്ചറിയണമെങ്കിൽ മുണ്ട് പൊക്കി നോക്കണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം പാക്കിസ്ഥാനിൽ പോകണം എന്നുമൊക്കെ വർഗ്ഗീയ വിഷം ചീറ്റുന്ന പാർട്ടിയെ സപ്പോർട്ട് ചെയ്യാൻ പോയ നിങ്ങളൊക്കെ എന്ത് കലാകാരൻമാരാണ്..?

  അണ്ണാ സങ്കി പട്ടം വേണ്ട

  അണ്ണാ സങ്കി പട്ടം വേണ്ട

  * എറ്റവും ഇഷ്ടമുള്ള നടന്മാരിൽ ഒരാളാണ്... എന്നാലും പറയ ഇഷ്ടമുള്ളത് കൊണ്ടു പറയുകയാ വേണ്ട അണ്ണാ സങ്കി പട്ടം വേണ്ട. ചുമ്മാ കരിയർ നശിപ്പിക്കണ്ട

  * വർഗീയത വിളമ്പുന്നവർക്ക്‌ വേണ്ടി നിങ്ങൾ വോട്ട് ചോദിച്ചിറങ്ങുന്നത് എന്നെ പോലെ നിങ്ങളെ ഇഷ്ടപെടുന്ന മതേതര വാദികളോട് നിങ്ങൾ ചെയുന്ന നെറികേടാണ്

  * നിങ്ങൾക്ക് കേരളത്തിന്റെ മതേതര മനസ്സിൽ ഒരു സ്ഥാനമുണ്ട് അത് സുരേഷ് ഗോപിക്ക് വക്കാലത്തു പിടിച്ചു കളയാൻ നിൽക്കല്ലേ ബിജുവേട്ടാ

  മോന്റെ ഉളള നിലവാരം പോയല്ലോ മോനേ

  മോന്റെ ഉളള നിലവാരം പോയല്ലോ മോനേ

  * മോനേ ബിജൂ.. കോൺഗ്രസും കമ്യൂണിസ്റ്റും പോലെയല്ല ബീജേപ്പി. അത് ചാണകംമാത്രം തലയിലുളള വർഗീയവാദികളുടെ കൂട്ടമാണ്. അക്രമമാണ് അവരുടെ മാർഗ്ഗം. തെറിയാണ് അവരുടെ ഭാഷ. മോൻ ചാണകത്തിൽ ചാടണ്ടായിരുന്നു. മോന്റെ ഉളള നിലവാരം പോയല്ലോ മോനേ..കഷ്ടം.

  * നാണമില്ലേ mr ബിജു മേനോൻ, വർഗ്ഗീയ വിഷം വിതറുന്ന പാർട്ടിക്ക്‌ വേണ്ടി മൽസരിക്കുന്ന അടിമഗോപിക്ക്‌ വേണ്ടി വോട്ട്‌ ചോദിക്കാൻ. പുച്ഛം തോന്നുന്നു

  സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ബിജു ചേട്ടാ

  സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ബിജു ചേട്ടാ

  * ഞാനൊരു കമ്മ്യൂണിസ്റ്റ്‌കാരൻ ആണ്... ഇതിൽ സുരേഷ് ഗോപിക്ക് വേണ്ടി ബിജു മേനോൻ വോട്ട് അഭ്യർത്ഥിച്ചതിന്റെ പേരിൽ വിമര്ശിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു... ചാണകം ആണെങ്കിൽ ഒന്നും നോക്കേണ്ട എടുത്തെറിഞ്ഞേക്ക്..... തീവ്രവാദി rss നെ കേരളത്തിൽ നിന്ന് തുരത്തി ഓടിക്കുക

  * നിങ്ങൾ ചാണകത്തിൽ ചവിട്ടും എന്നു ഒരിക്കലും വിചാരിച്ചില്ല. ഇപ്പോൾ അടിമ ഗോപിയുടെ അവസ്ഥ കാണുന്നില്ലേ.. കോമഡി പീസ് ആയി ആളുകൾ ചിരിച്ചു തള്ളിയ ഷിറ്റ് ഗോപി. .സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ബിജു ചേട്ടാ

  ചാണകത്തിന് വേണ്ടി നിങ്ങൾ മോങ്ങാണ്ടായിരുന്നു

  ചാണകത്തിന് വേണ്ടി നിങ്ങൾ മോങ്ങാണ്ടായിരുന്നു

  * എന്റെ പൊന്നു ബിജു ചേട്ടാ നിങ്ങളോട് ഒരുഇഷ്ടമുണ്ട്, ദയവുചെയ്ത് അതു ഇല്ലാതാക്കരുത്... ജാതിയും മതവും പറഞ്ഞു വർഗീയത പരത്തി നാട് മുടിപ്പിക്കുന്ന ബി ജെ പിയെ ഞങ്ങൾ മലയാളികൾക്ക് വേണ്ട

  * എത്ര നല്ല നടനായാലും ചാണക കുണ്ടിൽ വീണാൽ നാളെ അവരുടെ നാവിൽ നിന്നും വരുന്നത് വർഗീയത മാത്രമായിരിക്കും. അടുത്ത ശ്രീധരൻ പിള്ളയോ. ഒട്ടകം ഗോപാലനോ

  * പായസം എത്ര നന്നായിട്ടെന്താ കോളാമ്പിയിൽ വിളമ്പിയാൽ തീർന്നില്ലേ. കോളാമ്പിയിലെ ചാണകത്തിന് വേണ്ടി നിങ്ങൾ മോങ്ങാണ്ടായിരുന്നു. Feeling പുച്ഛം

  ചാണകം ചവിട്ടിയാൽ

  ചാണകം ചവിട്ടിയാൽ

  * ചാണകം ചവിട്ടിയാൽ പരഗതിയിൽ ആയ അടിമ ഗോപിയുടെ ഗതി വരും.. പിന്നെ പടം 8 നിലയിൽ പൊട്ടിച്ചു തരുന്ന കാര്യം കേരളത്തിലെ ആണ് പിള്ളേർ കാണിച്ചു തന്നോളും

  * ബിജു മേനോൻ ഒരു കാര്യം നീ മനസിലാക്കിക്കോ സംഘികളെ കണ്ടം വഴി ഓടിക്കുന്നതിൽ മലയാളികൾ എന്നും ഒറ്റകെട്ടാണ് അത് മനസിലാക്ക്

  മലയാളികൾ വെറുക്കുന്നു

  മലയാളികൾ വെറുക്കുന്നു

  * അണ്ണൂ ചാണകം നിലം മെഴുകാൻ കൊള്ളാം.പക്ഷെ അതിലേക്ക് വീണാലുണ്ടല്ലോ ഞങ്ങ പിന്നെ പുറം കാല് കൊണ്ട് തട്ടും.just remember that

  * ചാണകം ചവിട്ടിയ ഷിറ്റ് ഗോപിയ്ക്ക് പിന്തുണ കൊടുത്ത ബിജു എന്ന അപ്പി ബിജുവിനെ ഞങ്ങൾ മലയാളികൾ വെറുക്കുന്നു...ചാണകം ചവിട്ടിയ നിന്നെ ഇനി ആർക്കും വേണ്ടാ...

  * ചാണകത്തിൽ ചവിട്ടിയാലും ബിജുവേട്ടനെ ഒരിക്കലും അങ്ങനെ കാണാൻ പറ്റില്ല കാലുകഴുകി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു

  ഏഷ്യാനെറ്റ് ന്യൂസിനെ വെല്ലുവിളിച്ച് വീണ ജോർജ്, തിരിച്ചടിച്ച് വിനു വി ജോൺ! വീണ പറഞ്ഞതെല്ലാം തെറ്റ്!

  ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

  English summary
  Cyber attack against actor Biju Menon for supporting BJP Candidate Suresh Gopi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more