കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവന്‍ വന്നാല്‍ നില്‍ക്കില്ല; പലരും കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടു, തുറന്ന് പറഞ്ഞ് ബിജു പപ്പന്‍

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് ബിജു പപ്പന്‍. സൂപ്പര്‍ താരങ്ങളുടെ വില്ലനായിട്ടാണ് അധികവും അദ്ദേഹമെത്തിയിട്ടുള്ളത്. എന്നാല്‍ പുറത്ത് കാണുന്നത് പോലെയല്ല സിനിമയെന്ന് ബിജു പറയുന്നു. പലരും പലതും നിങ്ങളെ കുറിച്ച് പറഞ്ഞുണ്ടാക്കും. അത്തരത്തില്‍ സിനിമകള്‍ തന്നെ തനിക്ക് നഷ്ടമുണ്ടായിട്ടുണ്ടെന്ന് പറയുകയാണ് അദ്ദേഹം.

വിജയ് ബാബു എവിടെയാണെന്ന് പോലീസിന് പിടിയില്ല, ദുബായിലും ഇല്ല, വെളിപ്പെടുത്തി ബൈജു കൊട്ടാരക്കര

പലരും എന്റെ സ്വഭാവം ഇത്തരത്തിലാണെന്ന് ഒക്കെ സംവിധായകരോടും നിര്‍മാതാക്കളോടും പറയും. അത് കേട്ടിട്ട് അവര്‍ വിളിക്കാതെ പോയിട്ടുണ്ടെന്നും ബിജു പപ്പന്‍ പറയുന്നു. ചില സംവിധായകരൊക്കെ നമ്മളോട് തുറന്ന് സംസാരിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ മനസ്സിലാവുന്നതെന്നും ബിജു പറഞ്ഞു.

1

തന്നെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും നല്ല രീതിയിലാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ബിജു പറയുന്നു. അതിന് കാരണമുണ്ട്. സിനിമയില്‍ ചെറിയ വേഷങ്ങളില്‍ എത്തുന്നവര്‍ മറ്റുള്ളവരെ മുതലെടുക്കുന്ന ഒരു രീതിയിലുണ്ട്. ഒരു സൂപ്പര്‍ താരവുമായി ചെറിയ സൗഹൃദമുണ്ടായാല്‍ അവരെ പല കാര്യങ്ങള്‍ക്കായി ബുദ്ധിമുട്ടിക്കുന്ന രീതിയാണിത്. ഞാന്‍ ഇവരെ ബുദ്ധിമുട്ടിക്കാറേയില്ല. ഇവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാനോ, ബന്ധുക്കളെ വിളിച്ച് കൊണ്ടുവന്ന് ഇവരെ കാണിക്കാനോ, ഇവരെ വിളിച്ച് ബുദ്ധിമുട്ടിക്കാനോ ഒന്നും ഞാന്‍ നില്‍ക്കാറില്ല. അതുകൊണ്ട് കൂടിയാണ് ഇവര്‍ നമ്മളോട് സ്‌നേഹം കാണിക്കുന്നത്. ഇവന്‍ കുഴപ്പക്കാരനല്ലെന്ന് സൂപ്പര്‍ താരങ്ങള്‍ക്ക് നന്നായിട്ടറിയാം.

2

നമ്മുടെ വീടുകളിലെ പരിപാടിക്ക് ഇവരെ കൊണ്ടുവരാന്‍ ശ്രമിക്കുക, കടയുടെ ഉദ്ഘാടനത്തിനായി വിളിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യുന്നവരുണ്ട്. അതൊന്നും ഞാന്‍ ചെയ്യാറില്ല. ഇതൊക്കെയാണ് താരങ്ങളെ വെറുപ്പിക്കുന്നത്. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പരിപാടികള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കി, ആ മേഖലയിലേക്ക് പോവാതിരുന്നാല്‍ അവര്‍ക്കെല്ലാം കൂടുതല്‍ ഇഷ്ടമാകും. നമ്മള്‍ അവരുടെ അടുത്തിരുന്ന് രണ്ട് മിനുട്ട് കഴിയുമ്പോഴേക്ക് ഒരു ഉദ്ഘാടനത്തിന് വരണമെന്ന് പറയുക, ചേട്ടനെ അവിടെ കൊണ്ടു ചെല്ലാമെന്ന് ഞാന്‍ പറഞ്ഞുപോയി എന്നെല്ലാം അവരോട് പറയുക. ഇതൊന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും ബിജു പറയുന്നു.

3

എന്റെ അടുത്തും പലരും ഇപ്പറഞ്ഞ ആവശ്യങ്ങളുമായി വരാറുണ്ട്. ഞാനൊന്നും ഏല്‍ക്കാറില്ല. എനിക്ക് ഇവരുമായി വലിയ അടുപ്പമില്ല എന്നാണ് പറയാറുള്ളത്. സിനിമയില്‍ കാണുമ്പോഴുള്ള അടുപ്പം മാത്രമാണ് ഉള്ളത്. അല്ലാതെ ഇവരുമായി ഓരോ ലൊക്കേഷനിലും ചെന്ന് ഫോട്ടോ എടുപ്പിക്കാന്‍ ചെന്നാല്‍ എന്റെ വീട്ടില്‍ എന്നും ആളായിരിക്കും. ലാലേട്ടനെ കാണാന്‍ പറ്റുമോ, മമ്മൂക്കയെയോ രാജുവിനെയോ കാണാന്‍ പറ്റുമോ എന്നൊക്കെ ചോദിച്ച് ആളുകള്‍ ഒരുപാട് വരും. അതുകൊണ്ട് അതൊന്നും ഏല്‍ക്കാതിരിക്കുന്നതാണ് നല്ലത്. നമ്മളൊരു ഉപദ്രവകാരിയാണെന്ന് ഈ സൂപ്പര്‍ താരങ്ങള്‍ക്ക് തോന്നിയാല്‍ അതോടെ തീര്‍ന്നു. നമ്മുടെ പെട്ടിയും കെട്ടിത്തൂക്കി വരേണ്ടി വരുമെന്നും ബിജു പപ്പന്‍ പറഞ്ഞു.

4

ഇത് സിനിമയില്‍ മാത്രമല്ല, കലാരംഗത്തും രാഷ്ട്രീയത്തിലുമൊക്കെ ഇക്കാര്യങ്ങള്‍ അങ്ങനെയാണ്. നമ്മള്‍ ആര്‍ക്കുമൊരു ഉപദ്രവമാകാതിരിക്കുക. ഞാന്‍ ഒരു സെറ്റിലെത്തിയാല്‍ ജോലി ചെയ്യുക പോരുക എന്ന രീതിയാണ് സ്വീകരിക്കാറുള്ളത്. ഇതാണ് നല്ലത്. നമ്മളെ പറ്റി പോലും പലതും പറഞ്ഞിട്ടുണ്ട്. ഞാന്‍ ലൊക്കേഷനിലൊക്കെ ചെല്ലുമ്പോള്‍ അവിടെ പറഞ്ഞ് പിടിപ്പിച്ചിരിക്കുന്നത് എന്തൊക്കെയോ കാര്യങ്ങളാണ്. പപ്പനെ വിളിച്ചാല്‍ വരില്ല, വന്നാല്‍ തന്നെ ഏതെങ്കിലും ദിവസം ഞാന്‍ പൊയ് കളയും എന്നൊക്കെയാണ് സംവിധായകരോട് പലരും പറഞ്ഞിരിക്കുന്നത്. ഇതൊന്നും ഞാന്‍ ഒരു സിനിമ സെറ്റിലും ചെയ്യാത്ത കാര്യങ്ങളാണെന്നും ബിജു പപ്പന്‍ പറഞ്ഞു.

5

വൈശാഖിന്റെ ചിത്രത്തില് ഞാന്‍ ആദ്യമായി അഭിനയിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ മനസ്സിലായത്. ഞാനൊക്കെ ചെയ്യേണ്ട റോളുകളാണ് അദ്ദേഹത്തിന്റെ സിനിമകളില്‍ പലരും ചെയ്തിരുന്നത്. ഇതെല്ലാം ഇത്തരം കാര്യങ്ങളുടെ പേരില്‍ നഷ്ടമായതാണ്. നമ്മളൊക്കെ നേരത്തെ സിനിമ ചെയ്യേണ്ടതായിരുന്നു എന്ന് എന്നോട് വൈശാഖ് പറഞ്ഞു. ശരീരവണ്ണം കുറയ്ക്കാനും പറഞ്ഞിരുന്നു. നിങ്ങളെ പോലുള്ളവരാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാടമ്പി പോലൊരു ചിത്രത്തില്‍ ബി ഉണ്ണികൃഷ്ണന്‍ ഗൗരവമേറിയ റോള്‍ എനിക്ക് തന്നു. ആ ചിത്രത്തില്‍ പനിയായിരുന്നിട്ട് കൂടി ലാലേട്ടന്‍ ഫൈറ്റ് സീനില്‍ അഭിനയിച്ചു. തനിക്ക് മകനെയും ഭാര്യയെയും സിംഗപ്പൂരില്‍ നിര്‍ത്തി കൊണ്ട് ഈ ചിത്രത്തില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും ബിജു പപ്പന്‍ പറഞ്ഞു.

പാര്‍വതിയോട് ബഹുമാനം തോന്നി; ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യങ്ങള്‍ നല്ലത്, നടപ്പാക്കണമെന്ന് ആസിഫലിപാര്‍വതിയോട് ബഹുമാനം തോന്നി; ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യങ്ങള്‍ നല്ലത്, നടപ്പാക്കണമെന്ന് ആസിഫലി

Recommended Video

cmsvideo
മാഡത്തിനെതിരെ തുറന്നടിച്ച് ബാലചന്ദ്ര കുമാർ | P Balachandra Kumar reveals | Oneindia Malayalam

English summary
actor biju pappan says he lost opportunities in cinema because of some people, his words goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X